HOME
DETAILS

യുഎഇ പതാകാ ദിനം ; പ്രത്യേക ഡ്രോൺ ഷോ സംഘടിപ്പിച്ച് ഗ്ലോബൽ വില്ലേജ്

  
Web Desk
November 02, 2025 | 9:22 AM

uae flag day celebrations drone show at global village

അബൂദബി: 2004ൽ യുഎഇ പ്രസിഡന്റായി ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ അധികാരമേറ്റതിന്റെ വാർഷികത്തോടനുബന്ധിച്ച് ആരംഭിച്ച യുഎഇ പതാകാ ദിനം നാളെ (നവംബർ 3) വിപുലമായി ആഘോഷിക്കും. ആഘോഷത്തിൻ്റെ ഭാഗമായി ദുബൈയിലെ ഗ്ലോബൽ വില്ലേജിൽ നാളെ പ്രത്യേക ഡ്രോൺ ഷോ സംഘടിപ്പിക്കും. ശനിയാഴ്ചയാണ് (2025 നവംബർ 1) ഗ്ലോബൽ വില്ലേജ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. 

നൂറുകണക്കിന് ഡ്രോണുകൾ പങ്കെടുക്കുന്ന ഈ പരിപാടി നാളെ (2025 നവംബർ 3) രാത്രി 8:30-നാണ് നടക്കുന്നത്. ഡ്രോണുകൾ ഉപയോഗിച്ച് യുഎഇയുടെ ദേശീയ പതാക ഉൾപ്പെടെ നിരവധി കാഴ്ചകൾ നാളെ ഗ്ലോബൽ വില്ലേജിൻ്റെ ആകാശത്ത് തെളിയിക്കും.

രാജ്യത്തിന്റെ ഭൂത-വർത്തമാന-ഭാവി കാലങ്ങളെ ആദരിക്കാനായി 2013ൽ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പതാകാ ദിനം സ്ഥാപിച്ചത്.

പതാകാ ദിനത്തിന്റെ ഭാ​ഗമായി യു.എ.ഇയിലെ എല്ലാ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലും സ്കൂളുകളിലും തിങ്കളാഴ്ച രാവിലെ 11 മണിക്ക് ദേശീയ പതാക ഉയർത്തും. രാജ്യത്തെ പൗരന്മാരോടും താമസക്കാരോടും സ്ഥാപനങ്ങളോടും രാവിലെ കൃത്യം 11 മണിക്ക് പതാക ഉയർത്താനാണ് ശൈഖ് മുഹമ്മദ് ആഹ്വാനം ചെയ്തിട്ടുള്ളത്.

പതാകദിനത്തിന്റെ ഭാഗമായി യു.എ.ഇയിലെ കടകളും, വീടുകളും, തെരുവുകളും പതാകകൾ കൊണ്ടലങ്കരിക്കുന്നതാണ്. പതാക പ്രദർശിപ്പിക്കുമ്പോൾ, അത് ശരിയായി ആദരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ചില നിയമങ്ങൾ പാലിക്കേണ്ടത് പ്രധാനമാണ്.

യു.എ.ഇ പതാകാ ദിനം ഒരു പൊതു അവധി ദിനമല്ല. മറിച്ച്, ഡിസംബറിൽ ഈദ് അൽ ഇത്തിഹാദി(ദേശീയ ദിനത്തി)ന് മുന്നോടിയായി നടക്കുന്ന ഒരു മാസത്തെ ആഘോഷങ്ങളുടെ തുടക്കമാണ്.

നേരത്തെ, 'ദേശീയ മാസം' ദുബൈ പ്രഖ്യാപിച്ചിരുന്നു. തുടർച്ചയായ രണ്ടാം വർഷവും പതാകാ ദിനം മുതൽ 2025 ഡിസംബർ 2ന് ഈദ് അൽ ഇത്തിഹാദ് വരെ യു.എ.ഇയുടെ ദേശീയ അവസരങ്ങളുടെ എമിറേറ്റിലെ വ്യാപകമായ ആഘോഷമായാണിത് നടക്കുക.

The UAE Flag Day will be celebrated on November 3, with a spectacular drone show at Global Village in Dubai. The event will feature hundreds of drones lighting up the night sky with stunning visuals.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; സുഹൃത്ത് കസ്റ്റഡിയിൽ

crime
  •  7 days ago
No Image

മദ്യപിച്ച് ഡ്യൂട്ടിക്കെത്തി: വെള്ളറടയിൽ രോഗികളുടെ പരാതിയിൽ ഡോക്ടറെ പൊലിസ് കസ്റ്റഡിയിലെടുത്തു

Kerala
  •  7 days ago
No Image

പണത്തിനും സ്വർണത്തിനും വേണ്ടി അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു; അമ്മ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ

Kerala
  •  7 days ago
No Image

അരുണാചൽ ബസ് അപകടം: മരിച്ചവർക്ക് 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; രക്ഷാപ്രവർത്തനം ദുഷ്‌കരം

National
  •  7 days ago
No Image

ഫിഫ അറബ് കപ്പ്; ക്വാർട്ടർ ഫൈനലിലെ ത്രില്ലർ പോരാട്ടത്തിൽ സിറിയക്കെതിരെ മൊറോക്കോയ്ക്ക് വിജയം

qatar
  •  7 days ago
No Image

ബെംഗളൂരുവിലെ കൂട്ടബലാത്സംഗ പരാതിയിൽ ഞെട്ടിക്കുന്ന 'ട്വിസ്റ്റ്'; മലയാളി യുവതിയുടെ മൊഴി കളവ്

National
  •  7 days ago
No Image

കുവൈത്തിൽ റസിഡൻഷ്യൽ ഏരിയകളിലെ സ്വകാര്യ സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കും; പ്രവർത്തനം അവസാനിപ്പിക്കാൻ നിർദ്ദേശം

Kuwait
  •  7 days ago
No Image

തളിക്കുളത്ത് യഥാർത്ഥ വോട്ടർ എത്തിയപ്പോൾ വോട്ട് മറ്റൊരാൾ ചെയ്തു; പോളിങ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച 

Kerala
  •  7 days ago
No Image

ദുബൈയിലെ താമസക്കാർക്കും പ്രവാസികൾക്കും ആശ്വാസം; 'ജബ്ർ' വഴി ഇനി മരണാനന്തര നിയമനടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാം

uae
  •  7 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം: പോളിംഗ് 75.85%; എല്ലാ ജില്ലകളിലും 70 ശതമാനം കടന്ന് മികച്ച പ്രതികരണം

Kerala
  •  7 days ago