'അതെങ്ങനെ പബ്ലിക്കിൽ പറയും?'; 'മണ്ഡലത്തിന്‍റെ ബ്ലൂ പ്രിന്‍റ്' ചോദ്യത്തിന് ബിജെപി സ്ഥാനർത്ഥിയുടെ മറുപടിയിൽ ഞെട്ടി നെറ്റിസൺസ്
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ താര സ്ഥാനാർത്ഥിയായ നാടോടി ഗായിക മൈഥിലി താക്കൂർ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ ട്രോളുകളാൽ നിറയുകയാണ്. താൻ മത്സരിക്കുന്ന നിയമസഭാ മണ്ഡലത്തിന്റെ "ബ്ലൂ പ്രിന്റ്" (വികസനരേഖ/പദ്ധതി) എന്താണെന്ന ചോദ്യത്തിന് മൈഥിലി നൽകിയ മറുപടിയാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്.
Reporter : What is your blueprint for the people of your constituency?
— Roshan Rai (@RoshanKrRaii) November 2, 2025
Maithili Thakur : How can i tell you the Blue print publicly , it is a personal matter and a secret 😹😹😹
Another Anpadh detected. pic.twitter.com/wSsDCsymVz
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു മാധ്യമപ്രവർത്തകൻ മൈഥിലിയോട് അവരുടെ നിയോജക മണ്ഡലത്തിനായുള്ള ബ്ലൂ പ്രിന്റ് എന്താണെന്ന് ചോദിച്ചു അതിന് യാതൊരു മടിയുമില്ലാതെ മൈഥിലി മറുപടി നൽകിയത് ഇങ്ങനെയായിരുന്നു: "പബ്ലിക്കിൽ ഞാൻ അതെങ്ങനെ പറയും? അത് തീർത്തും സ്വകാര്യമായ കാര്യമാണ്, അതൊരു രഹസ്യമാണ്."
ബിഹാറിലെ അലിനഗറിൽ നിന്നാണ് മൈഥിലി ബിജെപി ടിക്കറ്റിൽ ജനവിധി തേടുന്നത്.ഈ വീഡിയോ വൈറലായതോടെ നെറ്റിസൺസ് രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. രാഷ്ട്രീയപരമായ ബോധമില്ലാത്ത സ്ഥാനാർത്ഥികളെ നിർത്തുന്നതിനെതിരെ ചിലർ ചോദ്യമുയർത്തി.ഒരു സ്ഥാനാർത്ഥി തങ്ങളുടെ പദ്ധതികൾ 'രഹസ്യമാണ്' എന്ന് പറയുമ്പോൾ, അവർക്ക് വ്യക്തമായൊരു പദ്ധതിയും ഇല്ലെന്ന് തന്നെയാണ് മനസ്സിലാക്കേണ്ടതെന്ന് മറ്റ് ചിലർ അഭിപ്രായപ്പെട്ടു.യഥാർത്ഥ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന, ആശയങ്ങളില്ലാത്ത നേതാക്കളെയല്ല, മറിച്ച് വ്യക്തമായ പദ്ധതികളുള്ള നേതാക്കളെയാണ് വോട്ടർമാർ അർഹിക്കുന്നതെന്ന് പലരും ചൂണ്ടിക്കാട്ടി.
മണ്ഡലത്തിന്റെ ബ്ലൂപ്രിന്റിനെ 'സ്വകാര്യ രഹസ്യം' എന്ന് വിശേഷിപ്പിക്കുന്നത് അജ്ഞതയുടെ പ്രശ്നമല്ലെന്നും, പൗരന്മാരെ സേവിക്കുന്നതിനു പകരം നേതൃത്വത്തെ അനുസരിക്കാൻ മാത്രമുള്ള ആളുകളെയാണ് പാർട്ടി പരിശീലിപ്പിക്കുന്നതെന്നും ചില കാഴ്ചക്കാർ വിലയിരുത്തി.
ആരാണ് മൈഥിലി താക്കൂർ?
2000 ജൂലൈ 25-ന് ബിഹാറിലെ മധുബനിയിൽ ജനിച്ച പ്രശസ്തയായ നാടോടി, ക്ലാസിക്കൽ ഗായികയാണ്.തൻ്റെ രണ്ട് സഹോദരന്മാർക്കൊപ്പമുള്ള സംഗീത പരിപാടികളിലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിലും നാടോടി സംഗീതത്തിലും പരിശീലനം നേടിയിട്ടുണ്ട്.2017-ൽ റിയാലിറ്റി ഷോയായ 'റൈസിംഗ് സ്റ്റാറിൽ' റണ്ണർ-അപ്പായതോടെ താരമൂല്യം വർധിച്ചു.
സമൂഹമാധ്യമങ്ങളിൽ വലിയ ഫോളോവേഴ്‌സ് ഉള്ള മൈഥിലിയെ ബിജെപി പാർട്ടിയിലേക്ക് ക്ഷണിക്കുകയും ബിഹാർ നിയമസഭാ സ്ഥാനാർത്ഥിയാക്കുകയും ചെയ്യുകയായിരുന്നു. ബിജെപിയിൽ ചേർന്ന ശേഷം താൻ 'മിഥിലയുടെ മകൾ' ആണെന്ന് മൈഥിലി സ്വയം പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."