സ്മാർട്ട് പൊലിസ് സ്റ്റേഷനിലെ ചില സേവനങ്ങൾക്ക് ഇന്ന് രാത്രി തടസം നേരിടും; ദുബൈ പൊലിസ്
ദുബൈ: ഇന്ന് (വെള്ളിയാഴ്ച) രാത്രി 11 മണി മുതൽ നാളെ പുലർച്ചെ രണ്ട് മണി വരെ സ്മാർട്ട് പൊലിസ് സ്റ്റേഷനുകളിലെ (SPS) ചില സേവനങ്ങൾ താൽക്കാലികമായി ലഭ്യമാവില്ലെന്ന് ദുബൈ പൊലിസ് അറിയിച്ചു.
പതിവായുള്ള ടെക്നിക്കൽ അപ്‌ഡേറ്റുകൾ (Technical Updates) നടക്കുന്നതിനാലാണ് സേവനങ്ങൾക്ക് തടസം നേരിടുന്നത്. ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സേവനം നൽകാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ദുബൈ പൊലിസ് വ്യക്തമാക്കി.
ലോകത്തിലെ ഏക ആളില്ലാ പൊലിസ് സ്റ്റേഷനുകളാണ് സ്മാർട്ട് പൊലിസ് സ്റ്റേഷനുകൾ. ഇവിടെ പൊലിസുകാരുടെ നേരിട്ടുള്ള സഹായമില്ലാതെ തന്നെ ആളുകൾക്ക് പരാതി നൽകാനും, പെർമിറ്റ് അപേക്ഷകൾ, ക്രിമിനൽ കേസുകൾ, ട്രാഫിക് സംബന്ധമായ കാര്യങ്ങൾ ഉൾപ്പെടെ 46 ഇനം സേവനങ്ങൾ നേടാനും സാധിക്കും.
ഈ സ്റ്റേഷനുകൾ മനുഷ്യ ഇടപെടലുകളില്ലാതെ 24 മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും പ്രവർത്തിക്കുന്നു. പൂർണ്ണമായ സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് സ്‌മാർട്ട് സുരക്ഷാ സേവനങ്ങൾ നൽകുന്ന ഒരു സംയോജിത സെൽഫ് സർവിസ് പൊലിസ് സ്റ്റേഷനാണിത്.
Dubai Police has announced that some services at Smart Police Stations (SPS) will be temporarily unavailable tonight, November 7, from 11 pm to 2 am tomorrow. The public is advised to plan accordingly and utilize alternative services if needed.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."