HOME
DETAILS

ആര്‍എസ്എസിനെയും മോദിയെയും പുകഴ്ത്തിയുള്ള പോസ്റ്റ്; വിവാദമായതോടെ മലക്കം മറിഞ്ഞ് ദിഗ് വിജയ് സിങ്

  
Web Desk
December 28, 2025 | 3:09 PM

post praising rss and modi after controversy digvijay singh backtrack

ന്യൂഡല്‍ഹി: ആര്‍എസ്എസിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പുകഴ്ത്തിയ പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. പ്രത്യയശാസ്ത്രത്തില്‍ വ്യത്യാസമില്ലെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നും ദിഗ് വിജയ് സിങ് പറഞ്ഞു. സംഘടനയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ രാഹുല്‍ ഗാന്ധി ആരംഭിച്ചിട്ടുണ്ടെന്നും ഉടന്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആര്‍എസ്എസില്‍ താഴെ തട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമാകുന്നുവെന്നും ഇതാണ് ആര്‍എസ്എസിന്റെ സംഘടനാബലം എന്നുമായിരുന്നു ദിഗ് വിജയ് സിങ്ങിന്റെ വിവാദ പരാമര്‍ശം. അദ്വാനിയുടെ കാല്‍ക്കലിരിക്കുന്ന മോദിയുടെ ചിത്രവും ദിഗ് വിജയ് സിങ് പുറത്തുവിട്ടിരുന്നു. പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയായ ദിഗ് വിജയ് സിങ്ങിനെതിരെ ഉയര്‍ന്നത്. ബിജെപി ഉള്‍പ്പെടുന്ന ഭരണ പക്ഷം പോസ്റ്റ് കോണ്‍ഗ്രസിനെതിരെ ആയുധമാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് തിരുത്തുമായി ദിഗ് വിജയ് സിങ് രംഗത്തെത്തിയത്.

ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി ഒരു ചടങ്ങില്‍ പങ്കെടുക്കുന്ന പഴയ ചിത്രമായിരുന്നു അത്. അദ്വാനിയുടെ അടുത്ത് തറയില്‍ നരേന്ദ്ര മോദി ഇരിക്കുന്നുമുണ്ട്. സ്വയംസേവകരും പ്രവര്‍ത്തകരും നേതാക്കളുടെ കാല്‍ക്കല്‍ തറയില്‍ ഇരുന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി മാറുന്ന രീതി, ഇതാണ് ആ സംഘടനയുടെ ശക്തി എന്ന കാപ്ഷനോട് കൂടിയാണ് ദിഗ് വിജയ് സിങ് ചിത്രം പങ്കുവെച്ചത്. 

'ഈ ചിത്രം വളരെ ശ്രദ്ധേയമാണ്... ആര്‍.എസ്.എസിലെ അടിത്തട്ടിലുള്ള സ്വയംസേവകരും (പ്രവര്‍ത്തകരും) ജനസംഘം പ്രവര്‍ത്തകരും നേതാക്കളുടെ കാല്‍ക്കല്‍ തറയില്‍ ഇരുന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി മാറുന്ന രീതി. ഇതാണ് സംഘടനയുടെ ശക്തി. ജയ് സിയ റാം' -എന്നാണ് ദിഗ് വിജയ് സിങ് എക്‌സില്‍ കുറിച്ചത്.

ഇത് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെയുള്ള വിമര്‍ശനമായ ബി.ജെ.പി ഏറ്റുപിടിച്ചു. കോണ്‍ഗ്രസ് കുടുംബത്തിലെ അംഗങ്ങള്‍ എങ്ങനെയാണ് പാര്‍ട്ടിയെ സ്വേച്ഛാധിപത്യപരമായി നയിക്കുന്നതെന്നും ദിഗ്വിജയ് സിങ്ങിന്റെ അഭിപ്രായത്തോട് പ്രതികരിക്കാന്‍ രാഹുല്‍ ഗാന്ധി ധൈര്യം കാണിക്കുമോ എന്നുമാണ് ബി.ജെ.പി വക്താവ് സി.ആര്‍. കേശവന്‍ ചോദിച്ചത്.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പരിഷ്‌കാരങ്ങള്‍ വരുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിക്ക് ദിഗ് വിജയ് സിങ് ദിവസങ്ങള്‍ക്ക് മുമ്പ് കത്തെഴുതിയിരുന്നു. പാര്‍ട്ടിക്ക് കൂടുതല്‍ പ്രായോഗികമായ വികേന്ദ്രീകൃത പ്രവര്‍ത്തനം ആവശ്യമാണെന്നും എന്നാല്‍ ഗാന്ധിയെ സമ്മതിപ്പിക്കാന്‍ എളുപ്പമല്ല എന്നെല്ലാം കത്തില്‍ ഉണ്ടായിരുന്നു. കത്ത് അയച്ച് ഒരാഴ്ച പിന്നിട്ടിരിക്കെയാണ് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയായ ദിഗ് വിജയ് സിങ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

post praising rss and modi; after controversy, digvijay singh backtrack

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

ഷാർജയിൽ മലയാളി വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം അന്തരിച്ചു; കണ്ണീരോടെ പ്രവാസലോകം

uae
  •  4 hours ago
No Image

ഇത് ഇവന്റ് മാനേജ്മെന്റ് ടീമല്ല; ഇവർ വിഖായയെന്ന നീലപ്പട്ടാളം

Kerala
  •  4 hours ago
No Image

ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായ ഉത്തര്‍ പ്രദേശ് സ്വദേശി കുഴഞ്ഞുവീണു മരിച്ചു; ദുരൂഹതയെന്ന് ആരോപണം

Kerala
  •  5 hours ago
No Image

കൊതുക് ശല്യം വര്‍ദ്ധിക്കുന്നു; ജാഗ്രത പാലിക്കാന്‍ യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദ്ദേശം

uae
  •  5 hours ago
No Image

ശക്തമായ പൊടിക്കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം

uae
  •  5 hours ago
No Image

ബെം​ഗളുരു ബുൾഡോസർ രാജ്; പുനരധിവാസം ഉറപ്പാക്കിയ ശേഷമേ വികസനം നടപ്പാക്കാവൂ: സമസ്ത

Kerala
  •  5 hours ago
No Image

ഡോ.ഷഹനയുടെ ആത്മഹത്യ; സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍

Kerala
  •  6 hours ago
No Image

കേന്ദ്രസര്‍ക്കാരിനെതിരേ സമരത്തിനൊരുങ്ങി എല്‍ഡിഎഫ്; ജനുവരി 12ലെ സമരത്തില്‍ മന്ത്രിമാരും എംഎല്‍എമാരും പങ്കെടുക്കും

Kerala
  •  6 hours ago
No Image

ഉന്നാവോ കേസ്: ജന്തര്‍മന്തറില്‍ പ്രതിഷേധിക്കുന്നതിനിടെ അതിജീവിതയ്ക്ക് ദേഹാസ്വാസ്ഥ്യം, പിന്നാലെ സമരം അവസാനിപ്പിച്ച് മടങ്ങി

Kerala
  •  7 hours ago