രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി നാളെ കേരളത്തിൽ; ചുമതലയേറ്റ ശേഷം നടത്തുന്ന ആദ്യ കേരള സന്ദർശനം
തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ നാളെ (3/11/2025) കേരളത്തിലെത്തും. ചുമതലയേറ്റ ശേഷം ഉപരാഷ്ട്രപതി നടത്തുന്ന ആദ്യ കേരള സന്ദർശനമാണിത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തുന്ന അദ്ദേഹം നാളെ കൊല്ലം ഫാത്തിമ മാതാ കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുക്കും.
രാജ്യത്തെ കയർ കയറ്റുമതി അസോസിയേഷനുകളുടെ പൊതുവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ കയർ എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ (FICEA) അംഗങ്ങളുമായി ഉപരാഷ്ട്രപതി കൊല്ലത്ത് കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച അദ്ദേഹം തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി സന്ദർശിക്കും.
Vice-President C.P. Radhakrishnan will embark on a two-day visit to Kerala on November 3-4, marking his first visit to the state after assuming office. During his visit, he will attend the Diamond Jubilee celebrations of Fatima Mata National College in Kollam as the Chief Guest
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."