ഖത്തറിലെ കെഎംസിസി നേതാവ് മത്തത്ത് അബ്ബാസ് ഹാജി ദോഹയില്‍ നിര്യാതനായി
ദോഹ: ഖത്തറിലെ വ്യാപാര പ്രമുഖനും കെഎംസിസി നേതാവുമായ മത്തത്ത് അബ്ബാസ് ഹാജി ദോഹയില്‍ നിര്യാതനായി. 68 വയസ്സായിരുന്നു. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് പൊയിലൂര്‍ സ്വദേശിയാണ്. ഖത്തര്‍ കെ.എം.സി.സി മുന്‍ വൈസ് പ്രസിഡന്റും മുസ്ലിം ലീഗ് മുന്‍ സംസ്ഥാന കൗണ്‍സിലറുമായിരുന്നു.
മാഥര്‍ പ്ലസ് ഹൈപ്പര്‍മാര്‍ക്കറ്റ്, ഹൈലാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറായിരുന്നു. മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ്, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, തലശ്ശേരി മലബാര്‍ സി.എച്ച് സെന്റെര്‍ വൈസ് പ്രസിഡന്റ്, എസ്.വൈ.എസ് പാനൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ്, മഹല്ല് കമ്മിറ്റി സെക്രട്ടറി, താനക്കോട്ടോര്‍ യു.പി സ്‌കൂള്‍ മാനേജര്‍, ആക്കോട് ഇസ്ലാമിക് സെന്റര്‍ പാനൂര്‍ ചാപ്റ്റര്‍ പ്രസിഡന്റ്, ശംസുല്‍ ഉലമ ഇസ്ലാമിക് സെന്റര്‍ പൊയിലൂര്‍ ട്രഷറര്‍ തുടങ്ങിയ വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്.
മക്കള്‍: അഫ്‌സല്‍, അനസ്, റാഫി, ബാസിത്, മുഹമ്മദ്, അയിഷ.
മരുമക്കള്‍: നബീറ, സബിത, ഷാന, ഷംന ഷെറിന്‍, സിതാര മെഹ്ജബിന്‍, സമീര്‍.
സഹോദരങ്ങള്‍: യൂസഫ്, ആമി, പാത്തൂട്ടി.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിക്കും. തുടര്‍ന്ന് പൊയിലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Summary: Qatari businessman and KMCC leader Mattath Abbas Haji (68) passed away in Doha. He was a former vice president of Qatar KMCC and a former state councilor of the Muslim League.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."