HOME
DETAILS

ചരിത്രത്തിലാദ്യം! ഒരു താരത്തിനുമില്ലാത്ത ലോക റെക്കോർഡ് സ്വന്തമാക്കി മെസി

  
November 09, 2025 | 4:05 AM

lionel messi create a historical record in football

മേജർ ലീഗ് സോക്കറിൽ നാഷ്വില്ലക്കെതിരെ ഇന്റർ വയാമി വമ്പൻ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ എതില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ഇന്റർ മയാമിയുടെ വിജയം. മയമായിയുടെ തട്ടകമായ ചെയ്‌സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലയണൽ മെസി, ടാഡിയോ അല്ലെൻഡെ എന്നിവർ ഇരട്ട ഗോൾ നേടി തിളങ്ങിയപ്പോൾ ഇന്റർ മയാമി വിജയിച്ചുകയറുകയായിരുന്നു.

മത്സരത്തിൽ ഗോളുകൾക്ക് പുറമെ അസിസ്റ്റ് നേടിയും മെസി തിളങ്ങിയിരുന്നു. ഈ പ്രകടനങ്ങൾക്ക് പിന്നാലെ ഫുട്ബോളിന്റെ ചരിത്രത്തിൽ 400 അസിസ്റ്റുകൾ സ്വന്തമാക്കുന്ന ആദ്യ താരമായി മാറാനും മെസിക്ക് സാധിച്ചു. ബാഴ്‌സലോണയ്ക്ക് വേണ്ടിയാണ് മെസി ഏറ്റവും കൂടുതൽ അസിസ്റ്റുകൾ സ്വന്തമാക്കിയിട്ടുള്ളത്. 269 അസിസ്റ്റുകളാണ് മെസി സ്പാനിഷ് ടീമിന് വേണ്ടി നേടിയത്. അർജന്റീന ദേശീയ ടീമിനായി 60 തവണയാണ് മെസി സഹതാരങ്ങൾകൊണ്ട് ഗോൾ അടിപ്പിച്ചത്. പിഎസ്ജിക്കായി 34 അസിസ്റ്റുകളും മെസി സ്വന്തമാക്കി. ഇപ്പോൾ ഇന്റർ മയാമിക്കൊപ്പം 39 അസിസ്റ്റുകൾ നേടിക്കൊണ്ട് പുത്തൻ ചരിത്രവും സൃഷ്ടിച്ചിരിക്കുകയാണ് മെസി.

നാഷ്വില്ലക്കെതിരെയുള്ള കഴിഞ്ഞ മത്സരത്തിലും ഇരട്ട ഗോൾ നേടി മെസി തിളങ്ങിയിരുന്നു. ഇതോടെ ഒരു കലണ്ടർ ഇയറിൽ എല്ലാ മത്സരങ്ങളിലും നിന്നുമായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന എംഎൽഎസ് താരമെന്ന നേട്ടവും മെസി കൈവരിച്ചു. 39 ഗോളുകളാണ് ഈ വർഷം മെസിയുടെ ബൂട്ടുകളിൽ നിന്നും പിറന്നത്. ഡെന്നിസ് ബൗംഗ, കാർലോസ് വെല എന്നിവരെയാണ് മെസി ഈ റെക്കോർഡിൽ മറികടന്നത്. ഇരുവരും ലോസ് എയ്‌ഞ്ചൽസിൽ കളിക്കുന്ന സമയത്താണ് ഈ ഗോൾ വേട്ട നടത്തിയത്. ഇരു താരങ്ങളും 38 ഗോളുകളാണ് നേടിയത്. 

അതേസമയം മത്സരത്തിൽ ഷോട്ടുകളുടെ എണ്ണത്തിൽ നാഷ്വില്ലയാണ് മുന്നിട്ട് നിന്നത്. 12 ഷോട്ടുകളാണ് നാഷ്വില്ല ഇന്റർ മയാമിയുടെ പോസ്റ്റിലേക്ക് ഉന്നം വെച്ചത്. ഇതിൽ നാല് ഷോട്ടുകൾ ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു. എന്നാൽ ഒന്ന് പോലും ഗോളാക്കി മാറ്റാൻ നാഷ്വില്ലക്ക് സാധിക്കാതെ പോവുകയായിരുന്നു. ഇന്റർ മയാമി ഏഴ് ഷോട്ടുകളിൽ നിന്നും അഞ്ചു ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് എത്തിച്ചു. 

Inter Miami won a huge victory over Nashville in Major League Soccer. Inter Miami won by four goals to none in the match. Lionel Messi also shone in the match by scoring an assist. Following these performances, Messi became the first player in the history of football to score 400 assists.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് യുവാക്കള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക് 

Kerala
  •  2 hours ago
No Image

കുവൈത്തില്‍ 40 ദിവസത്തെ 'അല്‍അഹ്മറിന്റെ സ്‌ട്രൈക്ക്' സീസണ്‍ ചൊവ്വാഴ്ച മുതല്‍ | Kuwait Weather

Kuwait
  •  3 hours ago
No Image

എസ്.ഐ.ആർ; എന്യൂമറേഷൻ ഫോം ഓൺലൈനായും സമർപ്പിക്കാം

Kerala
  •  4 hours ago
No Image

എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

Kerala
  •  4 hours ago
No Image

ബഹ്‌റൈന്‍: വനിതാ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള പ്രസവാവധി നീട്ടും; നിലവിലെ ആനുകൂല്യങ്ങള്‍ ഇങ്ങനെ; ബില്ല് ചൊവ്വാഴ്ച പാര്‍ലമെന്റ് ചര്‍ച്ചചെയ്യും

bahrain
  •  4 hours ago
No Image

കണ്ണൂർ-കോഴിക്കോട് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

Kerala
  •  4 hours ago
No Image

ടിക്കറ്റ് വേണ്ട, തടസ്സവുമില്ല... ഒന്നും അറിയണ്ട; ദുബൈയിലും അബുദബിയിലും സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനങ്ങള്‍

uae
  •  4 hours ago
No Image

യുഎഇ റിയല്‍ എസ്റ്റേറ്റ് ടിപ്‌സ്: ഓള്‍ഡ് മുവൈല അടുത്ത ഹോട്ട്‌സ്‌പോട്ട്; 16 മാസത്തിനുള്ളില്‍ വാടക കുതിച്ചുയരും

uae
  •  5 hours ago
No Image

ഖത്തറിലെ കെഎംസിസി നേതാവ് മത്തത്ത് അബ്ബാസ് ഹാജി ദോഹയില്‍ നിര്യാതനായി

qatar
  •  5 hours ago
No Image

കനത്ത മഴക്കെടുതി: ഗുജറാത്ത് സർക്കാരിൻ്റെ ധനസഹായത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കർഷകർ

National
  •  12 hours ago