HOME
DETAILS

2026 കുടുംബ വർഷമായി ആചരിക്കും; നിർണായക പ്രഖ്യാപനവുമായി യുഎഇ പ്രസിഡന്റ്

  
November 06, 2025 | 4:47 PM

uae declares 2026 as family year with major announcement by president

അബൂദബി: യുഎഇയിൽ 2026 കുടുംബ വർഷമായി ആചരിക്കുമെന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. രാജ്യത്തിന്റെ ശക്തിയുടെയും സമൃദ്ധിയുടെയും അടിസ്ഥാന സ്തംഭമാണ് കുടുംബമെന്ന് അദ്ദേഹം അടിവരയിട്ടു. അബൂദബിയിൽ നടന്ന 2025-ലെ വാർഷിക ഗവൺമെന്റ് മീറ്റിംഗുകളുടെ ഭാഗമായി നടന്ന സെഷനിലാണ് തീരുമാനം. യുഎഇയുടെ ഭാവി കുടുംബത്തിൽ നിന്നാണ് ആരംഭിക്കുന്നതെന്നും, തലമുറകളെ വാർത്തെടുക്കുന്നതും സംസ്കാരവും മൂല്യങ്ങളും ദേശീയ സ്വത്വവും സംരക്ഷിക്കുന്നതും കുടുംബത്തിലൂടെയാണെന്നും ഷെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.

"ഇന്ന് നടന്ന യുഎഇ ഗവൺമെന്റ് വാർഷിക യോഗങ്ങളിൽ ഞാൻ പങ്കെടുക്കുകയുണ്ടായി. യോ​ഗത്തിൽ ഞങ്ങൾ 'ദേശീയ കുടുംബ വളർച്ചാ അജണ്ട 2031' ദീർഘകാല ദർശനമായി അംഗീകരിച്ചു," എക്സ് പ്ലാറ്റ്‌ഫോമിലെ തന്റെ അക്കൗണ്ടിൽ ഷെയ്ഖ് മുഹമ്മദ് കുറിച്ചു.

കുടുംബത്തിന്റെ വളർച്ചയും സ്ഥിരതയും സമൂഹത്തിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിനുള്ള അടിയന്തിര മുൻഗണനയും പൊതുവായ ഉത്തരവാദിത്തവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെഡറൽ, തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും നേതാക്കളും യോഗത്തിൽ പങ്കെടുത്തു.

2031-ലെ ദേശീയ കുടുംബ വളർച്ചാ അജണ്ടയുടെ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായാണ് 2026-നെ കുടുംബ വർഷമായി പ്രഖ്യാപിച്ചത്. യുഎഇയിലെ പൗരന്മാർക്കും താമസക്കാർക്കുമിടയിൽ ശക്തമായ കുടുംബബന്ധങ്ങൾ നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. ഇമാറാത്തി സമൂഹത്തിന്റെ ഐക്യം, സഹാനുഭൂതി, സഹകരണം തുടങ്ങിയ ആഴത്തിൽ വേരൂന്നിയ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാനും ഈ മൂല്യങ്ങൾ ഭാവി തലമുറകളിലേക്ക് കൈമാറാനുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

uae president has announced that 2026 will be celebrated as the ‘family year’, highlighting initiatives to strengthen family values, social cohesion, and community well-being across the country.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉറുമ്പുകളോടുള്ള കടുത്ത ഭയം; സംഗറെഡ്ഡിയിൽ യുവതി ജീവനൊടുക്കി

National
  •  2 hours ago
No Image

സഊദിയിൽ മുനിസിപ്പൽ നിയമലംഘനം അറിയിച്ചാൽ വമ്പൻ പാരിതോഷികം; ലഭിക്കുക പിഴത്തുകയുടെ 25% വരെ 

Saudi-arabia
  •  3 hours ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍ 

Kerala
  •  3 hours ago
No Image

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സഹോദരി അന്തരിച്ചു

Kerala
  •  3 hours ago
No Image

തൊഴിലുറപ്പ് പണിക്കിടെ അണലിയുടെ കടിയേറ്റ് വയോധിക മരിച്ചു

Kerala
  •  3 hours ago
No Image

സ്വർണ്ണവിലയെ വെല്ലുന്ന ഡിജിറ്റൽ തിളക്കം; യുഎഇയിൽ 0.1 ഗ്രാം മുതൽ സ്വർണ്ണം വാങ്ങാൻ തിരക്ക്

uae
  •  3 hours ago
No Image

സുപ്രഭാതം വെല്‍ഫെയര്‍ ഫോറം: വൈ.പി ശിഹാബ് പ്രസിഡന്റ്, മുജീബ് ഫൈസി സെക്രട്ടറി

Kerala
  •  3 hours ago
No Image

ബിജെപി മുന്‍ എംപിക്ക് ഡല്‍ഹിയിലും, ബിഹാറിലും വോട്ട്; തട്ടിപ്പ് പുറത്തായത് സോഷ്യല്‍ മീഡിയ പോസ്റ്റില്‍; പരാതി 

National
  •  4 hours ago
No Image

ഖത്തറിനും ബഹ്‌റൈനും ഇടയിൽ പുതിയ ഫെറി സർവീസ് ആരംഭിച്ചു

bahrain
  •  4 hours ago
No Image

സമസ്ത 100-ാം വാർഷികം; ക്യാമ്പ് പ്രതിനിധികളുടെ രജിസ്ട്രേഷൻ പൂർത്തിയായി

Kerala
  •  4 hours ago