മമ്മൂട്ടി മികച്ച നടന്‍; ആസിഫ് അലിക്ക് പ്രത്യേക ജൂറി പരാമര്‍ശം; സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെ തെരഞ്ഞെടുത്തു. ചിത്രം ഭ്രമയുഗം.
ഫെമിനിച്ചി ഫാത്തിമയെന്ന ചിത്രത്തിലെ അഭിനയത്തിന് ഷംല ഹംസയെ മികച്ച നടിയായും തിരഞ്ഞെടുത്തു. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തൃശൂര്‍ രാമനിലയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പുരസ്‌കാര പ്രഖ്യാപനം നടത്തി.
മമ്മൂട്ടിക്ക് ഇത് എട്ടാം സംസ്ഥാന പുരസ്‌കാരമാണ്. ഏഴുതവണ മികച്ച നടനുള്ള അവാര്‍ഡും, ഒരു തവണ പ്രത്യേക ജൂറി പരാമര്‍ശവും മമ്മൂട്ടി നേടിയിട്ടുണ്ട്.
ആകെ 128 ചിത്രങ്ങളാണ് പ്രാഥമിക ജൂറിയുടെ മുന്നിലെത്തിയത്. പ്രാഥമിക വിലയിരുത്തലിനു ശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറി പരിഗണിച്ചത്.
പ്രത്യേക ജൂറി പരാമർശങ്ങൾ
ടൊവിനോ തോമസ്- എആർഎം
ആസിഫ് അലി- കിഷ്‌കിന്ധ കാണ്ഡം
ജ്യോതിർമയി-ബോഗയ്ൻവില്ല
ദർശന രാജേന്ദ്രൻ- പാരഡൈസ്
മികച്ച ഛായാഗ്രാഹകൻ - ഷൈജു ഖാലിദ്, മഞ്ഞുമ്മൽ ബോയ്‌സ്
മികച്ച സ്വഭാവ നടി- ലിജോമോൾ ജോസ്, നടന്ന സംഭവം
മികച്ച സ്വഭാവ നടൻ- സൗബിൻ ഷാഹിർ (മഞ്ഞുമ്മൽ ബോയ്‌സ്)
സിദ്ധാർത്ഥ് ഭരതൻ (ഭ്രമയുഗം)
മികച്ച തിരക്കഥ (അഡാപ്‌റ്റേഷൻ)- ലിജോ ജോസ്, അമൽ നീരദ് (ബൊഗയ്ൻ വില്ല)
മികച്ച തിരക്കഥാകൃത്ത്- ചിദംബരം (മഞ്ഞുമ്മൽ ബോയ്‌സ്)
മികച്ച കഥാകൃത്ത്- പ്രസന്ന വിതാനഗെ, പാരഡൈസ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."