അതിദാരിദ്ര്യ നിർമാർജനം; വീട് ലഭിക്കാനുള്ളത് 672 കുടുംബങ്ങൾക്ക്; പട്ടികയിൽ വീട് ലഭിക്കാത്തവരിൽ കൂടുതലും മലപ്പുറത്ത്
തിരുവനന്തപുരം: സംസ്ഥാനം അതിദാരിദ്ര്യമുക്തമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും അതിദരിദ്രരെന്ന് കണ്ടെത്തിയവരുടെ പട്ടികയില്‍ സ്വന്തമായി വീടില്ലാത്തവരില്‍ ഇനിയും വീട് ലഭിക്കാനുള്ളത് 672 കുടുംബങ്ങള്‍ക്ക്. ഇവരുടെ ഭവനനിര്‍മാണം പുരോഗതിയിലാണെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. നിലവില്‍ ഇത്രയും കുടുംബങ്ങളെ ബന്ധുവീടുകളിലോ വാടക വീടുകളിലോ സുരക്ഷിതമായി പാര്‍പ്പിച്ചിട്ടുണ്ടെന്നും സ്റ്റാറ്റസ് റിപോര്‍ട്ട് വ്യക്തമാക്കുന്നു.
ആകെ 4,677 കുടുംബങ്ങളെയാണ് പട്ടികയില്‍ വീടില്ലാത്തവരായി കണ്ടെത്തിയത്. ഇതില്‍ 4,005 കുടുംബങ്ങളുടെ വീടുകളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. മലപ്പുറം-135, വയനാട്-101, കോഴിക്കോട്-71, പാലക്കാട് -65, തിരുവനന്തപുരം-58, ആലപ്പുഴ-52, തൃശൂര്‍-43, കൊല്ലം-42, ഇടുക്കി-4, കാസർകോട്-40, പത്തനംതിട്ട-24 എന്നിങ്ങനെയാണ് വീട് ലഭിക്കാത്ത കുടുംബങ്ങളുടെ ജില്ല തിരിച്ചുള്ള എണ്ണം. എറണാകുളം, കണ്ണൂര്‍, കോട്ടയം ജില്ലകളില്‍ പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും ഭവന നിര്‍മാണം പൂര്‍ത്തീകരിച്ചു.
ഭവന പുനരുദ്ധാരണം ആവശ്യമുള്ള 5,646 ല്‍ 5,522 കുടുംബങ്ങളുടെ ഭവന പുനരുദ്ധാരണമാണ് ഇതുവരെ പൂര്‍ത്തിയായത്. 124 കുടുംബങ്ങളുടേത് ഇപ്പോഴും പുരോഗതിയിലാണ്.
വസ്തുവും വീടും ആവശ്യമുള്ള 2,713 കുടുംബങ്ങളും പട്ടികയിലുണ്ടായിരുന്നു. ഇതില്‍ 1,417 കുടുംബങ്ങള്‍ക്ക് മാത്രമാണ് വസ്തുവും വീടും ലഭിച്ചത്. 1,296 കുടുംബങ്ങളുടേത് നടപടികള്‍ പുരോഗമിക്കുകയാണ്. ഇവരും നിലവില്‍ വാടക വീടുകളിലോ ബന്ധുവീടുകളിലോ ആണ് കഴിയുന്നത്.
ആകെ 64,006 പേരാണ് അന്തിമ അതിദാരിദ്ര്യ പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇതില്‍ നിന്നും മരണപ്പെട്ട 4,445 പേരെയും അലഞ്ഞു നടക്കുന്ന 231 പേരെയും ഇരട്ടിപ്പ് വന്ന 47 പേരെയും ഒഴിവാക്കിയിരുന്നു. ഭക്ഷണം ആവശ്യമുള്ള 20,648 പേര്‍ക്കും ആരോഗ്യ സേവനങ്ങള്‍ വേണ്ടവരിൽ 29,427 പേര്‍ക്കും വരുമാന മാർഗം ആവശ്യമുള്ള 4,394 കുടുംബങ്ങള്‍ക്കും സേവനം ഉറപ്പാക്കിയെന്നും സ്റ്റാറ്റസ് റിപോര്‍ട്ട് വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."