ജെമീമയുടെ ചിറകിലേറി ഇന്ത്യ; ആദ്യ ടി-20യിൽ ശ്രീലങ്കയെ തകർത്ത് ലോക ചാമ്പ്യന്മാർ
വിശാഖപട്ടണം: ശ്രീലങ്കയ്ക്കെതിരായ അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം. വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 121 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 14.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടന്നു.
അർദ്ധ സെഞ്ച്വറി നേടിയ ജെമീമ റോഡ്രിഗസിന്റെ കരുത്തിലാണ് ഇന്ത്യ വിജയിച്ചു കയറിയത്. 44 പന്തിൽ പുറത്താവാതെ 69 റൺസാണ് ജെമീമ നേടിയത്. 10 ഫോറുകൾ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. സ്‌മൃതി മന്ദാന 25 പന്തിൽ 25 റൺസും ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 16 പന്തിൽ പുറത്താവാതെ 15 റൺസും നേടി ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതിൽ നിർണായകമായി.
Setting the tone 🔝
— BCCI Women (@BCCIWomen) December 21, 2025
Jemimah Rodrigues is adjudged the Player of the Match for her brilliant 6⃣9⃣*(44) in the chase 🫡
Scorecard ▶️ https://t.co/T8EskKzzzW#TeamIndia | #INDvSL | @JemiRodrigues | @IDFCFIRSTBank pic.twitter.com/KTPTqwpmsg
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ ഇന്ത്യൻ ബൗളർമാർ ചെറിയ ടോട്ടലിൽ ഒതുക്കുകയായിരുന്നു. ഇന്ത്യൻ ബൗളിംഗ് നിരയിൽ ക്രാന്തി ഗൗഡ്, ദീപ്തി ശർമ്മ, നല്ലപുരെഡ്ഡി ചരണി എന്നിവർ ഓരോ വീതം വിക്കറ്റുകൾ വീഴ്ത്തി. മത്സരത്തിൽ മൂന്ന് റൺ ഔട്ടുകളും പിറന്നു. 43 പന്തിൽ 39 റൺസ് നേടിയ വിഷ്മി ഗുണരത്‌നെയാണ് ലങ്കൻ നിരയിലെ ടോപ് സ്‌കോറർ.
ജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ 1-0ത്തിന് മുന്നിലെത്താനും ഹർമൻപ്രീത് കൗറിനും സംഘത്തിനും സാധിച്ചു. പരമ്പരയിലെ രണ്ടാം മത്സരം ഡിസംബർ 23നാണ് നടക്കുന്നത്. വിശാഖപട്ടണം തന്നെയാണ് വേദി. ബാക്കിയുള്ള മൂന്ന് മത്സരങ്ങൾ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഡിസംബർ 26, 28, 30 എന്നീ തീയതികളിലാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടക്കുക.
India registered a convincing eight-wicket win in the first match of the five-match T20I series against Sri Lanka. India won the toss and elected to bowl first in the match held in Visakhapatnam. Batting first, Sri Lanka scored 121 runs for the loss of six wickets in the stipulated overs. Chasing the target, India easily surpassed the target for the loss of two wickets in 14.4 overs. India won on the strength of Jemimah Rodrigues, who scored a half-century. Jemimah scored 69 runs not out in 44 balls. The player's innings included 10 fours.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."