HOME
DETAILS

ഭാര്യയെ ചെയർപേഴ്‌സണാക്കിയില്ല; കലിപ്പിൽ കെട്ടിട ഉടമ എംഎൽഎയുടെ ഓഫീസ് പൂട്ടിച്ചു

  
Web Desk
December 26, 2025 | 4:51 PM

wife denied chairperson post landlord shuts down mlas office in fury

പെരുമ്പാവൂർ: നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പിന് പിന്നാലെ പെരുമ്പാവൂരിൽ നാടകീയ നീക്കങ്ങൾ. ഭാര്യയെ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ഓഫീസ് കെട്ടിട ഉടമ പൂട്ടിച്ചു. ഓഫീസിന് മുന്നിലെ ബോർഡ് മാറ്റുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു.

പെരുമ്പാവൂർ നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പിൽ കെട്ടിട ഉടമയുടെ ഭാര്യയും യുഡിഎഫ് കൗൺസിലറുമായ ജെസി എജിയെ ചെയർപേഴ്സൺ ആക്കാത്തതിൽ പ്രതിഷേധിച്ചാണ് എം.എൽ.എയുടെ ഓഫീസ് അടച്ചുപൂട്ടിയത്. എംഎൽഎ ഓഫീസിൻ്റെ ബോർഡ് ഇളക്കിമാറ്റി റോഡരികിൽ തള്ളുകയും ചെയ്തു. കരാർ ഇല്ലാത്തതിനാൽ ഉടൻ ഒഴിയാൻ നിർദ്ദേശവും നൽകി.

ഡിസംബർ ആദ്യവാരമാണ് 20-ാം വാർഡിലെ ഈ വീട്ടിലേക്ക് എംഎൽഎ ഓഫീസ് പ്രവർത്തനം മാറ്റിയത്. വാടക കരാർ ഒപ്പിടുന്നതിന് മുൻപേയായിരുന്നു ഈ നീക്കം. കൗൺസിലറായ ജെസി എജി ഉൾപ്പെടെ മൂന്ന് പേരാണ് അധ്യക്ഷ പദവിക്കായി അവകാശവാദം ഉന്നയിച്ചിരുന്നത്. എന്നാൽ എംഎൽഎയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ ഡിസിസി നിർദ്ദേശപ്രകാരം കെ.എസ്. സംഗീതയെ അധ്യക്ഷയായി തെരഞ്ഞെടുത്തു.

തൻ്റെ ഭാര്യയെ പരിഗണിക്കാതിരുന്നത് എംഎൽഎ ഇടപെട്ടിട്ടാണെന്ന നിഗമനത്തിലാണ് കെട്ടിട ഉടമയുടെ നടപടി. ഇന്ന് രാവിലെ ജീവനക്കാർ എത്തിയപ്പോൾ ഓഫീസ് ബോർഡ് ഇളക്കി മാറ്റിയ നിലയിലായിരുന്നു. വൈദ്യുതി കൂടി വിച്ഛേദിച്ചതോടെ ഓഫീസ് പ്രവർത്തനം പൂർണ്ണമായും തടസ്സപ്പെട്ടു.

അപ്രതീക്ഷിത നീക്കത്തെത്തുടർന്ന് ഓഫീസ് ഇന്ന് തന്നെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുമെന്ന് എംഎൽഎയുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. പെരുമ്പാവൂരിലെ പ്രാദേശിക കോൺഗ്രസ് രാഷ്ട്രീയത്തിൽ ഈ സംഭവം വലിയ ചർച്ചകൾക്ക് വഴി തെളിച്ചിട്ടുണ്ട്.

 

 

In a dramatic turn of events in Perumbavoor, a building owner forcefully shut down the office of MLA Eldose Kunnappilly after his wife was not appointed as the Municipality Chairperson. The landlord's wife, a UDF councillor, was a top contender for the post, but the party leadership chose another candidate instead. Enraged by the decision, the owner removed the MLA's official signboard, dumped it on the roadside, and disconnected the electricity to the building. As there was no formal rental agreement in place, the MLA’s staff has decided to shift the office to a new location immediately.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹി സ്ഫോടനത്തിൽ ഉപയോഗിച്ചത് 40 കിലോ സ്ഫോടകവസ്തുക്കൾ: മൂന്ന് ടൺ സ്ഫോടകവസ്തുക്കൾ കണ്ടെത്തി; അമിത് ഷാ

National
  •  3 hours ago
No Image

ഗ്രീൻഫീൽഡിൽ ഷെഫാലി തരംഗം; ശ്രീലങ്കയെ തകർത്ത് ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കി

Cricket
  •  3 hours ago
No Image

പൊലിസിനെ ബോംബെറിഞ്ഞ കേസ്: 20 വർഷം ശിക്ഷിക്കപ്പെട്ട സി.പി.ഐ.എം നേതാവിന് പരോൾ

Kerala
  •  3 hours ago
No Image

യുഎഇ കാലാവസ്ഥ: അബൂദബിയിലും ദുബൈയിലും 24 ഡിഗ്രി ചൂട്; രാത്രികാലങ്ങളിൽ തണുപ്പേറും

uae
  •  3 hours ago
No Image

'ഫുട്ബോളിന് ഒരു ഇരുണ്ട വശമുണ്ട്'; റൊണാൾഡോയ്ക്ക് റെഡ് കാർഡ് നൽകിയതിന് വിലക്ക് നേരിട്ടെന്ന് മുൻ റഫറി

Football
  •  3 hours ago
No Image

കണ്ണൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ; മരിച്ചവരിൽ പോക്സോ കേസ് പ്രതിയും

Kerala
  •  4 hours ago
No Image

കുവൈത്തിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് കടുത്ത നിയന്ത്രണം വരുന്നു; പുതിയ നിയമം രൂപീകരിക്കാന്‍ സമിതിയെ നിയോഗിച്ചു

Kuwait
  •  4 hours ago
No Image

ആരവല്ലിയിൽ 'അനധികൃത ഖനന കൊള്ള': ഏഴ് വർഷത്തിനിടെ 7,000ത്തിലധികം എഫ്.ഐ.ആറുകൾ; വൻ നടപടിയുമായി രാജസ്ഥാൻ സർക്കാർ

National
  •  4 hours ago
No Image

പണമിടപാട് തർക്കം; ഇടുക്കിയിൽ പിതാവിൻ്റെ ജ്യേഷ്ഠനെ ഇരട്ട സഹോദരങ്ങൾ കഴുത്തറുത്ത് കൊലപ്പെടുത്തി

crime
  •  4 hours ago
No Image

കാസർകോട് ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ അപകടം; ഗുഡ്‌സ് ട്രെയിൻ തട്ടി കർണാടക സ്വദേശി മരിച്ചു

Kerala
  •  4 hours ago