HOME
DETAILS

ഹെല്‍മറ്റുമില്ല, കൊച്ചു കുട്ടികളടക്കം ഏഴു പേര്‍ ഒരു ബൈക്കില്‍; യുവാവിനെ കണ്ട് തൊഴുത് ട്രാഫിക് ഉദ്യോഗസ്ഥര്‍

  
November 05, 2025 | 4:17 AM


 

യുപി: ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ ഹെല്‍മറ്റ് പോലുമില്ലാതെ കൊച്ച് കുഞ്ഞുങ്ങളുള്‍പ്പെടെ ആറ് കുട്ടികളുമായി ഇരുചക്ര വാഹനത്തില്‍ എത്തിയ ആളെ കണ്ട് തൊഴുത് നില്‍ക്കുന്ന ട്രാഫിക് പൊലിസ് ഉദ്യോഗസ്ഥന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

ഭാരത് സമാചാര്‍ എന്ന എക്‌സ് ഹാന്റിലില്‍ നിന്നാണ് ചിത്രം പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. വൈറല്‍ ചിത്രത്തില്‍ ബൈക്കിന്റെ ടാങ്കിന് മുകളിലായി രണ്ട് കൊച്ചു കുട്ടികളിരിക്കുന്നതു കാണാം. അതില്‍ മുന്നിലിരിക്കുന്ന കുഞ്ഞ് ഹാന്റില്‍ ബലമായി പിടിച്ചിരിക്കുകയാണ്. അതിന്റെ പിന്നിലായി അതിനെക്കാള്‍ ചെറിയൊരു കുഞ്ഞന്‍ മുന്നിലെ കുട്ടിക്കും പിന്നിലെ ബൈക്ക് ഓടിക്കുന്ന യുവാവിനും ഇടയില്‍ പെട്ട് ഇരിക്കുന്നുണ്ട്. 

 

pol.jpg

ഈ കുഞ്ഞ് ഏറെ കഷ്ടപ്പെട്ടാണ് അവിടിരിക്കുന്നതെന്നും ചിത്രങ്ങളില്‍ വ്യക്തം. യുവാവിന് പിന്നിലായി പല പ്രായത്തിലുള്ള നാല് കുട്ടികളാണ് ഇരിക്കുന്നത്. ഏറ്റവും പിന്നിലുള്ള കുട്ടി എപ്പോള്‍ വേണമെങ്കിലും താഴെ പോകുമെന്ന അവസ്ഥയിലുമാണ്. ഇവരുടെ മുന്നിലായി തൊഴുത് നില്‍ക്കുന്ന രണ്ട് ട്രാഫിക്ക് ഉദ്യോഗസ്ഥരെയും കാണാം.

7,000 രുപ പിഴ
ഇരുചക്രവാഹനത്തില്‍ അമിത ഭാരം കയറ്റല്‍, ജീവന്‍ അപകടത്തിലാക്കല്‍, അടിസ്ഥാന ഗതാഗത സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കല്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം നിയമലംഘനങ്ങള്‍ നടത്തി എന്ന കുറ്റത്തിനാണ് യുവാവിന് പൊലിസ് ഉദ്യോഗസ്ഥര്‍ 7,000 രൂപ പിഴ ചുമത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 

ചിത്രം വൈറലായതിന് പിന്നാലെ കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കിയ യുവാവിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

 

A photo from Hapur, Uttar Pradesh, showing a man riding a two-wheeler with six children — none wearing helmets — has gone viral on social media. The image, shared by Bharat Samachar on X, shows two small children sitting on the fuel tank, one of them gripping the handle tightly, while four more children sit behind the rider, the last one appearing at risk of falling off.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  3 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  3 days ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  3 days ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  3 days ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  3 days ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  3 days ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  3 days ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  3 days ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  3 days ago