പരിശോധനക്കായി വാഹനം തടഞ്ഞു; ഡിക്കി തുറന്നപ്പോൾ അകത്ത് ഒരാൾ; ഡ്രൈവറുടെ മറുപടി കേട്ട് ഞെട്ടി പൊലിസ്
ഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ ഡൽഹിയിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്. ഇതിനിടെ സാധാരണ വാഹന പരിശോധനയ്ക്കിടെ പൊലിസ് ഉദ്യോഗസ്ഥരെ അമ്പരപ്പിച്ച ഒരു സംഭവം ഉണ്ടായി. ഒരു കാറിന്റെ ഡിക്കിക്കുള്ളിൽ ഒരാൾ കിടന്നുറങ്ങുന്നത് കണ്ടാണ് പൊലിസ് ഞെട്ടിയത്. ഡൽഹിയിലെ സിഗ്നേച്ചർ ബ്രിഡ്ജിന് അടുത്ത് തിമാർപൂർ ഏരിയയിലായിരുന്നു സംഭവം.
🚨 Post-blast checking is in full swing across Delhi — and it’s wedding season too!
— Oxomiya Jiyori 🇮🇳 (@SouleFacts) November 13, 2025
So when Delhi Police stopped a car returning from a shaadi, they were shocked to find one “special guest” enjoying the ride… in the trunk! 😄
Turns out, the car was packed and poor “Mama ka… pic.twitter.com/lQSWY8PNOb
തിമാർപൂർ പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തുന്നതിനിടെ ഒരു കാർ നിർത്താൻ ആവശ്യപ്പെട്ടു. തുടർന്ന് ഡ്രൈവർ ഡിക്കി തുറന്നപ്പോഴാണ് അകത്ത് ഒരാൾ കിടന്നുറങ്ങുന്ന കാഴ്ച കണ്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പൊലിസ് ചോദ്യം ചെയ്തപ്പോൾ, കാറിനുള്ളിൽ ഇരിക്കാൻ സ്ഥലം കുറവായിരുന്നതിനാലാണ് യാത്രക്കിടെ കൂടെയുണ്ടായിരുന്നയാൾ ഡിക്കിയിൽ കിടന്നതെന്ന് ഡ്രൈവർ പറഞ്ഞു. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ ഇയാൾ ഉറങ്ങിപ്പോയതാണെന്നും ഡ്രൈവർ പൊലിസിനോട് വ്യക്തമാക്കി.
കാറിൽ നടത്തിയ പരിശോധനയിൽ നിയമവിരുദ്ധമായി ഒന്നും കണ്ടെത്താനായില്ല. ഇത് നിയമലംഘനത്തേക്കാൾ, സ്ഥലക്കുറവ് കാരണം സംഭവിച്ചതാണെന്ന് പൊലിസ് സ്ഥിരീകരിച്ചു. തുടർന്ന്, ഇവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച പൊലിസ് റോഡ് സുരക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ ശേഷം ഇവരെ യാത്ര തുടരാൻ അനുവദിച്ചു.
A shocking incident occurred during a routine vehicle check in Delhi's Timarpur area, near the Signature Bridge, where police officers were stunned to find a man sleeping inside a car's trunk.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."