HOME
DETAILS

അരൂർ ഗർഡർ അപകടം; ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

  
November 13, 2025 | 1:19 AM

aroor girder accident traffic restrictions on national highway vehicles diverted via poochakkal and arookutty

ആലപ്പുഴ: അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ഗർഡർ തകർന്ന് വീണുണ്ടായ അപകടത്തെ തുടർന്ന് ദേശീയപാതയിൽ (NH 66) കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അപകടത്തെ തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങൾക്കായി ആലപ്പുഴ ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ വഴി തിരിച്ചുവിട്ട് തുടങ്ങി.

ഗതാഗത ക്രമീകരണം ഇങ്ങനെ:

  • എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചേർത്തല എക്സ്-റേ ജംഗ്ഷനിൽ നിന്ന് പൂച്ചാക്കൽ വഴി തിരിഞ്ഞ് പോകണം.
  • ആലപ്പുഴ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അരൂക്കുറ്റി വഴി തിരിഞ്ഞുപോകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.


ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് ചന്തിരൂരിൽ വെച്ച് അപകടം സംഭവിച്ചത്. നിർമ്മാണത്തിനായി സ്ഥാപിക്കുന്നതിനിടെ രണ്ട് ഭീമൻ ഗർഡറുകളാണ് താഴേക്ക് പതിച്ചത്. മുട്ടയുമായി പോവുകയായിരുന്ന പിക്കപ്പ് വാനിന് മുകളിലേക്കാണ് ഗർഡറുകൾ വീണത്.ഗർഡറുകളിൽ ഒന്ന് വാഹനത്തിന് മുകളിൽ പൂർണ്ണമായും പതിച്ചു, മറ്റൊന്ന് ഭാഗികമായി വീഴുകയായിരുന്നു.സംഭവത്തിൽ വാൻ ഡ്രൈവറായ ആലപ്പുഴ ഹരിപ്പാട് സ്വദേശി രാജേഷ് (45) മരിച്ചു.

വാഹനം ഗർഡറിനടിയിൽ ഞെരിഞ്ഞമർന്ന നിലയിലാണ്. മൃതദേഹം പുറത്തെടുക്കുന്നതിനും ഗർഡറുകൾ നീക്കം ചെയ്യുന്നതിനുമുള്ള ശ്രമങ്ങൾ തുടരുകയാണ്.ദേശീയപാതയിലെ ഗതാഗത തടസ്സത്തെത്തുടർന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോപ് 30 ഉച്ചകോടിയില്‍ പ്രക്ഷോഭകര്‍ ഇരച്ചുകയറി; സുരക്ഷാ സേനയുമായി ഏറ്റുമുട്ടി

International
  •  an hour ago
No Image

ആലപ്പുഴയിൽ ഉയരപ്പാത നിർമ്മാണ സൈറ്റിൽ വൻ അപകടം; പിക്കപ്പ് വാനിലേക്ക് ഗർഡർ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ഇന്ത്യൻ ജനാധിപത്യത്തെ ബിജെപി കശാപ്പുചെയ്യുന്നു; വോട്ട് മോഷണം നടത്താൻ ഒപ്പം തെരഞ്ഞെടുപ്പ് കമ്മിഷനും: രാഹുൽ ഗാന്ധി

National
  •  9 hours ago
No Image

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ

Kerala
  •  9 hours ago
No Image

ഐഎഎസ് ഉദ്യോ​ഗസ്ഥൻ എൻ. പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി; ഉത്തരവിറക്കി ചീഫ് സെക്രട്ടറി

Kerala
  •  9 hours ago
No Image

അർദ്ധരാത്രി ' നിലമ്പൂരിലെ ഏതോ കുഴിയിൽ യുവാവ് വീണു കിടപ്പുണ്ടെന്ന് സന്ദേശം', ലൊക്കേഷൻ അറിയില്ല; 10 അടി താഴ്ചയിൽ വീണ യുവാവിന് തുണയായത് സൈബർ സെല്ലും പൊലിസും

Kerala
  •  10 hours ago
No Image

ഓപ്പറേഷൻ 'രക്ഷിത'ക്കിടയിലും രക്ഷയില്ല; കേരള എക്‌സ്‌പ്രസിൽ സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ച മദ്യപൻ പിടിയിൽ; സംഭവം ചങ്ങനാശ്ശേരിയിൽ

Kerala
  •  10 hours ago
No Image

ഭർത്താവിനെ കൊന്ന് ബാഗിലാക്കി; മകളെ വിളിച്ചറിയിച്ച ശേഷം യുവതി നാടുവിട്ടു

National
  •  10 hours ago
No Image

പഠനയാത്ര മുടങ്ങി; വിദ്യാർഥികൾ നൽകിയ അഡ്വാൻസ് തുക തിരികെ നൽകിയില്ല; ടൂർ ഓപ്പറേറ്റർമാർക്ക് 1.25 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

Kerala
  •  11 hours ago
No Image

കൊടി സുനിയെ കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹരജി; സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  11 hours ago