HOME
DETAILS

അധ്യാപകരുമായി പ്രഫഷണല്‍ ബന്ധം മാത്രം; മാധ്യമവിചാരണയ്‌ക്കെതിരേ അല്‍ ഫലാഹ് സര്‍വകലാശാല

  
November 13, 2025 | 4:31 AM

only professional relationship with teachers al falah university against media scrutiny

ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനവുമായി ബന്ധമുള്ളതായി പൊലിസ് പറയുന്ന ഡോക്ടര്‍മാരുള്‍പ്പെടെയുള്ള സംഘം പിടിയിലായതിന് പിന്നാലെ, വിശദീകരണവുമായി ഫരീദാബാദിലെ അല്‍ഫലാഹ് സര്‍വകലാശാല. ആരോപണവിധേയരായ വ്യക്തികള്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു എന്നതൊഴിച്ചാല്‍ അവരുമായി ഡ്യൂട്ടിക്ക് പുറത്തുള്ള ബന്ധമില്ലെന്നും കേസുമായി ബന്ധിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമാണെന്നും വ്യക്തമാക്കി. സര്‍വകലാശാലയിലെ ജീവനക്കാരായ ഡോക്ടര്‍മാര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് സ്ഥപനം ഔദ്യോഗികമായി വിശദീകരണക്കുറിപ്പ് ഇറക്കിയത്. ആക്രമണത്തിനുപയോഗിച്ച കാര്‍ ഡ്രൈവറായിരുന്ന ഡോ. ഉമര്‍ നബി സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറും മറ്റൊരു പ്രതി ഡോ. മുസമ്മില്‍ ഷക്കീല്‍ ഫാക്വല്‍റ്റിയുമായിരുന്നു.

നടന്ന നിര്‍ഭാഗ്യകരമായ സംഭവവികാസങ്ങളില്‍ ഞങ്ങള്‍ അതീവ ദുഖിതരാണ്. അതിനെയും അപലപിക്കുന്നു. ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും ഈ ദാരുണമായ സംഭവങ്ങളാല്‍ ദുരിതമനുഭവിക്കുന്ന എല്ലാ നിരപരാധികള്‍ക്കൊപ്പവുമാണെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. ഭൂപീന്ദര്‍ കൗര്‍ ആനന്ദ് പറഞ്ഞു.

സര്‍വകലാശാലയുടെ ഔദ്യോഗിക പദവിയില്‍ പ്രവര്‍ത്തിക്കുകയല്ലാതെ ഈ വ്യക്തികളുടെ ചെയ്തികളുമായി സര്‍വകലാശാലയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു സര്‍വകലാശാലയുടെ പ്രശസ്തിയെയും സല്‍പ്പേരിനേയും മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ചില ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ആശങ്കാജനകമാണ്. ചില പ്ലാറ്റ്‌ഫോമുകള്‍ ആരോപിക്കുന്ന അത്തരം രാസവസ്തുക്കളോ പദാര്‍ത്ഥങ്ങളോ സര്‍വകലാശാല പരിസരത്ത് ഉപയോഗിക്കുകയോ സംഭരിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യുന്നില്ലന്നെും പ്രസ്താവന വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിലെ എണ്ണക്കമ്പനി അപകടം: നിഷില്‍ മരിച്ചത് ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തില്‍; പ്രവാസി സുഹൃത്തുക്കളെ കണ്ണീരിലാഴ്ത്തി മടക്കം

Kuwait
  •  2 hours ago
No Image

മെസ്സിയെ അല്ല, 'ഹൈപ്പർ ജെറ്റ് ടീം' തുടങ്ങാൻ ആദ്യം വേണ്ടത് റൊണാൾഡോയെന്ന് മുൻ ഫ്രഞ്ച് സ്ട്രൈക്കർ

Football
  •  2 hours ago
No Image

ഡല്‍ഹി സ്‌ഫോടനം: കാറോടിച്ചിരുന്നത് ഉമര്‍ തന്നെയെന്ന് സ്ഥിരീകരിച്ച് ഡി.എന്‍.എ പരിശോധനാ ഫലം 

National
  •  2 hours ago
No Image

നീണ്ട വിചാരണകള്‍; പിന്നാലെ വെറുതെവിടല്‍; ഡല്‍ഹിയില്‍ മുമ്പ് നടന്ന ഭീകരാക്രമണ കേസുകളുടെ അന്വേഷണ പരാജയങ്ങള്‍ ചര്‍ച്ചയാകുന്നു

National
  •  2 hours ago
No Image

ഖത്തറിലെ ഏറ്റവും ട്രെന്‍ഡിങ്ങായ 30 വിഭവങ്ങളുടെ പട്ടിക പുറത്തുവിട്ട് ഡെലിവറൂ; രാജ്യത്തെ 5 റസ്റ്റോറന്റുകള്‍ വേള്‍ഡ് ടോപ്പ് 100 ലിസ്റ്റിലും

Food
  •  3 hours ago
No Image

ബിഹാറിന്റെ വിധി നാളെ അറിയാം; വിജയപ്രതീക്ഷയില്‍ മഹാസഖ്യം, അധികാരത്തുടര്‍ച്ച കണക്കു കൂട്ടി എന്‍.ഡി.എ 

National
  •  3 hours ago
No Image

അഴിമതിയിൽ കുരുങ്ങിയ നെതന്യാഹുവിന് മാപ്പുനൽകണം; ഇസ്റാഈൽ പ്രസിഡന്റിന് കത്തുമായി ട്രംപ്

International
  •  3 hours ago
No Image

ഐഫോൺ ലോൺ തിരിച്ചടവ് മുടങ്ങി; യുവാവിനെ ക്രൂരമായി മർദിച്ച് ഫിനാൻസ് ജീവനക്കാരൻ; തലയോട്ടിക്ക് ഗുരുതര പരിക്ക്

crime
  •  4 hours ago
No Image

മഴയ്ക്ക് വേണ്ടിയുള്ള നിസ്‌കാരം ഇന്ന് രാവിലെ നടക്കാനിരിക്കെ മക്കയിലുള്‍പ്പെടെ സൗദിയില്‍ കനത്ത മഴ; പലയിടത്തും വെള്ളക്കെട്ട് | Saudi Weather

Saudi-arabia
  •  4 hours ago
No Image

ബാങ്കിൽ പണയം വെച്ച സ്വർണം രഹസ്യമായി മറ്റൊരു ബാങ്കിൽ വെച്ച് പണം തട്ടി; സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി അറസ്റ്റിൽ

crime
  •  4 hours ago