നമ്പർ പ്ലേറ്റ് മറച്ചാൽ 400 ദിർഹം പിഴ; മുന്നറിയിപ്പുമായി അബൂദബി പൊലിസ്; പരിശോധനകൾ ശക്തമാക്കും
അബൂദബി: വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മറയ്ക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലിസ്. സൈക്കിളുകൾ, ലഗേജ് റാക്കുകൾ, അല്ലെങ്കിൽ നമ്പർ പ്ലേറ്റ് മറയ്ക്കുന്ന മറ്റ് വസ്തുക്കൾ എന്നിവ ഉപയോഗിക്കരുതെന്നാണ് പൊലിസ് വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, വാഹനത്തിൻ്റെ നമ്പർ പ്ലേറ്റിലെ അക്കങ്ങളോ മറ്റ് അടയാളങ്ങളോ മറക്കുന്ന ഏതൊരു പ്രവൃത്തിക്കും ഫെഡറൽ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 27(ബി) പ്രകാരം 400 ദിർഹം പിഴ ചുമത്തും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ 'എക്‌സി'ലൂടെയാണ് അബൂദബി പൊലിസ് ഇക്കാര്യം വ്യക്തമാക്കിയത്.
നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അബൂദബി പൊലിസ് അറിയിച്ചിട്ടുണ്ട്. ഇതിനായി, ട്രാഫിക് നിരീക്ഷണം ശക്തമാക്കും. ഗതാഗത സുരക്ഷയും നിയമപാലനവും ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടിയെന്ന് പൊലിസ് കൂട്ടിച്ചേർത്തു.
നിയമപാലകർക്കും റോഡ് നിരീക്ഷണ സംവിധാനങ്ങൾക്കും നമ്പർ പ്ലേറ്റുകൾ വ്യക്തമായി കാണേണ്ടത് അത്യാവശ്യമാണ്. സൈക്കിൾ റാക്ക് പോലുള്ള വസ്തുക്കൾ ഉപയോഗിച്ച് നമ്പർ പ്ലേറ്റ് മറച്ചാൽ അത് മനഃപൂർവ്വമല്ലെങ്കിൽ പോലും നിയമലംഘനമായി കണക്കാക്കുമെന്ന് പൊലിസ് മുന്നറിയിപ്പ് നൽകി.
The Abu Dhabi Police have issued a warning against covering or obscuring vehicle license plates, emphasizing that doing so can result in fines. The police clarified that cyclists and drivers should avoid using items such as bicycles, luggage racks, or other objects that may obstruct the license plate.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."