എസ്.ഐ.സി ഗ്ലോബൽ സമിതി രൂപീകരിച്ചു; സമസ്തയുടെ സന്ദേശം അന്തർദേശീയ തലത്തിൽ വ്യാപിപ്പിക്കും
ദുബൈ: സമസ്തയുടെ ആശയാദർശങ്ങളും സന്ദേശങ്ങളും അന്തർദേശീയ തലത്തിൽ വ്യാപിപ്പിക്കാൻ ദുബൈ ഹോട്ടൽ തമർ ഇൻ ഓഡിറ്റോറിയത്തിൽ നടന്ന സമസ്ത ഗ്ലോബൽ മീറ്റ് തീരുമാനിച്ചു. 2026 ഫെബ്രുവരി 4 മുതൽ 8 വരെ കാസർഗോഡ് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക മഹാസമ്മേളനത്തിന്റെ പ്രചാരണാർഥം വിവിധ രാജ്യങ്ങളിൽ സമസ്ത സമ്മേളനങ്ങൾ സംഘടിപ്പിക്കാനും സമസ്ത 100-ാം വാർഷിക പദ്ധതികൾക്ക് വേണ്ടി 'തഹിയ്യ' ആപ് വഴിയുള്ള ഫണ്ട് സമാഹരണം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ സയ്യിദ് പൂക്കോയ തങ്ങൾ അൽഐൻ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ അനുഗ്രഹ പ്രഭാഷണവും, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാർ മുഖ്യപ്രഭാഷണവും നിർവ്വഹിച്ചു. സമസ്ത മുശാവറ മെമ്പർ ബി.കെ അബ്ദുൽഖാദിർ അൽഖാസിമി ബംബ്രാണ, സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ, സയ്യിദ് ശക്കീർ ഹുസൈൻ തങ്ങൾ, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ.മോയിൻകുട്ടി മാസ്റ്റർ എന്നിവർ വിഷയാവതരണം നടത്തി.
സമസ്ത ട്രഷറർ പി.പി ഉമർ മുസ്ലിയാർ കൊയ്യോട് എസ്.ഐ.സി സമസ്ത ഗ്ലോബൽ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ (മുഖ്യരക്ഷാധികാരി), സയ്യിദ് ഫക്റുദ്ദീൻ തങ്ങൾ ബഹ്റൈൻ, സയ്യിദ് പൂക്കോയ തങ്ങൾ അൽഐൻ, സയ്യിദ് ഉബൈദുല്ല തങ്ങൾ സഊദിഅറേബ്യ, സയ്യിദ് മൂസൽഖാളിം മലേഷ്യ, സൈനുൽആബിദീൻ സഫാരി യു.എ.ഇ, എ.വി അബൂബക്കർ അൽഖാസിമി ഖത്തർ, ഡോ. അബ്ദുറഹിമാൻ ഒളവട്ടൂർ യു.എ.ഇ (രക്ഷാധികാരികൾ), പി.എം അബ്ദുൽസലാം ബാഖവി (പ്രസിഡണ്ട്), സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ അബൂദാബി, സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ ജമലുല്ലൈലി സഊദി, അൻവർ ഹാജി മസ്ക്കറ്റ് ഒമാൻ, മാസായി കുഞ്ഞു ഹാജി മലേഷ്യ, അഹ്മദ് സുലൈമാൻ ഹാജി ഷാർജ, അലവിക്കുട്ടി ഒളവട്ടൂർ സഊദി, അബ്ദുറഊഫ് അഹ്സനി യു.എ.ഇ, (വൈസ് പ്രസിഡണ്ടുമാർ), വി.കെ കുഞ്ഞഹമ്മദാജി ബഹ്റൈൻ (ജനറൽ സെക്രട്ടറി), ശംസുദ്ദീൻ ഫൈസി കുവൈത്ത് (വർക്കിംഗ് സെക്രട്ടറി), റാഫി മസായി മലേഷ്യ, ജലീൽ ഹാജി ഒറ്റപ്പാലം യു.എ.ഇ, അബ്ദുൽകരീം യു,കെ, ഫള്ലുസ്സാദാത്ത് ഖത്തർ, കെ.എം കുട്ടി ഫൈസി അച്ചൂർ യു.എ.ഇ, സയ്യിദ് ഫാരിസ് ശിഹാബ് തങ്ങൾ ഈജിപ്ത്, ഇസ്ഹാഖ് ഹുദവി തുർക്കി (ജോ.സെക്രട്ടറി), യു.കെ ഇബ്റാഹീം ഓമശ്ശേരി സഊദി (ട്രഷറർ), കെ.മോയിൻകുട്ടി മാസ്റ്റർ കോഡിനേറ്റർ, അബ്ദുൽഗഫൂർ ഫൈസി കുവൈത്ത്, കെ.എൻ.എസ് മൗലവി ഒമാൻ, അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂർ സലാല, ഇസ്മായിൽ ഹുദവി യു.കെ (അസി.കോഡിനേറ്റർമാർ), അബ്ദുൽഅസീസ് വേങ്ങൂർ (ആസ്ട്രിയ), ഷരീഫ് ഹുദവി (ജർമനി), ശംസുദ്ദീൻ ഫൈസി (മലേഷ്യ), റാഫി ഹുദവി ജുബൈൽ (സഊദി), അബ്ദുൽറസാഖ് വളാഞ്ചേരി (ഷാർജ), മാഹിൻ വിഴിഞ്ഞം ദമാം (സഊദി), ഹുസയിൻ ദാരിമി അകലാട് (യു.എ.ഇ), ശാഫി ദാരിമി പുല്ലാര (റിയാദ്), ഷൗക്കത്തലി മൗലവി സൈത്ത് (യു.എ.ഇ), അബ്ദുല്ല ചേലേരി ഷാർജ (യു.എ.ഇ) എന്നിവരാണ് ഭാരവാഹികൾ.
സമസ്ത കേന്ദ്ര മുശാവറ അംഗം പി.എം അബ്ദുസ്സലാം ബാഖവി സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ നന്ദിയും പറഞ്ഞു.
The Samastha Global Meet held at the Tamar-in Auditorium in Dubai decided to promote Samastha’s ideals and messages at an international level.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."