ചര്‍ച്ച ചെയ്യാതെ ഒപ്പിട്ടത് വീഴ്ച്ച; പി.എം ശ്രീയില്‍ വീഴ്ച്ച സമ്മതിച്ച് സി.പി.എം
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതില്‍ വീഴ്ച സമ്മതിച്ച് സി.പി.എം. പി.എം ശ്രീയില്‍ വീഴ്ചയുണ്ടായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. ചര്‍ച്ചയില്ലാതെ ഒപ്പിട്ടുവെന്നും അതില്‍ വീഴ്ചയുണ്ടായെന്നും എം.വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രിസഭ പൂര്‍ണമായ അര്‍ത്ഥത്തിലും ഇടതുമുന്നണിയിലും ചര്‍ച്ച നടത്തിയിട്ടില്ലെന്നും അത് വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി ഒപ്പിടുന്നതിനു മുമ്പ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായി ചര്‍ച്ച ചെയ്തില്ലെന്നാണ് കേള്‍ക്കുന്നതെന്ന ചോദ്യത്തിന്, അതിന് ഇപ്പോള്‍ ഉത്തരം പറയുന്നില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
വികസന ചരിത്രത്തിലെ പുതിയ അധ്യായമാണ് അതിദാരിദ്ര്യ മുക്ത പ്രഖ്യാപനമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. പ്രതിപക്ഷവും ചില വിദഗ്ധരും അതിനെ വിമര്‍ശിച്ചുകണ്ടു. നവംബര്‍ ഒന്നിന് നടന്നത് പ്രഖ്യാപനം മാത്രമാണ്. വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നം അതിന് പിന്നിലുണ്ട്. വിഡി സതീശന്‍ പ്രതിപക്ഷ നേതാവാണ്. തദ്ദേശസ്ഥാപനങ്ങള്‍ എല്ലാം ഭരിക്കുന്നത് ഇടതുമുന്നണിയല്ല.യുഡിഎഫ് ഭരിക്കുന്ന സ്ഥാപനങ്ങള്‍ അടക്കം പദ്ധതിയുടെ ഭാഗമാണ്.
നാലര വര്‍ഷം മിണ്ടാതിരുന്ന പ്രതിപക്ഷമാണ് ഇപ്പോള്‍ വിമര്‍ശനവുമായി ഇറങ്ങുന്നത്. എന്ത് കളവും പറയാന്‍ മടിയില്ലാത്ത പ്രതിപക്ഷ നേതാവും അതിനൊപ്പം നില്‍ക്കുന്ന ദരിദ്രരുമാണുള്ളത്. ഇനി ലക്ഷ്യം ദാരിദ്ര്യ ലഘൂകരണമാണ്. ക്ഷേമത്തിന്റെ തുടര്‍ച്ചയാണ് ആഗ്രഹിക്കുന്നത്.
ക്ഷേമപെന്‍ഷന്‍ കേന്ദ്രസര്‍ക്കാര്‍ അനുഭാവ നിലപാടെടുത്താല്‍ 2500 ആക്കും. കേന്ദ്ര,ഉപരോധം നീക്കിയാല്‍ വേണമെങ്കില്‍ 3000ഉം ആക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
English Summary: The CPI(M) has admitted an error in signing the PM SHRI scheme agreement without prior internal discussion. Party state secretary M.V. Govindan acknowledged that the decision was made without consulting the Left Front or the Cabinet in full, calling it a procedural lapse.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."