ഡൽഹി സ്ഫോടനത്തിൽ ഉപയോഗിച്ചത് 40 കിലോ സ്ഫോടകവസ്തുക്കൾ: മൂന്ന് ടൺ സ്ഫോടകവസ്തുക്കൾ കണ്ടെത്തി; അമിത് ഷാ
ഡൽഹി: നവംബർ പത്തിന് ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാർ ബോംബ് സ്ഫോടനത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡൽഹിയിൽ നടന്ന ഭീകരവാദ വിരുദ്ധ കോൺഫറൻസിൽ സംസാരിക്കവേയാണ് അമിത് ഷാ നിർണ്ണായക വിവരങ്ങൾ പങ്കുവെച്ചത്.
ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിൽ 40 കിലോയോളം സ്ഫോടകവസ്തുക്കളാണ് ഭീകരർ ഉപയോഗിച്ചത്. സ്ഫോടനത്തിൽ 15 പേർക്ക് ജീവൻ നഷ്ടമാവുകയും ഒട്ടേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
സ്ഫോടനം തടയാൻ കഴിഞ്ഞില്ലെങ്കിലും, വലിയൊരു ദുരന്തം ഒഴിവാക്കാൻ സുരക്ഷാസേനയ്ക്ക് സാധിച്ചു. മൂന്ന് ടണ്ണോളം സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുന്നതിന് മുൻപ് തന്നെ കണ്ടെത്താൻ കഴിഞ്ഞുവെന്നും, ഗൂഢാലോചനയിൽ പങ്കെടുത്ത എല്ലാവരെയും പിടികൂടിയെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിൽ ജമ്മു കശ്മീർ പൊലിസിന്റെ പങ്കിനെ അദ്ദേഹം പ്രശംസിച്ചു.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പൊലിസിന് കീഴിൽ ഒരു പൊതുവായ ഭീകരവിരുദ്ധ സ്ക്വാഡ് (Anti-Terrorist Squad) ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത് എത്രയും വേഗം നടപ്പിലാക്കാൻ എല്ലാ ഡിജിപിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ശിക്ഷിക്കാൻ 'ഓപ്പറേഷൻ സിന്ദൂർ', 'ഓപ്പറേഷൻ മഹാദേവ്' എന്നീ ദൗത്യങ്ങളിലൂടെ സാധിച്ചതായും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
Union Home Minister Amit Shah disclosed that approximately 40 kg of explosives were used in the Red Fort car bomb blast on November 10, which killed 11 people and injured several others. Shah announced a 360-degree crime plan to combat organized crime funding terrorism.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."