HOME
DETAILS

    'പശ്ചിമബംഗാളിലെ മുഴുവന്‍ ആളുകളും പൂരിപ്പിക്കാതെ എസ്.ഐ.ആര്‍ ഫോം പൂരിപ്പിക്കില്ല' പ്രഖ്യാപനവുമായി മമത

  
Web Desk
November 07, 2025 | 6:12 AM

Mamata hits out at ECs review amid Bengal suicide reports

കൊല്‍ക്കത്ത: തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ രൂക്ഷപ്രതികരണവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വീണ്ടും. എസ്.ഐ.ആറിന്റെ ഭാഗമായി തന്റെ വീട്ടില്‍ തന്നിരിക്കുന്ന ഫോം പൂരിപ്പിച്ച് നല്‍കില്ലെന്ന്  അവര്‍ വ്യക്തമാക്കി. പശ്ചിമബംഗാളിലെ മുഴുവനാളുകളും അത് പൂരിപ്പിച്ച ശേഷമേ താന്‍ ഫോം പൂരിപ്പിക്കുകയുള്ളൂ എന്നും അവര്‍ വ്യക്തമാക്കി. 

പശ്ചിമ ബംഗാളില്‍ എസ്.ഐ.ആര്‍ ഭയന്ന് ഒരാള്‍ കൂടി ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം. 
പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടികയുടെ എസ്ഐആറിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിട്ടുള്ള ബൂത്ത് ലെവല്‍ ഓഫിസര്‍മാരില്‍ (എസ്ഐആര്‍) ഒരാള്‍ ബുധനാഴ്ച കൊല്‍ക്കത്തയിലെ കാളിഘട്ടിലുള്ള സംസ്ഥാന മുഖ്യമന്ത്രിയുടെ വസതി സന്ദര്‍ശിച്ച് കണക്കെടുപ്പ് നടത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അവര്‍ക്കും അവരുടെ വീട്ടിലുള്ളവര്‍ക്കും ഫോം കൈമാറിയെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. അവര്‍ ബി.എല്‍.ഒയെ കൈപിടിച്ച് സ്വീകരിച്ചെന്നും റിപ്പോര്‍ട്ടുലുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം അവര്‍ നിഷേധിച്ചു. ഫോമുകള്‍ ബി.എല്‍.ഒ വീട്ടില്‍ ഇട്ട് പോവുകയായിരുന്നുവെന്നും താന്‍ അത് പൂരിപ്പിച്ച് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മമത വ്യക്തമാക്കി. 

'എന്റെ വീടിനടുത്തുള്ള ബി.എല്‍.ഒ വന്ന് വീട്ടില്‍ എത്ര വോട്ടുകള്‍ ഉണ്ടെന്ന് അന്വേഷിച്ചു. അതിനനുസരിച്ചുള്ള അപേക്ഷ ഫോമുകള്‍ നല്‍കി. ബി.എല്‍.ഒ ഡ്യൂട്ടിയുടെ ഭാഗമായാണ് ഫോമുകള്‍ നല്‍കിയത്. എന്നാല്‍, ഞാന്‍ അത് പൂരിപ്പിച്ച് നല്‍കില്ല. ബംഗാളിലെ മുഴുവന്‍ ജനങ്ങളും ചെയ്തതിന് ശേഷം മാത്രമേ അത് ചെയ്യുകയുള്ളു' മമത ബാനര്‍ജി പറഞ്ഞു.

വിവിധ മാധ്യമങ്ങളും പത്രങ്ങളും ഞാന്‍ വീട്ടില്‍ നിന്ന് പുറത്തുവന്ന് ബിഎല്‍ഒയുടെ കൈയില്‍ പിടിച്ചുവെന്നും ഫോം വാങ്ങിച്ചുവെന്നും റിപ്പോര്‍ട്ട് ചെയ്തു. ഈ വാര്‍ത്ത പൂര്‍ണ്ണമായും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും മമത കൂട്ടിച്ചേര്‍ത്തു.

ഭവാനിപുര്‍ നിയമസഭാ മണ്ഡലത്തിലെ 77-ാം നമ്പര്‍ ബൂത്തിന്റെ ചുമതലയുള്ള ബി.എല്‍.ഒ ബുധനാഴ്ച മമതയുടെ വീട്ടില്‍ നേരിട്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് മമത എന്യൂമറേഷന്‍ ഫോം കൈപ്പറ്റിയതായ പ്രചാരണമുണ്ടായത്. എന്നാല്‍ തന്റെ വീട്ടിലെത്തിയ ബിഎല്‍ഒ ഫോം വിതരണം ചെയ്തതായി സ്ഥിരീകരിച്ച മമത, താന്‍ നേരിട്ട് സ്വീകരിച്ചുവെന്ന പ്രചാരണത്തെ തള്ളി. 


ആദ്യഘട്ട വോട്ടെടുപ്പിനിടെ ബിഹാറില്‍ ഒറ്റപ്പെട്ട അക്രമം
പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഒറ്റപ്പെട്ട അക്രമം. പോളിങ് പുരോഗമിക്കുന്നതിനിടെ ബൂത്ത് സന്ദര്‍ശനത്തിനെത്തിയ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. വിജയ് കുമാര്‍ സിന്‍ഹ നാലാമതും ജനവിധി തേടുന്ന ലഖിസരായിലാണ് സംഭവം. 
ബൂത്ത് സന്ദര്‍ശിക്കാന്‍ വാഹനവ്യൂഹത്തിലെത്തിയ ഉപമുഖ്യമന്ത്രിയെ നാട്ടുകാര്‍ തടയുകയായിരുന്നു. ജനക്കൂട്ടം വാഹന വ്യൂഹത്തിന് നേരെ ചെരിപ്പും കല്ലും എറിഞ്ഞു.  പ്രതിഷേധക്കാര്‍ ഉപമുഖ്യമന്ത്രിക്കുനേരെ മൂര്‍ദാബാദ് വിളിച്ചു. പ്രകോപിതനായ വിജയ് കുമാര്‍ സിന്‍ഹ കാറില്‍ നിന്നിറങ്ങി ആള്‍ക്കൂട്ടത്തിനു നേരെ ആക്രോശം ചൊരിഞ്ഞു. ഒടുവില്‍ പൊലിസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. 

തന്നെ ആക്രമിച്ചത് ആര്‍.ജെ.ഡി പിന്തുണയുള്ള ഗുണ്ടകളാണെന്ന് പിന്നീട് വിജയ് കുമാര്‍ സിന്‍ഹ ആരോപിച്ചു. സംസ്ഥാനത്ത് എന്‍.ഡി.എ അധികാരത്തിലെത്തിയാല്‍ ഗുണ്ടകള്‍ക്ക് നേരെ ബുള്‍ഡോസര്‍ പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്റെ മണ്ഡലത്തില്‍ ചിലയിടങ്ങളില്‍ ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ ബൂത്ത് കൈയേറിയതായും ഉപമുഖ്യമന്ത്രി ആരോപിച്ചു. എന്നാല്‍, ഒരിടത്തും ബൂത്ത് കൈയേറിയിട്ടില്ലെന്നും സമാധാനപരമായാണ് പോളിങ് നടന്നതെന്നും പൊലിസ് വ്യക്തമാക്കി.

 

west bengal chief minister mamata banerjee announced that the state will not complete the sir form unless all citizens participate. the move highlights her government’s stand against central data collection policies and stresses people’s consent.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിനക്ക് ബ്രാഹ്‌മണരെ പോലെ സംസ്‌കൃതം പഠിക്കാനാവില്ല' ഡീനിനെതിരെ ജാതിവിവേചന പരാതിയുമായി കേരള സർവ്വകലാശാല പി.എച്ച്ഡി വിദ്യാർഥി; പിഎച്ച്ഡി തടഞ്ഞുവെച്ചതായും പരാതി 

Kerala
  •  an hour ago
No Image

ഒരു തലമുറയിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന താരമാണ് അവൻ: ഓസ്‌ട്രേലിയൻ ഇതിഹാസം സ്റ്റീവ് വോ

Cricket
  •  an hour ago
No Image

100 കോടിയുടെ ക്രമക്കേട്: സി.പി.എമ്മിന് കുരുക്കായി നേമം സര്‍വീസ് സഹകരണ ബാങ്കില്‍ ഇ.ഡി റെയ്ഡ്

Kerala
  •  an hour ago
No Image

സഊദിയിൽ മാത്രമല്ല, ആ ലീഗിൽ കളിച്ചാലും ഞാൻ ഒരുപാട് ഗോളുകൾ നേടും: റൊണാൾഡോ

Football
  •  2 hours ago
No Image

യുഎഇയിൽ ഹോങ് തായ് ഇൻഹേലർ തിരിച്ചുവിളിച്ചു; നടപടി സൂക്ഷ്മജീവികളെ കണ്ടെത്തിയതിന് പിന്നാലെ

uae
  •  2 hours ago
No Image

ഇന്ത്യക്ക് പോലുമില്ല ഇതുപോലൊരു റെക്കോർഡ്; ആറ് ഓവറിൽ ചരിത്രമെഴുതി വിൻഡീസ്

Cricket
  •  2 hours ago
No Image

സൂപ്പർ സ്ലിം ടവർ; ദുബൈയുടെ ആകാശത്തെ സ്പർശിക്കാൻ മുറാബ വെയിൽ

uae
  •  2 hours ago
No Image

20 പന്നികള്‍ കൂട്ടത്തോടെ ചത്തു; കോഴിക്കോട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

അവൻ ലോകകപ്പ് നേടിയത് വലിയ സംഭവമൊന്നുമല്ല, ഇതിന് മുമ്പും പലരും അത് നേടിയിട്ടുണ്ട്: റൊണാൾഡോ

Football
  •  2 hours ago
No Image

 പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായകളെ നീക്കണം, വന്ധ്യംകരിച്ച് ഷെല്‍റ്ററിലേക്ക് മാറ്റണം; രണ്ടാഴ്ചക്കുള്ളില്‍ നടപടിയെടുക്കണമെന്നും സുപ്രിം കോടതി

National
  •  2 hours ago