HOME
DETAILS

ഈദ് അൽ ഇത്തി‍ഹാദ്: ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ദുബൈ ഗ്ലോബൽ വില്ലേജ്

  
November 10, 2025 | 9:46 AM

global village dubai celebrates eid al etihad 2025

ദുബൈ: നവംബർ 27 മുതൽ ഡിസംബർ 3, 2025 വരെ നടക്കുന്ന യുഎഇയുടെ 54-ാം ഈദ് അൽ ഇത്തി‍ഹാദ് ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ദുബൈ ഗ്ലോബൽ വില്ലേജ്. ‘യുണൈറ്റഡ്’ എന്ന പ്രമേയത്തിൽ നടക്കുന്ന ഈ വാരാഘോഷം രാജ്യത്തിന്റെ ഐക്യവും പാരമ്പര്യവും ആഘോഷിക്കുന്നതായിരിക്കും.

ആഘോഷവേളയിൽ പാർക്ക് മുഴുവൻ UAEയുടെ ദേശീയ നിറങ്ങളാൽ അലംകൃതമാകും. ഗേറ്റുകൾ, റോഡുകൾ, യുഎഇയിലെ പ്രധാന ആകർഷണങ്ങൾ എന്നിവിടങ്ങളിലെല്ലാം പതാകയുടെ ചുവപ്പ്, പച്ച, വെള്ള, കറുപ്പ് നിറങ്ങളാൽ അലങ്കാരങ്ങൾ ഒരുക്കും. എമിറാത്തി പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന ഇൻസ്റ്റാളേഷനുകളും സ്ഥാപിക്കും.

പടക്കങ്ങളും ഡ്രോൺ ഷോകളും

ഡിസംബർ 1 മുതൽ 3 വരെ, രാത്രി 9 മണിക്ക് സന്ദർശകർക്ക് യുഎഇ പതാകയുടെ നിറങ്ങളിലുള്ള കരിമരുന്ന് പ്രദർശനങ്ങൾ കാണാം. ഡിസംബർ 1, 2 തീയതികളിൽ യുഎഇ തീമിലുള്ള ഡ്രോൺ ഷോകളും അരങ്ങേറും.

‘From the Desert to the Stars’ നൃത്തനാടകം

മെയിൻ സ്റ്റേജിൽ ഡിസംബർ 1 മുതൽ 3 വരെ പ്രതിദിനം രണ്ടു പ്രാവശ്യം ‘From the Desert to the Stars’ എന്ന നൃത്തനാടകം അവതരിപ്പിക്കും. പാർക്കിലെ വിവിധ വേദികളിൽ പരമ്പരാഗത യൗല, ഹർബിയ പ്രകടനങ്ങളും നടക്കും. ഡിസംബർ 1-ന് രാത്രി 9 മണിക്ക് ഖലീജി ഗായകൻ ഖാലിദ് മുഹമ്മദിന്റെ സംഗീത പരിപാടിയും ആഘോഷങ്ങൾക്ക് മാറ്റ്കൂട്ടും. 

എമിറാത്തി ഉൽപ്പന്നങ്ങളും പാരമ്പര്യ പ്രദർശനങ്ങളും

എമിറേറ്റ്‌സ് പവലിയൻ, 971 കമ്മ്യൂണിറ്റി പവലിയൻ, ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ പവലിയൻ എന്നിവിടങ്ങളിൽ എമിറാത്തി കുടുംബങ്ങൾ നിർമ്മിച്ച ഉൽപ്പന്നങ്ങളും യൂണിയൻ ഡേ സ്പെഷ്യൽ വസ്തുക്കളും പ്രദർശനത്തിനും വിൽപ്പനയ്ക്കുമായി ഉണ്ടാകും. അതേസമയം, ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്ററിന്റെ ഹെറിറ്റേജ് വില്ലേജിൽ എമിറാത്തി കരകൗശല വസ്തുക്കളും പാരമ്പര്യ കലാപ്രദർശനങ്ങളും കാണാൻ സാധിക്കും.

ഭക്ഷണപ്രേമികൾക്ക് എമിറാത്തി രുചികൾ

ലുഖൈമാത്ത്, റഗാഗ് ബ്രെഡ് പോലുള്ള യഥാർത്ഥ എമിറാത്തി വിഭവങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചികളും ഗ്ലോബൽ വില്ലേജിൽ ഒരുക്കിയിട്ടുണ്ട്.

Global Village Dubai is gearing up to celebrate the UAE's 54th Eid Al Etihad from November 27 to December 3, 2025, under the theme "United". The event will feature spectacular fireworks, drone shows, cultural performances, and Emirati cuisine, showcasing the nation's unity and heritage



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിങ്ങള്‍ക്കൊപ്പം തന്നെയുണ്ട്' അല്‍ഖസ്സാം ബ്രിഗേഡുകള്‍ക്ക് ഐക്യദാര്‍ഢ്യ സന്ദേശവുമായി യമന്റെ പുതിയ സൈനിക മേധാവി; സന്ദേശം ഇസ്‌റാഈല്‍ ഗസ്സയില്‍ ആക്രമണം തുടരുന്നതിനിടെ

International
  •  2 hours ago
No Image

പ്രവാസികൾക്ക് സന്തോഷവാർത്ത: ഒമാൻ റെസിഡന്റ് കാർഡിന്റെ കാലാവധി 10 വർഷമാക്കി നീട്ടി

oman
  •  2 hours ago
No Image

ഖസബ് തുറമുഖത്ത് ബോട്ട് കൂട്ടിയിടിച്ച് അപകടം: 15 യാത്രക്കാരെയും രക്ഷപ്പെടുത്തി ഒമാൻ കോസ്റ്റ് ​ഗാർഡ്

oman
  •  3 hours ago
No Image

ലിവർപൂളിന്റെ തോൽവിക്ക് കാരണം വാറോ? സമനില ഗോൾ നിഷേധിച്ചതിനെച്ചൊല്ലി പ്രീമിയർ ലീഗിൽ തർക്കം മുറുകുന്നു

Football
  •  4 hours ago
No Image

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിൽ; മട്ടന്നൂർ ഒഴികെ 1199 തദ്ദേശസ്ഥാപനങ്ങൾ അങ്കത്തട്ടിലേക്ക്

Kerala
  •  4 hours ago
No Image

അഞ്ചാമത് ഹജ്ജ് കോൺഫറൻസ്: ജിദ്ദ വിമാനത്താവളത്തിലെത്തുന്നവരുടെ പാസ്പോർട്ടിൽ പ്രത്യേക പാസ്‌പോർട്ട് സ്റ്റാമ്പ് പതിപ്പിക്കും

Saudi-arabia
  •  4 hours ago
No Image

റഷ്യൻ ഹെലികോപ്റ്റർ അപകടം; പ്രതിരോധ മേഖലാ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം

International
  •  4 hours ago
No Image

ഫീസില്‍ ബാക്കിയുള്ള 7000 കൂടി അടക്കാന്‍ കഴിഞ്ഞില്ല പരീക്ഷ എഴുതാന്‍ അനുവദിക്കാതെ പ്രിന്‍സിപ്പല്‍; യു.പിയില്‍ വിദ്യാര്‍ഥി തീ കൊളുത്തി മരിച്ചു; കോളജ് ധര്‍മശാലയല്ലെന്ന്, ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് അപമാനിച്ചെന്നും പരാതി

National
  •  5 hours ago
No Image

സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തും; കൂടിക്കാഴ്ച നടത്തി ഇന്ത്യ - സഊദി സാംസ്കാരിക മന്ത്രിമാർ

latest
  •  5 hours ago
No Image

രമേശ് ചെന്നിത്തല ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി

Kerala
  •  5 hours ago