HOME
DETAILS

സോഹാറിൽ വൻ മയക്കുമരുന്ന് വേട്ട: രണ്ട് ഏഷ്യൻ പൗരൻമാർ പിടിയിൽ

  
November 03, 2025 | 1:04 PM

oman police arrest two asian nationals in major drug bust

മസ്‌കത്ത്: സോഹാർ വിലായത്തിൽ വൻതോതിൽ ലഹരിവസ്തുക്കൾ കടത്തിയ കേസിൽ ഏഷ്യൻ പൗരന്മാരായ രണ്ട് പേരെ പൊലിസ് പിടികൂടി. നോർത്ത് അൽ ബത്തിന ഗവർണറേറ്റ് പൊലിസ് കമാൻഡിലെ ഡയറക്ടറേറ്റ് ഓഫ് കോംബാറ്റിംഗ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

പ്രതികളുടെ താമസസ്ഥലത്ത് നിന്ന് വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി ഒളിപ്പിച്ചുവെച്ച ലഹരിവസ്തുക്കൾ കസ്റ്റംസ് പിടിച്ചെടുത്തു. മരിജുവാന, ക്രിസ്റ്റൽ മെത്ത്, മോർഫിൻ, ഹാഷിഷ്, എന്നിവയെല്ലാം പിടിച്ചെടുത്ത ലഹരിവസ്തുക്കളിൽ ഉൾപ്പെടുന്നു. പിടിയിലായ പ്രതികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്.

അതേസമയം, ഒമാൻ കസ്റ്റംസിലെ കംപ്ലയൻസ് ആൻഡ് റിസ്ക് അസസ്‌മെന്റ് വിഭാഗം വിവിധ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡുകളിൽ 12,470 ലധികം കുപ്പി മദ്യവും ലഹരിപാനീയങ്ങളുടെ ടിന്നുകളും പിടിച്ചെടുത്തു. റെയ്ഡിൽ 918 കിലോഗ്രാം പുകയില ഉത്പന്നങ്ങൾക്ക് പുറമേ 5,050 ലധികം പാക്കറ്റ് സിഗരറ്റുകളും പിടിച്ചെടുത്തു.

The Royal Oman Police have apprehended two Asian nationals in connection with a significant drug trafficking operation in the Wilayat of Sohar. The suspects were arrested by the North Al Batinah Governorate Police Command's Directorate for Combating Drugs and Psychotropic Substances.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെറിയ യാത്ര, കുറഞ്ഞ ചിലവ്: 2025ൽ യുഎഇ നിവാസികൾ ഏറ്റവുമധികം സഞ്ചരിച്ച രാജ്യങ്ങൾ അറിയാം

uae
  •  3 hours ago
No Image

വിദ്യാർഥി കൺസെഷൻ ഓൺലൈനാകുന്നു; സ്വകാര്യ ബസുകളിലെ തർക്കങ്ങൾക്ക് പരിഹാരം

Kerala
  •  3 hours ago
No Image

കോഴിക്കോട് എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: 58-കാരന് 8 വർഷം കഠിനതടവും പിഴയും

Kerala
  •  3 hours ago
No Image

കെട്ടിട നിർമ്മാണ അനുമതി വേണോ? 3 മരങ്ങൾ നടണം; ശ്രദ്ധേയമായ നീക്കവുമായി സഊദിയിലെ അൽ ഖസീം മുനിസിപ്പാലിറ്റി

Saudi-arabia
  •  4 hours ago
No Image

'Karma is a b****!'; ആഴ്സണൽ ഇതിഹാസത്തെ പരിശീലകസ്ഥാനത്ത് പുറത്താക്കിയത് ആഘോഷിച്ച് ബലോട്ടെല്ലി

Football
  •  4 hours ago
No Image

സാങ്കേതിക തകരാർ; ദുബൈയിൽ നിന്ന് മംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി

uae
  •  4 hours ago
No Image

സമുദ്ര അതിർത്തി ലംഘനം: 35 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന

National
  •  4 hours ago
No Image

കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർത്ഥിക്ക് പരിക്ക്; അപകടം നാലാഞ്ചിറയിൽ

Kerala
  •  5 hours ago
No Image

ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തും; ബെൽജിയം രാജാവുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ

qatar
  •  5 hours ago
No Image

വടുതലയിൽ എംഡിഎംഎയുമായി നാല് കോഴിക്കോട് സ്വദേശികൾ പിടിയിൽ; റിസോർട്ടുകൾ കേന്ദ്രീകരിച്ച് വിൽപ്പന

crime
  •  5 hours ago