ഭീമ കൊറെഗാവ് കേസ്; ഗൗതം നവ്‌ലഖയുടെ ജാമ്യ വ്യവസ്ഥയിൽ ഇളവ്
മുംബൈ: ഭീമ കൊറെഗാവ് -എൽഗാർ പരിഷത്ത് കേസിൽ പ്രതിയായ സാമൂഹ്യ പ്രവർത്തകൻ ഗൗതം നവ്‌ലഖയുടെ ജാമ്യ വ്യവസ്ഥയിൽ മുംബൈ ഹൈക്കോടതി ഇളവ് നൽകി. മുംബൈ വിട്ടുപോകാൻ പാടില്ലെന്ന വ്യവസ്ഥയിലാണ് ജസ്റ്റിസ് ഭാരതി ഡാംഗ്രെ, ജസ്റ്റിസ് ശ്യാം ചന്ദ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇളവ് അനുവദിച്ചത്. മുംബൈയിലുള്ള ഗൗതം നവ്‌ലഖയ്ക്ക് ഡൽഹിയിലെ വസതിയിലേക്ക് പോകാൻ കോടതി അനുമതി നൽകി.
നേരത്തെ മുംബൈ ഹൈക്കോടതി അധികാര പരിധി വിട്ടുപോകരുതെന്ന വ്യവസ്ഥയിലാണ് ഗൗതം നവ്‌ലഖയ്ക്ക് ജാമ്യം അനുവദിച്ചിരുന്നത്. ഗൗതം നവ്‌ലഖയുടെ പ്രായം, സാമ്പത്തിക പ്രയാസങ്ങൾ, വിചാരണ നടപടികൾ അനിശ്ചിതമായി വൈകുന്നത് തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം ജാമ്യം വ്യവസ്ഥയിൽ ഇളവ് വേണമെന്ന ഹർജി ഫയൽ ചെയ്തത്. മുംബൈയിൽ താമസിക്കാനുള്ള ചെലവ് താങ്ങാനാവാത്തതിനാൽ ഡൽഹിയിലെ വസതിയിലേക്ക് മടങ്ങാൻ അനുവദിക്കണമെന്നാണ് ഗൗതം നവ്‌ലഖ ആവശ്യപ്പെട്ടത്.
2018ൽ രജിസ്റ്റർ ചെയ്ത ഭീമ കൊറെഗാവ്-എൽഗാർ പരിഷത്ത് കേസിലെ 16 പ്രതികളിലൊരാളാണ് ഗൗതം നവ്‌ലഖ. കേസിൽ ദീർഘകാലം ജയിൽ വാസം അനുഷ്ടിച്ചതിന് പിന്നാലെ 2023 അവസാനത്തോടെയാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."