വീട്ടുമുറ്റത്ത് നല്ലൊരു പൂന്തോട്ടമുണ്ടോ? എങ്കിൽ നിങ്ങളായിരിക്കാം ആ ഭാഗ്യശാലി; ഹോം ഗാർഡൻ മത്സരവുമായി ദുബൈ
ദുബൈ: നിങ്ങളുടെ വീട്ടിൽ മനോഹരമായ ഒരു പൂന്തോട്ടമുണ്ടോ? എങ്കിൽ നിങ്ങൾക്കായിതാ ദുബൈ മുനിസിപ്പാലിറ്റി ഒരു അവസരം ഒരുക്കിയിരിക്കുന്നു. ഹോം-ഗാർഡൻ മത്സരത്തിന്റെ ഏറ്റവും പുതിയ പതിപ്പ് ആരംഭിച്ചിരിക്കുകയാണ്. ഇതിലൂടെ നിങ്ങൾക്ക് 300,000 ദിർഹത്തിന്റെ സമ്മാനങ്ങൾ നേടാൻ അവസരമുണ്ട്.
ദുബൈ മുനിസിപ്പാലിറ്റി ആരംഭിച്ച ഈ മത്സരം, (The Most Beautiful Sustainable Home Garden in Dubai), താമസക്കാരെ അവരുടെ സ്ഥലങ്ങളെ വെള്ളം പാഴാക്കാത്ത, പരിസ്ഥിതി സൗഹൃദപരമായ ചെറിയ മരുപ്പച്ചകളാക്കി മാറ്റാൻ പ്രോത്സാഹിപ്പിക്കുന്നു.
ദുബൈയിൽ വില്ലകളിൽ താമസിക്കുന്നവർക്ക് (ഉടമയായാലും വാടകക്കാരായാലും) മത്സരത്തിൽ പങ്കെടുക്കാം. പൂന്തോട്ടത്തിനായി പുറത്ത് സ്ഥലം (outdoor garden space) ഉണ്ടായിരിക്കണം. ഇൻഡോർ അല്ലെങ്കിൽ റൂഫ്ടോപിലെ പൂന്തോട്ടങ്ങൾ മത്സരത്തിനായി പരിഗണിക്കില്ല.
പ്രധാന തീയതികൾ:
- മത്സരത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി: 2025 ഡിസംബർ 21.
- ജഡ്ജുമാർ പൂന്തോട്ടം സന്ദർശിക്കുന്നത്: 2026 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ.
- വിജയികളെ പ്രഖ്യാപിക്കുന്നത്: 2026 മാർച്ചിൽ നടക്കുന്ന ചടങ്ങിൽ.
ജലലഭ്യത, ജൈവവൈവിധ്യം, മണ്ണിന്റെ ആരോഗ്യം, പരിപാലനം, നൂതന ആശയങ്ങൾ തുടങ്ങിയ 10 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ഒന്നാം സ്ഥാനത്തിന് 100,000 ദിർഹവും , രണ്ടാം സ്ഥാനത്തിന് 70,000 ദിർഹവും, മൂന്നാം സ്ഥാനത്തിന് 40,000 ദിർഹവും സമ്മാനമായി ലഭിക്കും. മാത്രമല്ല, നാല്, അഞ്ച് സ്ഥാനക്കാർക്ക് 20,000 ദിർഹവും സമ്മാനമായി ലഭിക്കും. കൂടാതെ ഏറ്റവും മികച്ച അഞ്ച് ഷോർട്ട്‌ലിസ്റ്റ് ചെയ്ത എൻട്രികളും 10,000 ദിർഹത്തിന്റെ റാഫിൾ ഡ്രോയിൽ ഉൾപ്പെടും.
200-ഓളം പേരാണ് കഴിഞ്ഞ വർഷം ഈ മത്സരത്തിൽ പങ്കെടുത്തത്. ദുബൈ മുനിസിപ്പാലിറ്റി വെബ്സൈറ്റ് വഴി താമസക്കാർക്ക് ഈ മത്സരത്തിൽ രജിസ്റ്റർ ചെയ്യാം.
The Dubai Municipality has announced the launch of its Home-Garden competition, offering residents a chance to showcase their gardening skills and win prizes totaling AED 300,000.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."