HOME
DETAILS

ടി-20യിലെ വമ്പൻ നാഴികക്കല്ലിനരികെ സഞ്ജു; കളത്തിലിറങ്ങിയാൽ പിറക്കുക ഐതിഹാസിക നേട്ടം

  
November 05, 2025 | 12:49 PM

sanju samson waiting for a new milestone in t20 cricket

ഇന്ത്യ-ഓസ്ട്രേലിയ അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരം നാളെയാണ് നടക്കുന്നത്. നിലവിൽ പരമ്പരയിൽ ഇരു ടീമുകളും 1-1 മുന്നിലാണ്. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോൾ പിന്നീട് നടന്ന മത്സരത്തിൽ ഓസ്‌ട്രേലിയും മൂന്നാം മത്സരത്തിൽ ഇന്ത്യയും വിജയിക്കുകയായിരുന്നു. പരമ്പര വിജയം ഉറപ്പാക്കാൻ ഇരു ടീമുകൾക്കും നാളെത്തെ മത്സരം അതിനിർണായകമാണ്. 

നാലാം ടി-20യിൽ മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ഇടം നെടുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. മൂന്നാം ടി-20യിൽ സഞ്ജുവിന് പകരം ജിതേഷ് ശർമയായിരുന്നു കളത്തിൽ ഇറങ്ങിയിരുന്നത്. നാളെത്തെ മത്സരത്തിൽ സഞ്ജു കളത്തിൽ ഇറങ്ങുകയാണെങ്കിൽ ഒരു പുത്തൻ നാഴികക്കല്ലും കൈപ്പിടിയിലാക്കാൻ സാധിക്കും. അന്താരാഷ്ട്ര ടി-20യിൽ 1000 റൺസ് പൂർത്തിയാക്കാനുള്ള സുവർണാവസരമാണ് സഞ്ജുവിന്റെ മുന്നിലുള്ളത്. 

ഇതിനായി മലയാളി താരത്തിന് വേണ്ടത് ഇനി വെറും അഞ്ചു റൺസ് മാത്രമാണ് വേണ്ടത്. ഇന്റർനാഷണൽ ടി-20യിൽ ഇതുവരെ 995 റൺസാണ് സഞ്ജു നേടിയിട്ടുള്ളത്. ടി-20യിൽ മൂന്ന് സെഞ്ച്വറിയും, അർദ്ധ സെഞ്ച്വറിയും സഞ്ജുവിന്റെ പേരിലുണ്ട്. രണ്ടാം ടി-20 മത്സരത്തിൽ സഞ്ജുവിന് തിളങ്ങാൻ സാധിച്ചിരുന്നില്ല. വെറും രണ്ട് റൺസ് നേടിയാണ് സഞ്ജു മടങ്ങിയത്. രണ്ടാം മത്സരത്തിൽ കുറച്ചു സമയം കൂടി സഞ്ജു ക്രീസിൽ നിലയുറപ്പിച്ചിരുന്നുവെങ്കിൽ ഈ നേട്ടം എളുപ്പത്തിൽ സ്വന്തമാക്കാൻ സഞ്ജുവിന് സാധിക്കുമായിരുന്നു. 

അതേസമയം അടുത്തിടെ അവസാനിച്ച ഏഷ്യ കപ്പിൽ സഞ്ജു മിന്നും പ്രകടനമാണ് നടത്തിയത്. ടൂർണമെന്റിൽ നാല് ഇന്നിംഗ്സുകളിൽ നിന്നും ഒരു അർദ്ധ സെഞ്ച്വറി അടക്കം 131 റൺസാണ് സഞ്ജു നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒമാനെതിരെയുള്ള അവസാന മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടി സഞ്ജു തിളങ്ങിയിരുന്നു.

മത്സരത്തിൽ 45 പന്തിൽ 56 റൺസ് നേടിയാണ് സഞ്ജു ഇന്ത്യൻ ടീമിന്റെ ടോപ് സ്കോററായത്. മൂന്ന് വീതം ഫോറുകളും സിക്സുകളും ആണ് സഞ്ജു നേടിയത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡും സഞ്ജുവിനെ തേടിയെത്തി. 

The fourth match of the five-match T20I series between India and Australia will be played tomorrow. Currently, both the teams are leading 1-1 in the series. If Sanju Samson takes the field in tomorrow's match, he can achieve a new milestone. Sanju has a golden opportunity to complete 1000 runs in international T20Is.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  3 hours ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  4 hours ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  4 hours ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  5 hours ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  5 hours ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  5 hours ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  5 hours ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  6 hours ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  6 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  6 hours ago