ദുബൈയിലെ ടാക്സി നിരക്കുകളിൽ മാറ്റം; പീക്ക്-അവർ നിരക്കുകൾ പുനഃക്രമീകരിച്ചു
ദുബൈ: സ്മാർട്ട് ആപ്ലിക്കേഷനുകൾ വഴി ബുക്ക് ചെയ്യുന്ന ടാക്സികളുടെ പുതിയ നിരക്ക് പ്രഖ്യാപിച്ച് ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). റോഡിൽ നിന്ന് നേരിട്ട് വിളിക്കുന്ന ടാക്സികൾക്ക് ഈ നിരക്ക് മാറ്റം ബാധകമല്ലെന്ന് ആർടിഎ വ്യക്തമാക്കി.
പുതിയ നിരക്ക് ഘടന പ്രകാരം ഏറ്റവും കുറഞ്ഞ ടാക്സി നിരക്ക് (മിനിമം ഫെയർ) 12 ദിർഹത്തിൽ നിന്ന് 13 ദിർഹമായി ഉയർത്തി. കൂടാതെ, ആഴ്ചയിലെ ദിവസങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടുന്ന പുതിയ പീക്ക്-അവർ (തിരക്കേറിയ സമയം) നിരക്കുകളും ബുക്കിംഗ് ഫീസുകളും അതോറിറ്റി അവതരിപ്പിച്ചു.
പ്രവൃത്തിദിനങ്ങളിലെ (തിങ്കൾ-വ്യാഴം) നിരക്കുകൾ
തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ, രാവിലെ 8:00 മുതൽ 9:59 വരെയും വൈകുന്നേരം 4:00 മുതൽ 7:59 വരെയും ആണ് തിരക്കേറിയ സമയമായി നിശ്ചയിച്ചിട്ടുള്ളത്.
ഈ സമയങ്ങളിൽ, ടാക്സി യാത്രക്കാർക്ക് 5 ദിർഹം ഫ്ലാഗ്ഫാളിനൊപ്പം (യാത്ര തുടങ്ങുമ്പോൾ നൽകേണ്ട അടിസ്ഥാന നിരക്ക്) യാത്രാ ദൂരം കണക്കിലെടുക്കാതെ 7.5 ദിർഹം പീക്ക്-അവർ സർചാർജും നൽകേണ്ടിവരും.
തിരക്കില്ലാത്ത സമയങ്ങളിൽ, ഫ്ലാഗ്ഫാൾ 5 ദിർഹമായും പീക്ക്-അവർ ഫീസ് 4 ദിർഹമായും തുടരും.
രാത്രി യാത്രികർക്ക് (സമയം വ്യക്തമാക്കിയിട്ടില്ല), 5.5 ദിർഹം ഫ്ലാഗ്ഫാളിനൊപ്പം 4.5 ദിർഹം സർചാർജ് നൽകണം.
വാരാന്ത്യ ദിനത്തിലെ നിരക്കുകൾ (വെള്ളി, ശനി, ഞായർ)
വെള്ളിയാഴ്ചകളിൽ രാവിലെ 8:00 മുതൽ 9:59 വരെയും വൈകുന്നേരം 4:00 മുതൽ 9:59 വരെയുമാണ് പീക്ക് അവറുകളായി നിശ്ചയിച്ചിട്ടുള്ളത്. രാത്രി 10:00 മുതൽ 11:59 വരെയുള്ള ഫ്ലാഗ്ഫാൾ 5.5 ദിർഹമായിരിക്കും.
ശനി, ഞായർ ദിവസങ്ങളിൽ
ഒന്നാം പീക്ക് ടൈം: വൈകുന്നേരം 4:00 മുതൽ രാത്രി 9:59 വരെ. ഫ്ലാഗ്ഫാൾ 5 ദിർഹം.
രണ്ടാം പീക്ക് ടൈം: രാത്രി 10:00 മുതൽ രാത്രി 11:59 വരെ. ഫ്ലാഗ്ഫാൾ 5.5 ദിർഹവും സ്റ്റാൻഡേർഡ് പീക്ക്-അവർ ഫീസ് 7.5 ദിർഹവും ആയിരിക്കും.
തിരക്കില്ലാത്ത സമയങ്ങളിൽ, വാരാന്ത്യങ്ങളിലും ഫ്ലാഗ്ഫാൾ 5 ദിർഹവും പീക്ക്-അവർ ഫീസ് 4 ദിർഹവുമായി തുടരും. രാത്രി യാത്രികർക്ക് (അർദ്ധരാത്രി 12:00 മുതൽ പുലർച്ചെ 5:59 വരെ), 5.5 ദിർഹവും 4.5 ദിർഹം സർചാർജും നൽകണം. പുതിയ നിരക്കുകൾ സ്മാർട്ട് ആപ്ലിക്കേഷനുകൾ വഴിയുള്ള ടാക്സി ബുക്കിംഗുകൾക്ക് മാത്രമേ ബാധകമാകൂ എന്ന കാര്യം യാത്രക്കാർ ശ്രദ്ധിക്കണമെന്ന് ആർടിഎ ഓർമ്മിപ്പിച്ചു.
dubai's roads and transport authority announces revisions to taxi fares, focusing on peak-hour surcharges to ease congestion and improve rider experience, effective immediately with clearer pricing for commuters in 2025.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."