വൈഷ്ണയ്‌ക്കെതിരെ പരാതി നല്‍കിയ സി.പി.എം ബ്രാഞ്ച് അംഗത്തിന്റെ വീട്ടു നമ്പറില്‍ 22 പേര്‍; ക്രമക്കേടെന്ന് ആരോപണം
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്‌ക്കെതിരെ പരാതി നല്‍കിയ സി.പി.എം പ്രവര്‍ത്തകന്‍ ധനേഷിന്റെ വീട്ടുനമ്പറില്‍ 22 വോട്ടുകളെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ടി.സി 18/2464 എന്ന വീട്ടുനമ്പറാണ് ഇന്നലെ പ്രസിദ്ധീകരിച്ച സപ്ലിമെന്റി പട്ടികയില്‍ സി.പി.എം മുട്ടട ബ്രാഞ്ച് അംഗമായ ധനേ് കുമാറിന്റെ പേരിനൊപ്പമുള്ളത്. ഇദ്ദേഹത്തെ കൂടാതെ ഇതേ വീട്ടുനമ്പറില്‍ 21 പേരെ വേറെയും ഉള്‍പ്പെടുത്തിയ രേഖയാണ് പുറത്തായത്. അനുപമ മാറയ്ക്കല്‍ തോപ്പ്, ശേഖരമംഗലം, ആര്‍.സി.നിവാസ്, അക്ഷയ, ഭാര്‍ഗവ പ്രസാദം, തോപ്പില്‍ വീട്, മാറയ്ക്കല്‍ തോപ്പില്‍ വീട്, ശക്തി ഭവന്‍ തുടങ്ങിയ പേരുകളാണ് ഇതേ വീട്ടുനമ്പറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒരു വീടിന് ഒരു നമ്പര്‍ എന്ന ക്രമത്തിലാണ് കോര്‍പറേഷന്‍ റവന്യൂ വിഭാഗം നമ്പര്‍ അനുവദിക്കുന്നത്. സപ്ലിമെന്ററി പട്ടിക പുറത്തുവന്നതിന് പിന്നാലെ പല വാര്‍ഡുകളിലും സമാന തരത്തില്‍ ക്രമക്കേട് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ചില വാര്‍ഡുകളില്‍ നിന്ന് വോട്ടര്‍മാരെ കൂട്ടമായി ഒഴിവാക്കിയെന്നും ആരോപണമുണ്ട്.
ഇന്നലെയാണ് മുട്ടടയില്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നീക്കം ചെയ്തത്. സി.പി.എം നല്‍കിയ പരാതി ശരിവച്ചാണ് നടപടി. വൈഷ്ണ സുരേഷ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്‍കിയ വിലാസം ശരിയല്ലെന്നും പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും കാണിച്ചാണ് സി.പി.എം പരാതി നല്‍കിയിരുന്നത്. വൈഷ്ണ നല്‍കിയ മേല്‍വിലാസത്തില്‍ പ്രശ്നമുണ്ടെന്നാണ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.
മുട്ടടയില്‍ കുടുംബവീടുള്ള വൈഷ്ണ അമ്പലമുക്കിലെ വാടകവീട്ടിലാണ് താമസം. കോര്‍പറേഷനിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേര് ഉണ്ടെങ്കിലേ കൗണ്‍സിലിലേക്ക് മത്സരിക്കാന്‍ കഴിയൂ എന്നതാണ് ചട്ടം.
In Thiruvananthapuram, the Congress has alleged major irregularities in the voter list after discovering that 22 voters are registered under the house number TC 18/2464, which belongs to CPM worker Dhanesh Kumar, who had earlier filed a complaint against Congress candidate Vaishnavi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."