HOME
DETAILS

നിയമസഭാ തെരഞ്ഞെടുപ്പ്: കൊല്ലത്ത് മുകേഷിന് സീറ്റില്ല, പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന് മുകേഷ്

  
February 26, 2026 | 6:10 AM

kerala-assembly-election-2026-kollam-mukesh-denied-seat-cpm-decision

കൊല്ലം: കൊല്ലത്ത് എം. മുകേഷ് എം.എല്‍.എക്ക് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് സീറ്റ് നിഷേധിച്ചു. ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ കൊല്ലത്ത് മൂന്ന് സിറ്റിങ് എം.എല്‍.എമാരെ മത്സരിപ്പിക്കാനും കൊല്ലത്ത് മുകേഷിന് പകരം സി.പി.എം ആക്ടിങ് സെക്രട്ടറിയും കശുവണ്ടി കോര്‍പറേഷന്‍ ചെയര്‍മാനുമായ എസ്. ജയമോഹനെ മത്സരിപ്പിക്കാനും തീരുമാനിച്ചു. 

അതേസമയം, പാര്‍ട്ടി എന്ത് തീരുമാനിക്കുന്നുവോ അത് അനുസരിച്ച് നടക്കുമെന്ന് മുകേഷ് പ്രതികരിച്ചു. അതാണ് രീതി. സിനിമയിലും ഒരു ചാന്‍സ് ഞാന്‍ ചോദിച്ചിട്ടില്ല. രാഷ്ട്രീയത്തിലും ഒരു ചാന്‍സ് ഞാന്‍ ചോദിച്ചിട്ടില്ല. എല്ലാം വ്യക്തമായി തന്നെ പറഞ്ഞതാണ്. ജയമോഹനെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി തീരുമാനിക്കുന്നതെങ്കില്‍ പൂര്‍ണമായി അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കും. എനിക്ക് ഇഷ്ടപ്പെട്ട നേതാവാണ്. തീര്‍ച്ചയായും അദ്ദേഹം ജയിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

ജില്ലയിലെ സി.പി.എം സിറ്റിങ് എം.എല്‍.എമാരില്‍ മുകേഷിന് മാത്രമാണ് സീറ്റില്ലാത്തത്. 2016ല്‍ അന്നത്തെ സിറ്റിങ് എം.എല്‍.എ.യും മുതിര്‍ന്ന നേതാവുമായ പി.കെ. ഗുരുദാസനെ ഒഴിവാക്കി സംസ്ഥാന നേതൃത്വമാണ് മുകേഷിനെ സ്ഥാനാര്‍ഥിയാക്കിയത്. 2021-ലും മുകേഷ് ഇവിടെ മത്സരിച്ച് ജയിച്ചു. 

കൊട്ടാരക്കരയില്‍ കെ.എന്‍. ബാലഗോപാല്‍, ഇരവിപുരം എം. നൗഷാദ്, ചവറയില്‍ ഡോ. സുജിത്ത് വിജയന്‍പിള്ള എന്നിവരാണ് മത്സരിക്കുന്ന സിറ്റിങ് എം.എല്‍.എമാര്‍. കുണ്ടറയില്‍ പുതുമുഖ സ്ഥാനാര്‍ഥിയായി എസ്.എല്‍.സജിമോനെ മത്സരിപ്പിക്കും.

 

In a significant development ahead of the Kerala Assembly elections, the Communist Party of India (Marxist) (CPM) has decided not to field sitting MLA Mukesh from the Kollam constituency.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്പലപ്പുഴയിൽ ബൂത്ത് സന്ദർശനത്തിനിടെ ജി. സുധാകരനെ തടഞ്ഞ് സിപിഎം പ്രവർത്തകർ; പിന്നാലെ സംഘർഷം

Kerala
  •  6 days ago
No Image

ബൂത്തിനകത്തേക്ക് കടത്തിവിട്ടില്ല; കുത്തിയിരുന്ന് പ്രതിഷേധിച്ച് ഷാനിമോൾ ഉസ്‌മാൻ, പെരുമ്പളത്ത് സംഘർഷം

Kerala
  •  6 days ago
No Image

സാങ്കേതിക തകരാർ: മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  6 days ago
No Image

ബൂത്ത് സന്ദർശനത്തിനിടെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു; മദ്യപിച്ചെത്തി ആക്രമിച്ചെന്ന പരാതി നൽകി മുഹ്സിൻ

Kerala
  •  6 days ago
No Image

കള്ളവോട്ടായി വീട്ടിലെ വോട്ട്‌; അപേക്ഷ പോലും നൽകാത്ത വയോധിക വീട്ടിൽ വോട്ട് ചെയ്തെന്ന് ഉദ്യോഗസ്ഥർ; രണ്ടര മണിക്കൂർ കാത്തുനിന്ന് വോട്ട് ചെയ്യാനാവാതെ കുഞ്ഞിലക്ഷ്മി

Kerala
  •  6 days ago
No Image

കണ്ണൂരിൽ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

Kerala
  •  6 days ago
No Image

സൈനിക കസ്റ്റഡിയിലിരിക്കെ കാണാതായ കശ്മീരി യുവാവ് മരിച്ചെന്ന് 29 വർഷങ്ങൾക്ക് ശേഷം കോടതി

National
  •  6 days ago
No Image

ആറന്മുളയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന് മർദ്ദനം; ഡിവൈ എഫ്ഐക്കെതിരെ പരാതി, ദൃശ്യങ്ങൾ പുറത്ത്

Kerala
  •  6 days ago
No Image

‌കേരളം ജയിക്കും, യുഡിഎഫ് നയിക്കും; യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി പ്രവർത്തിച്ചവർക്ക് ഹൃദയാഭിവാദ്യം നേർന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  6 days ago
No Image

സൗദി എനര്‍ജി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം; ബഹ്‌റൈന്‍ ശക്തമായി അപലപിച്ചു

bahrain
  •  6 days ago