HOME
DETAILS

വർക്കല കസ്റ്റഡി മർദനം: പരാതിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ; തുക എസ്ഐയിൽ നിന്ന് ഈടാക്കും

  
Web Desk
November 17, 2025 | 12:56 PM

varkala custody torture human rights commission orders 1 lakh compensation to complainant amount to be recovered from si

തിരുവനന്തപുരം: വർക്കല കസ്റ്റഡി മർദനക്കേസിൽ പരാതിക്കാരനായ നിർമ്മാണ തൊഴിലാളിക്ക് സംസ്ഥാന സർക്കാർ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ. വർക്കല സ്റ്റേഷൻ എസ്ഐ പി.ആർ. രാഹുലിനെതിരായ പരാതിയിലാണ് കമ്മിഷൻ്റെ നിർണ്ണായക നടപടി. നഷ്ടപരിഹാരമായി നൽകുന്ന ഒരു ലക്ഷം രൂപ എസ്.ഐ പി.ആർ രാഹുലിൽ നിന്ന് ഈടാക്കണമെന്നും രണ്ട് മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8 ശതമാനം പലിശ നൽകേണ്ടിവരുമെന്നും മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി. 

കൊല്ലം ചാത്തന്നൂർ സ്വദേശിയും നിർമ്മാണ തൊഴിലാളിയുമായ സുരേഷ് ആണ് വർക്കല സ്റ്റേഷൻ എസ്ഐ പി.ആർ രാഹുലിനെതിരെ കസ്റ്റഡിയിൽ വെച്ച് മർദിച്ചതിന്റെ പേരിൽ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകിയത്. മണ്ണെടുപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് സുരേഷിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് എസ്ഐ സുരേഷിനെ ക്രൂരമായി മർദിക്കുകയായിരുന്നു.

സംഭവത്തിൽ സർക്കാർ പ്രഖ്യാപിച്ച വകുപ്പുതല അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. നെയ്യാറ്റിൻകര ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. കസ്റ്റഡി മർദ്ദനത്തിൽ പൊലിസുദ്യോഗസ്ഥനെതിരെ കർശന നിലപാട് സ്വീകരിച്ച മനുഷ്യാവകാശ കമ്മിഷൻ്റെ ഉത്തരവ് സേനയ്ക്ക് ഒരു താക്കീതായി മാറിയിരിക്കുകയാണ്.

 

 

The Kerala Human Rights Commission (KHRC) has ordered the state government to pay a compensation of ₹1 lakh to Suresh, a construction worker from Kollam, who was allegedly brutally assaulted while in police custody at Varkala station. The KHRC chairperson, Justice Alexander Thomas, also directed that this amount must be recovered from the accused officer, Varkala Station SI P.R. Rahul. The complaint stated that Suresh was taken into custody over a sand mining issue and subsequently subjected to custodial torture.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിയ്യൂര്‍ ജയില്‍ പരിസരത്ത് നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ പിടിയില്‍

Kerala
  •  4 days ago
No Image

തദ്ദേശം: സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് ജനുവരി 5 മുതൽ 7 വരെ

Kerala
  •  4 days ago
No Image

കാട്ടിൽ കയറി മോട്ടോര്‍ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിച്ചു; നിലമ്പൂരില്‍ മണല്‍ ഊറ്റി സ്വര്‍ണം അരിച്ചെടുക്കാന്‍ ശ്രമിച്ച ഏഴുപേര്‍ പിടിയില്‍ 

Kerala
  •  5 days ago
No Image

സഫലമീ യാത്ര, ഇനി കുണിയയിലേക്ക്

Kerala
  •  5 days ago
No Image

എസ്.ഐ.ആർ: യു.പിയിലെ കരട് പട്ടികയിൽ മൂന്നുകോടിയോളം പുറത്ത്; നീക്കംചെയ്യപ്പെട്ടത് ജനസംഖ്യയുടെ അഞ്ചിലൊന്ന് പേർ; അസമിൽ 10.56 ലക്ഷം പേരും

National
  •  5 days ago
No Image

വ്യാജ ഉൽപ്പന്നങ്ങൾ വിറ്റു; രണ്ട് പ്രമുഖ വ്യാപാര സ്ഥാപനങ്ങൾ പൂട്ടിച്ച് കുവൈത്ത് വാണിജ്യ മന്ത്രാലയം

Kuwait
  •  5 days ago
No Image

ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ കാലുകള്‍ അറ്റ സംഭവം; യാത്രക്കാരന് 8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി 

Kerala
  •  5 days ago
No Image

"ആർ.എസ്.എസ് വെറുപ്പിന്റെ കേന്ദ്രം"; ദിഗ്‌വിജയ് സിങ്ങിനെ തള്ളി മാണിക്കം ടാഗോർ

National
  •  5 days ago
No Image

യെഹലങ്ക കുടിയൊഴിപ്പിക്കല്‍; നിര്‍ണായക യോഗം വിളിച്ച് കര്‍ണാടക സര്‍ക്കാര്‍ 

National
  •  5 days ago
No Image

യുഎഇയിൽ പുതുവർഷത്തിൽ പെട്രോൾ വില കുറഞ്ഞേക്കും; പ്രതീക്ഷയിൽ താമസക്കാർ

uae
  •  5 days ago