HOME
DETAILS
MAL
അനധികൃത ഖനനം: ജില്ലാതല സ്ക്വാഡ് രൂപീകരിച്ചു
backup
September 09 2016 | 01:09 AM
കൊല്ലം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അനധികൃത ധാതു ഖനനവും കടത്തും തടയുന്നതിനായി റവന്യൂ ഡിവിഷണല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ജില്ലാതല സ്ക്വാഡ് രൂപീകരിച്ചു.
എല്ലാ താലൂക്കുകളിലും താലൂക്ക് സ്ക്വാഡുകള്‍ രൂപീകരിക്കുന്നതിന് തഹസീല്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്കി. അനധികൃത ഖനന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ 9447163461(ആര് ഡി ഒ), 9447194116(കൊല്ലം തഹസീല്‍ദാര്‍), 9447184623(കൊട്ടാരക്കര തഹസീല്‍ദാര്‍), 9447191605(പത്തനാപുരം തഹസീല്‍ദാര്‍), 8547618457(പുനലൂര്‍ തഹസീല്‍ദാര്‍), 9447170345(കുന്നത്തൂര്‍ തഹസീല്‍ദാര്‍), 9447080223(കരുനാഗപ്പള്ളി തഹസീല്‍ദാര്‍) എന്നീ നമ്പരുകളില്‍ അറിയിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."