HOME
DETAILS

മൂന്നാറിൽ വിനോദസഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് ടാക്സി ഡ്രൈവർമാർ അറസ്റ്റിൽ

  
Web Desk
November 03, 2025 | 12:24 PM

munnar tourist threat two taxi drivers arrested victims video key evidence

ഇടുക്കി: മൂന്നാറിൽ മുംബൈ സ്വദേശിനിയായ വിനോദസഞ്ചാരിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടു ടാക്സി ഡ്രൈവർമാരെ മൂന്നാർ പൊലിസ് അറസ്റ്റ് ചെയ്തു. വിനായകൻ, വിജയകുമാർ എന്നിവരാണ് അറസ്റ്റിലായത്. മൂന്നാർ സ്വദേശികളാണ് ഇരുവരും.

യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ ദൃശ്യങ്ങളാണ് പ്രതികളെ തിരിച്ചറിയുന്നതിൽ പൊലിസിന് നിർണായകമായത്.പൊലിസ് സ്വമേധയാ കേസെടുത്താണ് അന്വേഷണം നടത്തിയത്.തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് മൂന്നാർ പൊലിസ് കേസെടുത്തിരിക്കുന്നത്.സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലാകാനുണ്ടെന്ന് പൊലിസ് അറിയിച്ചു.

സംഭവം ഇങ്ങനെ

ഒക്ടോബര്‍ 31 നാണ് കേസിനാസ്പദമായ സംഭവം. മുംബൈ സ്വദേശിയും അസിസ്റ്റന്റ് പ്രഫസറുമായ ജാന്‍വി മൂന്നാര്‍ സന്ദര്‍ശിക്കാനായി ഓണ്‍ലൈന്‍ ടാക്സിയില്‍ എത്തിയിരുന്നു. എന്നാല്‍, ഓണ്‍ലൈന്‍ ടാക്സിയില്‍ മൂന്നാറില്‍ സഞ്ചരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ടാക്സി യൂനിയന്‍ നേതാക്കള്‍ ഇവരുടെ വാഹനം തടഞ്ഞു. തുടര്‍ന്ന്, പൊലിസിനെ വിളിച്ചു. എന്നാല്‍ വിനോദസഞ്ചാരികള്‍ക്ക് അനുകൂലമായ നിലപാടല്ല പൊലിസ് സ്വീകരിച്ചത്. മൂന്നാറില്‍ നിന്ന് ടാക്സി വിളിച്ച് സഞ്ചരിക്കാന്‍ ജാന്‍വിയോട് നിര്‍ദേശിക്കുകയായിരുന്നു പൊലിസ്.

മുംബൈയില്‍ തിരിച്ചെത്തിയതിന് ശേഷം തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് ജാന്‍വി വീഡിയോ ഇട്ട ഇനി കേരളത്തിലേക്ക് താന്‍ പോവില്ലെന്നും അവര്‍ വ്യക്തമാക്കി. ഇതോടെയാണ് സംഭവം ചര്‍ച്ചയാവുന്നത്. ഇതിന് പിന്നാലെയാണ് ജില്ല പൊലിസ് മേധാവി നടപടി എടുത്തിരിക്കുന്നത്. സംഭവം പുറത്തെത്തിയതിന് പിന്നാലെ ടാക്സി ഡ്രൈവര്‍മാര്‍ക്കെതിരേയും പൊലിസ് കേസെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ സംഭവം പങ്കുവെച്ച ജാന്‍വിയെ നേരിട്ട് ബന്ധപ്പെടാനും പൊലിസ് ശ്രമിക്കുന്നത്.

സംഭവം ദൗര്‍ഭാഗ്യകരം, കേരളം ഏറ്റവും സുരക്ഷിതമായ ഇടമെന്നും മന്ത്രി റിയാസ്

സംഭവം വളരെ ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു. വലിയ പ്രതീക്ഷയോടെയാണ് അവര്‍ മുബൈയില്‍ നിന്ന് കേരളത്തിലെത്തിയത്. ഇന്ത്യയില്‍ ഏറ്റവും സുരക്ഷിതമായ ടൂറിസം കേന്ദ്രമാണ് കേരളം. മൂന്നാറില്‍ നടന്നത് നെഗറ്റീവ് സംഭവമാണ്. ഇത്തരം സംഭവങ്ങളിലൂടെ കേരളത്തിലേക്കു വരുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ കുറവ് വരരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഏറ്റവും സമാധാനമുള്ള സംസ്ഥാനമാണ് കേരളം. അവിടെ ഇങ്ങനെയൊരു അനുഭവം ഇതര സംസ്ഥാനത്തുനിന്ന് വന്ന ടൂറിസ്റ്റിന് ഉണ്ടാകാന്‍ പാടില്ലായിരുന്നു. മറ്റു വകുപ്പ് മന്ത്രിമാരുമായും ടാക്‌സി സംഘടനകളുമായും അടക്കം വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

two taxi drivers arrested; victim's video key evidence with a tourist harassment incident reported in munnar. authorities have launched an investigation following complaints about the misconduct, ensuring strict action against those responsible. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'2026 ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ഞാൻ ഗോൾ നേടും, കപ്പ് ബ്രസീലിലെത്തിക്കും'; ആരാധകർക്ക് വാക്കുനൽകി സുൽത്താൻ

Football
  •  a day ago
No Image

'ഇരട്ട എഞ്ചിൻ സർക്കാർ പരാജയപ്പെടുമ്പോൾ ഉത്തരവാദിത്തം പ്രതിപക്ഷത്തിനല്ല'; മോദിക്ക് മറുപടിയുമായി മല്ലികാർജുൻ ഖർഗെ

National
  •  a day ago
No Image

ജെമീമയുടെ ചിറകിലേറി ഇന്ത്യ; ആദ്യ ടി-20യിൽ ശ്രീലങ്കയെ തകർത്ത് ലോക ചാമ്പ്യന്മാർ

Cricket
  •  a day ago
No Image

ഒമാനിൽ സാഹസിക ടൂറിസം നിയമങ്ങൾ കർശനമാക്കുന്നു; ലംഘിച്ചാൽ കടുത്ത നിയമനടപടി

oman
  •  a day ago
No Image

കുവൈത്തിൽ വീടിന് തീപിടിച്ച് യുവതിയും രണ്ട് കുട്ടികളും വെന്തുമരിച്ചു; അഞ്ച് പേർക്ക് ​ഗുരുതരമായി പൊള്ളലേറ്റു

Kuwait
  •  a day ago
No Image

ഭാര്യയെ വീഡിയോ കോൾ ചെയ്ത് കഴുത്തിൽ കുരുക്കിട്ടു; നരിക്കുനിയിൽ ബിഹാർ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  a day ago
No Image

സമസ്തയുടെ വിദ്യാഭ്യാസ വിപ്ലവം മാതൃകാപരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

Kerala
  •  a day ago
No Image

മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ല, മത വിദ്യാഭ്യാസം അനിവാര്യം: രമേശ് ചെന്നിത്തല

Kerala
  •  a day ago
No Image

സമസ്ത ഒരു സമുദായത്തെ കൈപിടിച്ചുയർത്തി: മന്ത്രി സജി ചെറിയാൻ

Kerala
  •  a day ago
No Image

ഭരണഘടനയെ വെല്ലുവിളിക്കുന്നവർക്ക് മുമ്പിൽ സമസ്ത പറഞ്ഞു ഒരു ഇന്ത്യ, ഒരൊറ്റ ജനത: മന്ത്രി വി.എൻ വാസവൻ

Kerala
  •  a day ago