യുപിയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി ആറുപേർ മരിച്ചു
മിർസാപുർ (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിലെ ചുനാർ ജങ്ഷനിൽ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് ആറ് കാൽനടയാത്രക്കാർ മരിച്ചു. ബുധനാഴ്ച രാവിലെ 9.15 ഓടെയാണ് ദാരുണമായ അപകടം സംഭവിച്ചത്.
ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിലെ ചുനാർ ജങ്ഷനിലാണ് ദാരുണ സംഭവമുണ്ടായത്.ബുധനാഴ്ച രാവിലെ 9.15-ന് ഗോമോ-പ്രയാഗ്‌രാജ് എക്‌സ്പ്രസിൽനിന്ന് ഇറങ്ങിയ ശേഷം റോങ് സൈഡിലൂടെ റെയിൽവേ പാളം മുറിച്ചുകടക്കാൻ ശ്രമിച്ച യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്.മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിലൂടെ കടന്നുപോവുകയായിരുന്ന കൽക്ക മെയിൽ ആണ് പാളം മുറിച്ചുകടന്നവരെ ഇടിച്ചത്.അപകടത്തിൽ ആറ് പേർ. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഛത്തീസ്ഗഢിലെ ബിലാസ്‌പുരിൽ ചൊവ്വാഴ്ച പാസഞ്ചർ ട്രെയിൻ ചരക്ക് ട്രെയിനിലിടിച്ച് അപകടമുണ്ടായതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഈ ദുരന്തവും ഉണ്ടായിരിക്കുന്നത്.കോർബയിൽനിന്ന് ബിലാസ്പൂരിലേക്ക് പോകുകയായിരുന്ന മെമു (മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനിന്റെ പിൻഭാഗത്ത് ഇടിച്ചുകയറിയാണ് അപകടം. വൈകീട്ട് 4 മണിയോടെ ഗട്ടോറയ്ക്കും ബിലാസ്പൂർ റെയിൽവേ സ്റ്റേഷനും ഇടയിലാണ് സംഭവം നടന്നത്.
അപകടത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.രക്ഷാപ്രവർത്തനങ്ങൾക്കായി എസ്ഡിആർഎഫ് (SDRF), എൻഡിആർഎഫ് (NDRF) ടീമുകൾക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. പരിക്കേറ്റവർക്ക് ഉടൻ വൈദ്യചികിത്സ ലഭ്യമാക്കാൻ അദ്ദേഹം ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."