പ്രണയാഭ്യര്‍ഥന നിരസിച്ചു; പെണ്‍കുട്ടിയുടെ പിതാവിനെ യുവാവ് വെടിവെച്ചു കൊന്നു
നോയിഡ: പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ പിതാവിനെ 23കാരന്‍ വെടിവെച്ച് കൊലപ്പെടുത്തി. ഗൗതം ബുദ്ധ നഗറിലെ ബംബാവാഡ് സ്വദേശിയായ മഹിപാല്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്നാം വര്‍ഷ ബിഫാം വിദ്യാര്‍ഥിയായ ദീപക് ഗോസ്വാമിയെ പൊലിസ് അറസ്റ്റ് ചെയ്തു.
മഹിപാലിന്റെ മകളെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതി ശല്യം ചെയ്തിരുന്നു. യുവതി താല്‍പര്യമില്ലെന്ന് പറഞ്ഞതോടെ പ്രകോപിതനായ യുവാവ് മഹിപാലിനെ ആക്രമിക്കുകയായിരുന്നു. മഹിപാലിന്റെ നെഞ്ചില്‍ രണ്ട് തവണയാണ് പ്രതി നിറയൊഴിച്ചത്. കൊലപാതകത്തിന് പിന്നാലെ പ്രതി ഒളിവില്‍ പോയി.
മഹിപാലിന്റെ മൃതദേഹം ഈസ്റ്റേണ്‍ പെരിഫെറല്‍ എക്‌സ്പ്രസ് വേയില്‍ നിന്നാണ് കണ്ടെത്തിയത്. പൊലിസെത്തി ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
50ലേറെ സിസിടിവികള്‍ പരിശോധിച്ചാണ് പൊലിസിന് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. അന്വേഷണം ശക്തമാക്കിയ പൊലിസ് സംഘം ധൂം ബൈപാസില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കല്‍ നിന്ന് തോക്ക്, തിരകള്‍, ഐഫോണ്‍, മോട്ടോര്‍ സൈക്കിള്‍ എന്നിവയും പിടിച്ചെടുത്തു.
A youth killed a girl’s father after she rejected his love proposal; the accused, a BPharm student, has been arrested.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."