അവധി ദിനത്തില്‍ താമരശ്ശേരി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്; യാത്രക്കാരി കുഴഞ്ഞുവീണു
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്. അവധി ദിനമായ ഇന്ന് കൂടുതല്‍ വാഹനങ്ങള്‍ ചുരം വഴി വയനാട്ടിലേക്ക് പ്രവേശിച്ചതാണ് ഗതാഗത തടസം സൃഷ്ടിച്ചത്. വൈകുന്നേരം മുതല്‍ ആരംഭിച്ച ഗതാഗതക്കുരുക്ക് രാത്രി ഏറെ വൈകിയും പൂര്‍ണ സ്ഥിതിയിലാക്കാന്‍ സാധിച്ചിട്ടില്ല.
അതിനിടെ രണ്ടര മണിക്കൂറോളം ബ്ലോക്കില്‍ കുടുങ്ങി കിടന്ന യാത്രക്കാരിയായ യുവതി കുഴഞ്ഞുവീണു. ഇവരെ ഉടന്‍ തന്നെ ആംബുലന്‍സില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരണമാണെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ പൊലിസും, സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് തിരക്ക് നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വയനാട്ടില്‍ നിന്നും, കോഴിക്കോട് നിന്നും ചുരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ നിയന്ത്രിച്ച ശേഷമാണ് കടത്തിവിടുന്നത്. യാത്രക്കാര്‍ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്.
severe traffic jam at thamarassery churam, ongoing since the evening and not fully cleared late into the night.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."