'ജനഗണമന'യ്ക്ക് പകരം 'ജനഗണമംഗള'; ദേശീയഗാനം വീണ്ടും തെറ്റിച്ച് കോണ്‍ഗ്രസ്
തിരുവനന്തപുരം: ദേശീയഗാനം വീണ്ടും തെറ്റിച്ചാലപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. കെ.പി.സി.സി. ആസ്ഥാനത്ത് നടന്ന കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷ പരിപാടിയിലാണ് നേതാക്കള്‍ ദേശീയഗാനം തെറ്റിച്ചു പാടിയത്.
എ.കെ. ആന്റണി, ദീപാദാസ് മുന്‍ഷി, വി.എം. സുധീരന്‍, എം. വിന്‍സെന്റ് തുടങ്ങി മുതിര്‍ന്ന നേതാക്കളെല്ലാം പങ്കെടുത്ത പരിപാടിയിലാണ് സംഭവം. ''ജനഗണമന അധിനായക ജയഹേ'' എന്ന ആദ്യവരിയില്‍ ''ജനഗണമംഗള'' എന്ന് നേതാക്കള്‍ തെറ്റിച്ച് പാടുകയായിരുന്നു. തെറ്റ് തിരിച്ചറിയാതെ നേതാക്കളെല്ലാം ഏറ്റുപാടുകയും ചെയ്തു.
ഇത് രണ്ടാംതവണയാണ് പൊതുവേദിയില്‍ ദേശീയ ഗാനം കോണ്‍ഗ്രസ് നേതാക്കള്‍ തെറ്റായി പാടുന്നത്. മുമ്പ് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന സമരാഗ്നി യാത്രയുടെ സമാപന സമ്മേളനത്തില്‍ പാലോട് രവി ദേശീയ ഗാനം തെറ്റായി ആലപിച്ചത് സോഷ്യല്‍ മീഡിയയിലടക്കം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ദേശീയ ഗാനത്തെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി തിരുവനന്തപുരം ജില്ലാ ഉപാധ്യക്ഷന്‍ ആര്‍.എസ് രാജീവ് പരാതി നല്‍കുകയും ചെയ്തിരുന്നു.
Congress leaders have landed in controversy once again after allegedly singing the national anthem incorrectly during the party’s foundation day celebrations held at the KPCC headquarters. The incident occurred in the presence of several senior leaders, including A.K. Antony, Deepa Das Munshi, V.M. Sudheeran, and M. Vincent.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."