മൂന്നാറില്‍ വിനോദസഞ്ചാരിക്ക് ദുരനുഭവം ഉണ്ടായ സംഭവത്തില്‍ രണ്ട് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
ഇടുക്കി: മൂന്നാറില്‍ വിനോദസഞ്ചാരിക്ക് ദുരനുഭവം ഉണ്ടായ സംഭവത്തില്‍ രണ്ട് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മൂന്നാര്‍ പൊലിസ് ഗ്രേഡ് എസ്.ഐ ജോര്‍ജ് കുര്യന്‍ എ.എസ്.ഐ സാജു പൗലോസ് എന്നിവര്‍ക്കെതിരെയാണ് നടപടി. കൃത്യവിലോപം കണ്ടെത്തിയതിനെതുടര്‍ന്നാണ് ജില്ലാ പൊലിസ് മേധാവി നടപടിയെടുത്തിരിക്കുന്നത്.
സംഭവം ഇങ്ങനെ
ഒക്ടോബര്‍ 31 നാണ് കേസിനാസ്പദമായ സംഭവം. മുംബൈ സ്വദേശിയും അസിസ്റ്റന്റ് പ്രഫസറുമായ ജാന്‍വി മൂന്നാര്‍ സന്ദര്‍ശിക്കാനായി ഓണ്‍ലൈന്‍ ടാക്സിയില്‍ എത്തിയിരുന്നു. എന്നാല്‍, ഓണ്‍ലൈന്‍ ടാക്സിയില്‍ മൂന്നാറില്‍ സഞ്ചരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ടാക്സി യൂനിയന്‍ നേതാക്കള്‍ ഇവരുടെ വാഹനം തടഞ്ഞു. തുടര്‍ന്ന്, പൊലിസിനെ വിളിച്ചു. എന്നാല്‍ വിനോദസഞ്ചാരികള്‍ക്ക് അനുകൂലമായ നിലപാടല്ല പൊലിസ് സ്വീകരിച്ചത്. മൂന്നാറില്‍ നിന്ന് ടാക്സി വിളിച്ച് സഞ്ചരിക്കാന്‍ ജാന്‍വിയോട് നിര്‍ദേശിക്കുകയായിരുന്നു പൊലിസ്.
മുംബൈയില്‍ തിരിച്ചെത്തിയതിന് ശേഷം തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് ജാന്‍വി വീഡിയോ ഇട്ട ഇനി കേരളത്തിലേക്ക് താന്‍ പോവില്ലെന്നും അവര്‍ വ്യക്തമാക്കി. ഇതോടെയാണ് സംഭവം ചര്‍ച്ചയാവുന്നത്. ഇതിന് പിന്നാലെയാണ് ജില്ല പൊലിസ് മേധാവി നടപടി എടുത്തിരിക്കുന്നത്. സംഭവം പുറത്തെത്തിയതിന് പിന്നാലെ ടാക്സി ഡ്രൈവര്‍മാര്‍ക്കെതിരേയും പൊലിസ് കേസെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ സംഭവം പങ്കുവെച്ച ജാന്‍വിയെ നേരിട്ട് ബന്ധപ്പെടാനും പൊലിസ് ശ്രമിക്കുന്നത്.
സംഭവം ദൗര്‍ഭാഗ്യകരം, കേരളം ഏറ്റവും സുരക്ഷിതമായ ഇടമെന്നും മന്ത്രി റിയാസ്
സംഭവം വളരെ ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു. വലിയ പ്രതീക്ഷയോടെയാണ് അവര്‍ മുബൈയില്‍ നിന്ന് കേരളത്തിലെത്തിയത്. ഇന്ത്യയില്‍ ഏറ്റവും സുരക്ഷിതമായ ടൂറിസം കേന്ദ്രമാണ് കേരളം. മൂന്നാറില്‍ നടന്നത് നെഗറ്റീവ് സംഭവമാണ്. ഇത്തരം സംഭവങ്ങളിലൂടെ കേരളത്തിലേക്കു വരുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ കുറവ് വരരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏറ്റവും സമാധാനമുള്ള സംസ്ഥാനമാണ് കേരളം. അവിടെ ഇങ്ങനെയൊരു അനുഭവം ഇതര സംസ്ഥാനത്തുനിന്ന് വന്ന ടൂറിസ്റ്റിന് ഉണ്ടാകാന്‍ പാടില്ലായിരുന്നു. മറ്റു വകുപ്പ് മന്ത്രിമാരുമായും ടാക്‌സി സംഘടനകളുമായും അടക്കം വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
two police officers have been suspended in connection with a tourist harassment incident reported in munnar. authorities have launched an investigation following complaints about the misconduct, ensuring strict action against those responsible.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."