മുന്നിലുള്ളത് ഒരേയൊരു ഇതിഹാസം മാത്രം; മഴയെത്തും മുമ്പേ ചരിത്രം കുറിച്ച് അഭിഷേക് ശർമ്മ
ഗാബ: ഇന്ത്യ-ഓസ്ട്രേലിയ അവസാന ടി-20 മത്സരം മഴമൂലം ഉപേക്ഷിച്ചു. അവസാന മത്സരം മഴയെടുത്തതോടെ പരമ്പര 2-1ന് സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു. പരമ്പരയിൽ ഉടനീളം മിന്നും പ്രകടനം പുറത്തെടുത്ത അഭിഷേക് ശർമയാണ് പ്ലയെർ ഓഫ് ദി സീരിസായി തെരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് മത്സരങ്ങളിൽ നിന്നും 163 റൺസാണ് താരം അടിച്ചെടുത്തത്. ഗാബയിൽ നടന്ന അവസാന മത്സരത്തിലും മികച്ച പ്രകടനമാണ് അഭിഷേക് ശർമ്മ നടത്തിയത്. അഭിഷേക് ശർമ്മ 13 പന്തിൽ ഓരോ വീതം ഫോറും സിക്‌സും അടക്കം 23 റൺസാണ് നേടിയത്.
മഴ കളി മുടക്കുന്നതിന് മുമ്പ് തന്നെ ഒരു ചരിത്രനേട്ടവും അഭിഷേക് തന്റെ പേരിലാക്കി മാറ്റിയിരുന്നു. ടി-20യിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് പൂർത്തിയാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് അഭിഷേക് ശർമ്മ സ്വന്തമാക്കിയത്. വെറും 28 ഇന്നിങ്‌സുകളിൽ നിന്നുമാണ് അഭിഷേക് ഈ റെക്കോർഡ് സ്വന്തമാക്കിയത്.
𝘼𝙗𝙝𝙞𝙨𝙝𝙚𝙠 𝘼𝙨𝙘𝙚𝙣𝙙𝙨 🔝
— BCCI (@BCCI) November 8, 2025
1️⃣0️⃣0️⃣0️⃣ T20I runs and counting for the swashbuckling Abhishek Sharma. 👏
He also becomes the second-fastest #TeamIndia batter to achieve this feat 🔥#AUSvIND | @IamAbhiSharma4 pic.twitter.com/60OCsf5rJA
29 ഇന്നിങ്‌സുകളിൽ നിന്നും 1000 റൺസ് സ്വന്തമാക്കിയ കെഎൽ രാഹുലിനെ മറികടന്നാണ് അഭിഷേക് ഈ നേട്ടം സ്വന്തമാക്കിയത്. 27 ഇന്നിങ്‌സുകളിൽ നിന്നുമായി 1000 റൺസ് കൈപ്പിടിയിലാക്കിയ വിരാട് കോഹ്‌ലിയാണ് അഭിഷേകിന് മുന്നിൽ ഒന്നാമതുള്ളത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് അഭിഷേക് ശർമയും ശുഭ്മൻ ഗില്ലും മികച്ച തുടക്കമാണ് നൽകിയത്. ഇന്ത്യൻ സ്കോർ 4.5 ഓവറിൽ 52 റൺസ് എന്ന നിലയിൽ നിൽക്കെ മഴ വില്ലനായി എത്തുകയായിരുന്നു. ഗിൽ 16 പന്തിൽ 29 റൺസ് നേടിയാണ് മികച്ചു നിന്നത്. ആറ് ഫോറുകളായിരുന്നു താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.
India-Australia's final T20I match was abandoned due to rain. India won the series 2-1 after the final match was washed out. Abhishek Sharma, who performed brilliantly throughout the series, was adjudged the Player of the Series. He scored 163 runs from the three matches.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."