HOME
DETAILS

അമിത് ഷാ 'കഴിവുകെട്ട' ആഭ്യന്തരമന്ത്രി; രാജിവെച്ച് പുറത്തുപോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു: രൂക്ഷ വിമർശനവുമായി പ്രിയങ്ക് ഖർഗെ

  
Web Desk
November 11, 2025 | 2:28 PM

amit shah a failed home minister time is overdue for his resignation priyank kharges sharp criticism

ബെംഗളൂരു: ഡൽഹിയിൽ ഇന്നലെ 13 പേർ കൊല്ലപ്പെട്ട സ്‌ഫോടനത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് കർണാടകയിലെ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖർഗെ. 

രാജ്യത്തിന്റെ തലസ്ഥാന ന​ഗരിയിലെ അതീവ സുരക്ഷാ മേഖലയായ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടന്നിട്ടും കേന്ദ്ര ആഭ്യന്തര മന്ത്രിയെന്ന നിലയിൽ അമിത് ഷാ പൂർണപരാജയമാണെന്നും കഴിവുകെട്ട ആഭ്യന്തര മന്ത്രിയാണെന്നും, മറ്റേതെങ്കിലും രാജ്യത്തായിരുന്നുവെങ്കിൽ അദ്ദേഹം എന്നേ രാജിവെച്ച് പുറത്തുപോകുമായിരുന്നുവെന്നും ഖർഗെ തുറന്നടിച്ചു. 

"കഴിവില്ലാത്ത ഒരു ആഭ്യന്തര മന്ത്രിയുണ്ടെങ്കിൽ അത് അമിത് ഷായാണ്. ഡൽഹി, മണിപ്പൂർ, പഹൽഗാം എന്നിവിടങ്ങളിൽ എല്ലായിടത്തും സംഭവിച്ചത് സുരക്ഷാ പരാജയമാണ്. അദ്ദേഹത്തിന്റെ വീഴ്ചകൾ കാരണം ഇനിയും എത്ര ജീവനുകൾ നഷ്ടപ്പെടും?" പ്രിയങ്ക് ഖർഗെ ചോദ്യമുന്നയിച്ചു. രാജ്യത്തുണ്ടായ ഭീകരാക്രമണത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം അമിത് ഷായ്ക്കാണെന്നും, സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ ശ്രമിക്കുക മാത്രമാണ് അദ്ദേഹത്തിന്റെ പ്രധാന ജോലിയെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു. 

ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് അടുത്ത് ഇന്നലെ വൈകുന്നേരമാണ് കാർ പൊട്ടിത്തെറിച്ച് വൻ സ്‌ഫോടനമുണ്ടായത്. ആസൂത്രിത ഭീകരാക്രമണമാണ് നടന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ആക്രമണത്തിൽ 13 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 20-ൽ അധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

 

 

Karnataka Minister and Congress leader Priyank Kharge sharply criticized Union Home Minister Amit Shah following a car bomb blast near the Red Fort in Delhi, which killed 13 people. Kharge called Shah a 'failed Home Minister' and argued that security lapses in Delhi, Manipur, and Pahalgam prove his incompetence, demanding his immediate resignation. He alleged that Shah's only job is to destabilize state governments.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ഇന്ന് മുതൽ നവംബർ 13 വരെ സൈനിക സുരക്ഷാ പരിശീലനം; ഫോട്ടോ എടുക്കുന്നതിന് കർശന വിലക്ക്

uae
  •  2 hours ago
No Image

കലാമണ്ഡലത്തിൽ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപകനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പൊലിസ്

crime
  •  2 hours ago
No Image

എറണാകുളത്ത് ഹയർസെക്കൻഡറി സ്കൂളിൽ മോഷണം; ഹെഡ്മാസ്റ്ററുടെ മുറിയിൽ നിന്ന് പണം കവർന്നു

Kerala
  •  2 hours ago
No Image

വിവരാവകാശ അപേക്ഷകളിൽ ഫീസ് അടക്കാന്‍ അറിയിപ്പില്ലെങ്കിൽ രേഖകൾ സൗജന്യം; കാലതാമസത്തിന് ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് കമീഷണർ ടി.കെ. രാമകൃഷ്ണൻ

Kerala
  •  2 hours ago
No Image

ദുബൈ അൽ മക്തൂം വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പേ ഈ കേന്ദ്രങ്ങളിൽ നിന്ന് ചെക്ക്-ഇൻ ചെയ്യാം

uae
  •  2 hours ago
No Image

എൻ.സി.സി കേഡറ്റുകളായ പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം: എയർഫോഴ്‌സ് ഉദ്യോഗസ്ഥനെതിരെ കേസ്

Kerala
  •  2 hours ago
No Image

9-ാം ക്ലാസ് വരെ മാത്രം പഠിച്ച യുവതിയുടെ സിനിമാ കഥയെ വെല്ലുന്ന തട്ടിപ്പ്; 68 ലക്ഷം തട്ടിയ കേസിൽ ഒടുവിൽ വ്യാജ ഡോക്ടർ പിടിയിൽ

crime
  •  3 hours ago
No Image

ദുബൈയിൽ മലയാളി വിദ്യാർഥി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

uae
  •  3 hours ago
No Image

യുഎഇ തൊഴിൽ നിയമം; പുതുവർഷാരംഭത്തിൽ ജീവനക്കാർക്ക് വാർഷികാവധി ലഭിക്കുമോ?

uae
  •  3 hours ago
No Image

മുട്ടക്കറിയുടെ പേരിൽ തർക്കം: ഹോട്ടൽ അടുക്കളയിൽ കയറി ഉടമയെയും ജീവനക്കാരിയെയും മർദിച്ചു; യുവാക്കൾ അറസ്റ്റിൽ

crime
  •  3 hours ago