HOME
DETAILS

ഓര്‍ഡര്‍ ചെയ്ത കൊറിയര്‍ തുറന്നു നോക്കിയപ്പോള്‍ ഭയന്നു പോയി യുവതി; ഉള്ളില്‍ മനുഷ്യന്റെ കൈകളും വിരലുകളും

  
November 05, 2025 | 9:11 AM

woman shocked after receiving human body parts instead of medicine

 

കെന്റക്കിയിലെ ഹോപ്കിന്‍സ് വില്ലെയില്‍ കൊറിയറില്‍ വന്ന സാധനം കണ്ട് ഞെട്ടി യുവതി. തന്റെ മരുന്ന് പ്രതീക്ഷിച്ചിരുന്ന ഒരു യുവതിക്ക് പകരം ലഭിച്ചത് മനുഷ്യന്റെ ശരീര ഭാഗങ്ങളടങ്ങിയ ഒരു പാക്കറ്റ്. ആവശ്യമായ മരുന്നുകള്‍ ഉണ്ടാകുമെന്ന് കരുതിയ കൊറിയറില്‍ ഉദ്ദേശിച്ച ഡെലിവറിക്ക് പകരം ഐസിട്ട് പാക്ക് ചെയ്ത മുറിച്ചെടുത്ത കൈകളും വിരലുകളും ആണ് ഉണ്ടായിരുന്നത് എന്ന്് റിപോര്‍ട്ടുകള്‍ പറയുന്നു.

യുവതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഒക്ടോബര്‍ 29നാണ് ഈ യുവതിക്ക് കൊറിയര്‍ വഴി രണ്ട് പെട്ടികള്‍ ലഭിച്ചത്. ഒരു പെട്ടി തുറന്നപ്പോള്‍ തന്നെ അതില്‍ രണ്ട് കൈകളും നാല് വിരലുകളും കണ്ടു. ഇതിനെത്തുടര്‍ന്ന് അവര്‍ ഉടന്‍ തന്നെ പൊലിസിനെ ബന്ധപ്പെട്ടു. തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി കൊറിയര്‍ പരിശോധിക്കുകയും അത് അഡ്രസ്സ് മാറിയെത്തിയതാണ് എന്ന് കണ്ടെത്തുകയും ചെയ്തു. 

സര്‍ജിക്കല്‍ പരിശീലനത്തിനായി മെഡിക്കല്‍ കേന്ദ്രത്തിലേക്ക് എത്തേണ്ടിയിരുന്ന കൊറിയര്‍ ആണ് യുവതിക്ക് ലഭിച്ചത് എന്നാണ് ക്രിസ്ത്യന്‍ കൗണ്ടിയിലെ പ്രാദേശിക കോറോണര്‍ സ്‌കോട്ട് ഡാനിയല്‍ പിന്നീട് സ്ഥിരീകരിച്ചത്.

അപ്രതീക്ഷിതമായി മനുഷ്യ ശരീര ഭാഗങ്ങള്‍ കണ്ടപ്പോള്‍ യുവതി ഭയന്നു പോയെങ്കിലും പിന്നീട് ശാന്തത പാലിച്ച് പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു. യുവതിക്കുണ്ടായ ബുദ്ധിമുട്ടിനെ ലഘുവായി കാണുന്നില്ലെന്നും എന്നാല്‍ ഇനി ഇതുമായി ബന്ധപ്പെട്ട യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും അവര്‍ക്ക് നേരിടേണ്ടി വരികയില്ലെന്നും പൊലിസ് ഉദ്യോഗസ്ഥര്‍ പറയുകയും ചെയ്തു.

ഹാലോവീന് രണ്ട് ദിവസം മുമ്പ് നടന്ന ഈ സംഭവം അതി വിചിത്രമായി തോന്നുന്നുവെന്നും പൊലിസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.ശരീരഭാഗങ്ങള്‍ അടങ്ങിയ പെട്ടി പിടിച്ചെടുത്ത പൊലിസ് അത് മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. ശരീരഭാഗങ്ങളുടെ യഥാര്‍ത്ഥ ഉറവിടം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കോറോണര്‍ ഡാനിയല്‍ അവ സര്‍ജിക്കല്‍ പരിശീലനത്തിനായി ഉദ്ദേശിച്ചുള്ളതാകാനാണ് സാധ്യതയെന്നാണ് പറഞ്ഞത്.

ഒരുപക്ഷേ ദാനം ചെയ്ത മൃതദേഹങ്ങളില്‍ നിന്ന് വന്നതുമാകാമെന്നും അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള അപ്രതീക്ഷിത പാക്കറ്റ് ലഭിക്കുന്നവര്‍ ആരും അത് കൈകാര്യം ചെയ്യുകയോ ഫ്രിഡ്ജില്‍ വക്കുകയോ ചെയ്യരുത് എന്നും അദ്ദേഹം പറഞ്ഞു. പകരം 911ല്‍ അല്ലെങ്കില്‍ പ്രാദേശിക അധികാരികളെ വിളിക്കണമെന്നും സംഭവത്തിന്റെ വെളിച്ചത്തില്‍ പൊലിസ് നിര്‍ദേശം നല്‍കുകയും ചെയ്തു

 

In Hopkinsville, Kentucky, a woman expecting a package of medicines was horrified to find human body parts inside instead. The courier, which arrived on October 29, contained two severed hands and four fingers packed in ice. The woman, whose identity remains undisclosed, immediately alerted the police after opening one of the two boxes. Upon investigation, authorities found that the delivery had been sent to the wrong address. The package was originally meant for a medical facility for surgical training purposes, confirmed Christian County Coroner Scott Daniel.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈയിൽ മഷി പുരട്ടി; പക്ഷേ, വോട്ട് മറ്റാരോ ചെയ്തു; കൊച്ചിയിലെ കള്ളവോട്ട് പരാതി 

Kerala
  •  5 days ago
No Image

ദിലീപിനെ തിരിച്ചെടുക്കുന്നതിൽ ഭിന്നത; തീരുമാനമെടുക്കാനാകാതെ അമ്മ എക്‌സിക്യുട്ടീവ് യോഗം

Kerala
  •  5 days ago
No Image

എസ്.ഐ.ആർ ഹരജികൾ 18ലേക്ക് മാറ്റി; ആവശ്യമെങ്കിൽ തീയതി നീട്ടുമെന്ന് തെര.കമ്മിഷൻ

Kerala
  •  5 days ago
No Image

1.53 കോടി വോട്ടർമാർ, 38, 994 സ്ഥാനാർഥികൾ; വടക്കൻ കേരളം നാളെ ബൂത്തിലേക്ക്

Kerala
  •  5 days ago
No Image

ബലാത്സം​ഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ രണ്ടാമത്തെ മുൻകൂർ ജാമ്യഹരജിയിൽ വിധി ഇന്ന് 

Kerala
  •  6 days ago
No Image

ഇന്‍ഡിഗോയ്‌ക്കെതിരെ നടപടി; പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം

National
  •  6 days ago
No Image

എറണാകുളം മലയാറ്റൂരിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

Kerala
  •  6 days ago
No Image

സ്ത്രീപള്ളിപ്രവേശ വിവാദം മത യുക്തിവാദികളുടെ സൃഷ്ടി: സുന്നി നേതാക്കൾ

Kerala
  •  6 days ago
No Image

കള്ളവോട്ട് ആരോപണത്തിന് പിന്നാലെ സംഘര്‍ഷം; ഇടുക്കി വട്ടവടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ 

Kerala
  •  6 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി പിടിയില്‍ 

National
  •  6 days ago