ബിഹാറില്‍ അല്‍പ്പസമയത്തിനകം വോട്ടെണ്ണല്‍ തുടങ്ങും
പാട്‌ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. അല്‍പ്പസമയത്തിനകം വോട്ടെണ്ണല്‍ തുടങ്ങും. രാവിലെ 8.30 മുതല്‍ ഫലസൂചനകള്‍ ലഭിച്ചു തുടങ്ങും. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വോട്ടെണ്ണല്‍ നില തത്സമയം അറിയാം. 11 മണിയോടെ തന്നെ ചിത്രം വ്യക്തമാകും.
വോട്ടെണ്ണലിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ അവകാശവാദങ്ങളുമായി വാക്‌പ്പോരിലാണ് ഭരണ, പ്രതിപക്ഷ മുന്നണികള്‍. ഭരണത്തുടര്‍ച്ച ഉറപ്പാണെന്ന് എന്‍.ഡി.എ സഖ്യം പറയുമ്പോള്‍, ഭരണമാറ്റമുണ്ടാകുമെന്നും തങ്ങള്‍ സര്‍ക്കാരുണ്ടാക്കുമെന്നും മഹാഗഡ്ബന്ധന്‍ പറയുന്നു. രണ്ടാംഘട്ട വോട്ടെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങളില്‍ ഭൂരിപക്ഷവും എന്‍.ഡി.എയുടെ ഭരണത്തുടര്‍ച്ചയാണ് പ്രവചിച്ചത്.
അതേസമയം, ആക്‌സിസ് മൈ ഇന്ത്യ പോലുള്ള ഏജന്‍സികള്‍ നടത്തിയ സര്‍വേയില്‍ ഏറ്റവും വലിയ ഒറ്റകക്ഷി ആര്‍.ജെ.ഡിയാകുമെന്നും ഇരു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നുമാണ് പ്രവചിച്ചത്.
243 മണ്ഡലങ്ങളില്‍ രണ്ട് ഘട്ടങ്ങളായി നടന്ന വോട്ടെടുപ്പില്‍66.91 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. 20 വര്‍ഷത്തിനുശേഷം നടന്ന റെക്കോര്‍ഡ് പോളിംഗ് ആണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."