വിദ്യാർഥികൾക്ക് ആശ്വാസം; പ്രതിഷേധത്തെ തുടർന്ന് വർദ്ധിപ്പിച്ചിരുന്ന ഫീസ് നിരക്കുകൾ കുത്തനെ കുറച്ച് കാർഷിക സർവകലാശാല
തിരുവനന്തപുരം: വിദ്യാർഥികളുടെ പ്രതിഷേധങ്ങൾക്കും വ്യാപകമായ വിമർശനങ്ങൾക്കും ഒടുവിൽ കുത്തനെ വർധിപ്പിച്ച ഫീസ് കുറച്ച് കാർഷിക സർവകലാശാല. ഇന്ന് ചേർന്ന സർവകലാശാല എക്സിക്യൂട്ടീവ് യോഗത്തിലാണ് പുതുക്കിയ ഫീസ് നിരക്കുകൾക്ക് അംഗീകാരം നൽകിയത്. ഇതോടെ വിദ്യാർഥികളുടെ ആശങ്കകൾക്ക് താൽക്കാലിക ആശ്വാസമായി.
ഡിഗ്രി കോഴ്‌സുകൾക്കുള്ള ഒരു സെമസ്റ്ററിന് ഫീസ് 24,000 രൂപയായും നിശ്ചയിച്ചു. നേരത്തെ 48,000 രൂപയായി വർദ്ധിപ്പിച്ചതാണ് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചത്. ഇരട്ടിയോളം വർദ്ധിപ്പിച്ച ഫീസാണ് ഇപ്പോൾ 24,000 രൂപയായി കുറച്ചത്.
നേരത്തെ വർദ്ധിപ്പിച്ചിരുന്ന പി.ജി. കോഴ്‌സുകൾക്കുള്ള സെമസ്റ്റർ ഫീസ് 49,500 രൂപയിൽ നിന്ന് 29,000 രൂപയായും പുതുക്കി നിശ്ചയിച്ചു. അതുപോലെ, പി.എച്ച്.ഡി കോഴ്‌സുകൾക്ക് നേരത്തെ വർദ്ധിപ്പിച്ച 49,900 രൂപ എന്ന നിരക്ക് 30,000 രൂപയാക്കിയും കുറച്ചു. മുൻപ് ഡിഗ്രി കോഴ്‌സുകൾക്ക് 16,265 രൂപ, പി.ജി. കോഴ്‌സുകൾക്ക് 23,655 രൂപ, പി.എച്ച്.ഡി.ക്ക് 25,875 രൂപ എന്നിങ്ങനെയായിരുന്നു വിദ്യാർഥികളിൽ നിന്നും ഫീസ് ഈടാക്കിയിരുന്നത്.
നേരത്തെ ഇരട്ടിയോളമായി ഫീസ് വർദ്ധിപ്പിച്ചതോടെയാണ് വിദ്യാർഥി പ്രക്ഷോഭങ്ങൾ ശക്തമായത്. തുടർന്ന്, ബിരുദ കോഴ്‌സുകളുടെ വർദ്ധിപ്പിച്ച ഫീസിൽ 50 ശതമാനവും പി.ജി. കോഴ്‌സിന്റേതിൽ 40 ശതമാനവും കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സർവകലാശാല എക്സിക്യൂട്ടീവ് യോഗം ഇപ്പോൾ ഫീസ് നിരക്കുകൾ പുതുക്കി പ്രഖ്യാപിച്ചത്.
Kerala Agricultural University has significantly reduced the fee hike after widespread student protests. The university's Executive Council revised the steep fee structure, bringing major relief to students. For instance, the semester fee for degree courses, which was recently raised to ₹48,000, has been cut down to ₹24,000. Similarly, fees for PG and PhD courses were also substantially lowered following the agitations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."