പൊലിസ് വാഹനം നിയന്ത്രണം വിട്ട് അപകടം; മൂന്ന് പൊലിസുകാര്‍ക്ക് പരുക്ക്
കോട്ടയം: കോട്ടയം പാലായില്‍ ഹൈവേ പൊലിസിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. മൂന്ന് പൊലിസുകാര്‍ക്ക് പരുക്ക്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
മുണ്ടാങ്കല്‍ ഭാഗത്ത് വച്ച് വാഹനത്തിന്റെ നിയന്ത്രണം വിട്ട് സൈഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
എസ് ഐ നൗഷാദ്, സിവില്‍ പൊലീസുകാരായ സെബിന്‍, എബിന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. സെബിന്റെ കാലിനും മുഖത്തുമാണ് പരുക്കേറ്റത്. മറ്റ് രണ്ടുപേരുടെയും പരുക്കുകള്‍ ഗുരുതരമല്ല.
പരുക്കേറ്റ മൂന്നു പേരെയും പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.
English Summary: A police vehicle belonging to the Highway Police in Pala, Kottayam, met with an accident early this morning after losing control near Mundankal. Three police officers were injured in the crash — SI Noushad and civil police officers Sebin and Ebin. Sebin sustained injuries to his leg and face, while the others suffered minor injuries. All three injured officers were admitted to a private hospital in Pala.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."