HOME
DETAILS

മോദിയുടെ റിമോട്ട് അംബാനി-അദാനിമാരുടെ കയ്യില്‍; വലിയ നെഞ്ചുണ്ടെന്ന് കരുതി ആരും ശക്തനാവില്ല; മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

  
November 02, 2025 | 5:06 PM

rahul gandhi verbally attacks modi in bihar election rally

പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദി കോര്‍പ്പറേറ്റുകളുടെ കളിപ്പാവയെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ മോദിക്ക് പേടിയാണെന്നും, വലിയ നെഞ്ച് ഉണ്ടായത് കൊണ്ടുമാത്രം ശക്തനാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിഹാറില്‍ ഇന്‍ഡ്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

56 ഇഞ്ച് നെഞ്ചളവുള്ള മോദി ഓപ്പറേഷന്‍ സിന്ദൂറിനിടെ ട്രംപ് വിളിച്ചപ്പോള്‍ പേടിച്ചു. പാകിസ്താനുമായുള്ള സൈനിക നടപടി രണ്ടു ദിവസത്തിനുള്ളില്‍ അവസാനിപ്പിച്ചു. ട്രംപിനെ പേടിക്കുന്ന മോദിയുടെ റിമോര്‍ട്ട് അംബാനിയുടെയും, അദാനിയുടെയും കൈകളിലാണ്. 1971 ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും അമേരിക്ക ഭീഷണിപ്പെടുത്തിയിരുന്നു. എന്നിട്ടും അവര്‍ ഭയപ്പെടാതെ കാര്യങ്ങള്‍ ചെയ്തു,' രാഹുല്‍ പറഞ്ഞു. 

വലിയ നെഞ്ച് ശക്താനാക്കില്ല, ദുര്‍ബല ശരീരഘടനയുള്ള മഹാത്മാഗാന്ധി ലോകത്തെ സൂപ്പര്‍ പവറുകളായ ബ്രിട്ടീഷുകാരെ നേരിട്ടിട്ടുണ്ട്. ജി.എസ്.ടി, നോട്ട് നിരോധനം തുടങ്ങിയ മോദി സര്‍ക്കാരിന്റെ എല്ലാ തീരുമാനങ്ങളും ചെറുകിട കച്ചവടക്കാരെ നശിപ്പിക്കാനും വന്‍കിടക്കാര്‍ക്ക് നേട്ടമുണ്ടാക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു,' രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ ബിഹാറില്‍ ഇന്‍ഡ്യ സഖ്യം അധികാരത്തിലെത്തിയാല്‍ ഏതെങ്കിലും പ്രത്യേക ജാതിക്കല്ല, എല്ലാ വിഭാഗത്തിനും വേണ്ടിയുള്ള സര്‍ക്കാര്‍ രൂപീകരിക്കുമെന്നും രാഹുല്‍ ഉറപ്പ് നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു; പ്രതി പിടിയിൽ

crime
  •  8 hours ago
No Image

രാജസ്ഥാനിൽ തീർത്ഥാടകർ സഞ്ചരിച്ച മിനിബസ് ട്രക്കിലിടിച്ച് 15 പേർ മരിച്ചു

National
  •  8 hours ago
No Image

ഇന്ത്യൻ ക്യാപറ്റന് 43 വർഷം പഴക്കമുള്ള നാണക്കേടിന്റെ റെക്കോർഡ്; 21-ാം നൂറ്റാണ്ടിലെ 'വില്ലൻ'

Cricket
  •  8 hours ago
No Image

കുട്ടികൾക്ക് അപകടകരം; 'ലബുബു' കളിപ്പാട്ടം വിപണിയിൽ നിന്ന് നീക്കം ചെയ്യാൻ കുവൈത്ത്

Kuwait
  •  9 hours ago
No Image

ഒന്നാം ക്ലാസുകരനോട് ജാതിയധിക്ഷേപം; പാന്റിനുള്ളിലേക്ക് തേളിനെ ഇട്ടു, ക്രൂരമായി മര്‍ദ്ദിച്ചു; അധ്യാപകർക്കെതിരെ കേസ് 

National
  •  9 hours ago
No Image

മുൻ ഇന്ത്യൻ ക്യാപ്റ്റനെ വീഴ്ത്തി പുതു ചരിത്രം കുറിച്ച് മന്ദാന

Cricket
  •  9 hours ago
No Image

'പ്രതിസന്ധികൾക്കിടയിലും മൂല്യ സംരക്ഷണത്തിൽ അച്ചടി മാധ്യമങ്ങൾ ഇന്നും മുന്നിൽ, മൂല്യാധിഷ്ഠിത മാധ്യമ പ്രവർത്തനത്തിൽ സുപ്രഭാതം മാതൃക': എൻ.കെ പ്രേമചന്ദ്രൻ എം.പി

uae
  •  9 hours ago
No Image

മാതാപിതാക്കളെ സ്പോൺസർ ചെയ്യാം: കുറഞ്ഞ ശമ്പളപരിധി 10,000 ദിർഹം; ദുബൈയിലെ ഈ നിയമങ്ങൾ അറിഞ്ഞിരിക്കാം

uae
  •  10 hours ago
No Image

വനിതാ ലോകകപ്പ് ഫൈനൽ: ഷെഫാലിക്കും ദീപ്തിക്കും അർദ്ധസെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് 299 റൺസ് വിജയലക്ഷ്യം

Cricket
  •  10 hours ago
No Image

പ്രവാസികൾക്ക് കനത്ത തിരിച്ചടി; സലാലയിൽ നിന്ന് നേരിട്ട് കേരളത്തിലേക്കുള്ള സർവീസുകൾ നിർത്തലാക്കി എയർ ഇന്ത്യ എക്‌സ്പ്രസ്

oman
  •  10 hours ago