തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള സംവരണ പട്ടിക: 3 കോർപ്പറേഷനുകൾ വനിതകൾക്ക്; 7 ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റുമാർ
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള സംവരണ പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. ആകെ ആറ് കോർപ്പറേഷനുകളിൽ മൂന്നെണ്ണം വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്നു.
കോർപ്പറേഷനുകളിൽ വനിതാ മേയർമാർ
കൊച്ചി, തൃശൂർ, കണ്ണൂർ എന്നീ കോർപ്പറേഷനുകളിലാണ് ഇനി വനിതകൾ മേയർ സ്ഥാനത്തെത്തുക.
സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകളിൽ ഏഴിടത്ത് വനിതകൾക്കും ഒരിടത്ത് പട്ടികജാതി വിഭാഗത്തിനുമാണ് അധ്യക്ഷസ്ഥാനം സംവരണം ചെയ്തിട്ടുള്ളത്.
വനിതാ സംവരണം: തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, പത്തനംതിട്ട, കൊല്ലം, ഇടുക്കി.
പട്ടികജാതി സംവരണം: എറണാകുളം ജില്ലാ പഞ്ചായത്ത്
സംസ്ഥാനത്തെ 87 മുൻസിപ്പാലിറ്റികളിൽ 44 അധ്യക്ഷ സ്ഥാനങ്ങൾ വനിതകൾക്കും, ആറെണ്ണം പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കും, ഒരെണ്ണം പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്കുമാണ് സംവരണം ചെയ്തിരിക്കുന്നത്.
സംവരണം ചെയ്ത നഗരസഭകൾ (വനിതാ സംവരണം)
തിരുവനന്തപുരം: നെയ്യാറ്റിൻകര, വർക്കല
കൊല്ലം: കൊട്ടാരക്കര
പത്തനംതിട്ട: അടൂർ, പത്തനംതിട്ട, പന്തളം
ആലപ്പുഴ: മാവേലിക്കര, ആലപ്പുഴ
കോട്ടയം: പാലാ
ഇടുക്കി: തൊടുപുഴ
എറണാകുളം: മുവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ, ആലുവ, അങ്കമാലി, ഏലൂർ, മരട്
തൃശൂർ: ചാലക്കുടി, ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി
പാലക്കാട്: ഷൊർണൂർ, ചെർപുളശേരി, മണ്ണാർക്കാട്
മലപ്പുറം: നിലമ്പൂർ, താനൂർ, പരപ്പനങ്ങാടി, വളാഞ്ചേരി, തിരൂരങ്ങാടി
കോഴിക്കോട്: പയ്യോളി, കൊടുവളളി, മുക്കം
വയനാട്: സുൽത്താൻ ബത്തേരി
കണ്ണൂർ: മട്ടന്നൂർ, പാനൂർ, ആന്തൂർ
കാസർകോട്: കാസർകോട്
സംവരണം ചെയ്ത നഗരസഭകൾ (പട്ടികജാതി / പട്ടികവർഗം)
പട്ടികജാതി (വനിത): തിരുവല്ല (പത്തനംതിട്ട), ഒറ്റപ്പാലം (പാലക്കാട്), ഫറോക്ക് (കോഴിക്കോട്)
പട്ടികജാതി: കരുനാഗപ്പളളി (കൊല്ലം), കായംകുളം (ആലപ്പുഴ), കൊയിലാണ്ടി (കോഴിക്കോട്)
പട്ടികവർഗം: കൽപ്പറ്റ (വയനാട്)
local self-government institution presidential reservation list announced by the state election commission. three out of six corporations (kochi, thrissur, kannur) are reserved for women. seven district panchayat president posts are reserved for women, and one for scheduled caste. out of 87 municipalities, 44 are reserved for women.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."