2025ലെ ഏറ്റവും മികച്ച ഷോപ്പിങ് ഓഫറുകളുമായി ലുലു
അബൂദബി: ഷോപ്പിങ് ആഘോഷമാക്കാൻ 'ലുലു ദി ഗ്രാൻഡ് ഫിനാലെ' ഇന്നലെ ലുലു സ്റ്റോറുകളിൽ നടന്നു. ഉത്പന്നങ്ങൾക്ക് 70 ശതമാനം വരെ ഓഫറുകളുമായാണ് ലുലു മിഡ്നൈറ്റ് സെയിലും ബിഗ് ഡേയ്സ് സെയിലും സംഘടിപ്പിച്ചത്. ഫുഡ്, ഗ്രോസറി, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ഫാഷൻ ലൈഫ്സ്റ്റൈൽ തുടങ്ങി നിരവധി ഉത്പന്നങ്ങൾക്ക് ഈ വർഷത്തെ ഏറ്റവും മികച്ച ഓഫറുകളാണ് ലുലു സ്റ്റോറുകളിൽ ലഭ്യമാക്കിയത്.
വെള്ളിയാഴ്ച രാത്രി 11.30 മുതൽ പുലർച്ചെ 3 മണി വരെയാണ് ലുലു മിഡ്നൈറ്റ് സെയിൽ നടന്നത്. അബൂദബി, ദുബൈ, ഷാർജ, അൽ ഐൻ, വടക്കൻ എമിറേറ്റുകൾ എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ലുലു സ്റ്റോറുകളിലാണ് മിഡ് നൈറ്റ് സെയിൽ ഉണ്ടായിരുന്നത്. വൈവിധ്യമാർന്ന ഉത്പന്നങ്ങൾക്ക് മെഗാ ഓഫറുകളാണ് ഉറപ്പാക്കിയത്.
കൂടാതെ, ഡിസംബർ 27 മുതൽ ജനുവരി 1 വരെ ആറ് ദിവസങ്ങളിലായി നടക്കുന്ന 'ബിഗ് ഡേയ്സ്' സെയിലിന്റെ ഭാഗമായും മികച്ച ഡിസ്കൗണ്ടുകളുണ്ട്. യു.എ.ഇയിലെ എല്ലാ ലുലു സ്റ്റോറുകളിലും ബിഗ് ഡേയ്സ് സെയിൽ ഓഫറുകൾ ലഭ്യമാണ്. ആകർഷകമായ ബാങ്ക് ഓഫറുകളും ലഭ്യമാണ്. ബിഗ് ഡേയ്സ് സെയിലിൽ ഓൺലൈൻ പർച്ചേസുകൾക്കും മികച്ച ഓഫറുകളാണുള്ളതെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."