HOME
DETAILS

റെയില്‍വേ പ്ലാറ്റ്‌ഫോമിന്റെ മേല്‍ക്കൂരയില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

  
December 17, 2025 | 9:11 AM

suicide threat at aluva railway station disrupts train services

 

കൊച്ചി: ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ പ്ലാറ്റ്‌ഫോമിന്റെ മേല്‍ക്കൂരയില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. യുവാവിനെ ഒന്നര മണിക്കൂറിന് ശേഷമാണ് താഴെയിറക്കിയത്. പശ്ചിമ ബംഗാള്‍ സ്വദേശിയാണ് യുവാവ്. ആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് ഇയാളെ താഴെയിറക്കിയത് . ആലുവ വഴി തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.

ഇന്ന് രാവിലെ ആറുമണിയോടെയാണ് യുവാവ് രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകളുടെ മേല്‍ക്കൂരയില്‍ കയറിപ്പറ്റിയത്. തുടര്‍ന്ന് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. റെയില്‍വേയുടെ വൈദ്യുതലൈനിലേക്ക് (ഓവര്‍ഹെഡ് ലൈന്‍) ചാടുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഇയാളുടെ അടുത്തേക്കെത്താന്‍ ശ്രമിക്കുമ്പോള്‍ ആരെങ്കിലും വന്നാല്‍ അപ്പോള്‍ ചാടി മരിക്കുമെന്നും യുവാവ് വിളിച്ചു പറഞ്ഞു.

ഇതോടെ അപകടം ഒഴിവാക്കാനായി ലൈനിലെ വൈദ്യുതബന്ധം താല്‍ക്കാലികമായി വിച്ഛേദിച്ചു. ഇതേത്തുടര്‍ന്ന് എറണാകുളം-തൃശ്ശൂര്‍, തൃശ്ശൂര്‍- എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടു. അഗ്‌നിരക്ഷാസേന എത്തി താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് യുവാവിന്റെ വീട്ടുകാരെ വിഡിയോ കോളില്‍ വിളിച്ചു നല്‍കി അനുനയിപ്പിക്കാനായി ശ്രമം.

 

ഇതിനിടെ യുവാവിന്റെ ശ്രദ്ധ മാറിയ നിമിഷം ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പാലത്തില്‍നിന്ന് മേല്‍ക്കൂരയിലേക്ക് ചാടിയിറങ്ങുകയപമ യുവാവിനെ കീഴ്‌പ്പെടുത്തുകയും മേല്‍ക്കൂരയില്‍നിന്ന് താഴെ ഇറക്കുകയുമായിരുന്നു. മുക്കാല്‍ മണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ദീര്‍ഘദൂര ട്രെയിനുകളടക്കമുള്ളവ പല സ്‌റ്റേഷനുകളിലായി നിര്‍ത്തിയിട്ടു.

 

A youth from West Bengal climbed onto the platform roof at Aluva Railway Station and issued a suicide threat on Tuesday morning, causing major disruption to train services. The incident began around 6 a.m. when the youth climbed onto the roofs of platforms 2 and 3 and threatened to jump onto the overhead electric line. To prevent an accident, railway authorities temporarily cut off the power supply, leading to the suspension of train services on the Ernakulam–Thrissur route for nearly one and a half hours.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിലെ വിവിധ ഇടങ്ങളിൽ ലഹരി വേട്ട; ഏഷ്യൻ പൗരൻമാർ പിടിയിൽ

oman
  •  2 hours ago
No Image

കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ പൊള്ളലേറ്റു ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  3 hours ago
No Image

'ഞാന്‍ ജയിച്ചടാ മോനെ ഷുഹൈബേ....'കൊല്ലപ്പെട്ട ഷുഹൈബിന്റെ ഖബറിടം സന്ദര്‍ശിച്ച് റിജില്‍ മാക്കുറ്റി  

Kerala
  •  3 hours ago
No Image

ഷാർജയിൽ പൊടിക്കാറ്റും, മോശം കാലാവസ്ഥയും; വാഹനമോടിക്കുന്നവർക്ക് ജാഗ്രതാനിർദ്ദേശം

uae
  •  4 hours ago
No Image

പിണറായിയിലെ സ്‌ഫോടനം: ബോംബല്ലെന്ന് എഫ്.ഐ.ആര്‍; പൊട്ടിത്തെറിച്ചത് ക്രിസ്തുമസ്-പുതുവത്സരാഘോഷത്തിനായി ഉണ്ടാക്കിയ പടക്കമെന്ന് ഇ.പി ജയരാജന്‍

Kerala
  •  4 hours ago
No Image

അവധിക്ക് നാട്ടിലെത്തിയ സൈനികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  4 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഒരു അറസ്റ്റ് കൂടി; അറസ്റ്റിലായത് മുന്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ എസ്. ശ്രീകുമാര്‍

Kerala
  •  4 hours ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ: 2029-ൽ യാഥാർത്ഥ്യമാകും; നിർമ്മാണത്തിനായി 3500-ലധികം ജീവനക്കാർ

uae
  •  4 hours ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ നിർമാണം: റാസൽ ഖോർ മേഖലയിൽ ഗതാഗത ക്രമീകരണങ്ങളുമായി ആർടിഎ

uae
  •  5 hours ago
No Image

നടിയെ ആക്രമിച്ച കേസ്: മാര്‍ട്ടിന്റെ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെന്ന് പൊലിസ്

Kerala
  •  6 hours ago