എസ്.ഐ.ആറിന്റെ പേരില്‍ നടക്കുന്നത് അടിച്ചമര്‍ത്തല്‍; മൂന്നാഴ്ച്ചക്കിടെ 16 ബിഎല്‍ഒമാര്‍ക്ക് ജീവന്‍ നഷ്ടമായി; രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: എസ്.ഐ.ആറിന്റെ പേരില്‍ നടക്കുന്നത് അടിച്ചമര്‍ത്തലാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ക്കിടെ രാജ്യത്ത് 16 ബിഎല്‍ഒമാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും, എസ്.ഐ.ആര്‍ രാജ്യത്താകമാനം അരാജകത്വം സൃഷ്ടിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
എസ്.ഐ.ആര്‍ പരിഷ്‌കരണമല്ല, അടിച്ചമര്‍ത്തലാണ് നടക്കുന്നത്. അത് ഹൃദയാഘാതം, മാനസിക പിരിമുറുക്കം, ആത്മഹത്യ എന്നിവയ്ക്ക് കാരണമായി. വോട്ടുകൊള്ള തടസമില്ലാതെ തുടരുകയാണ്. ലോകത്തെ നിയന്ത്രിക്കുന്ന സോഫ്റ്റ് വെയര്‍ നിലവിലുള്ള രാജ്യത്താണ് വോട്ടര്‍മാര്‍ക്ക് അവരുടെ പേരുകള്‍ കണ്ടെത്താന്‍ 22 വര്‍ഷം പഴക്കമുള്ള വോട്ടര്‍ പട്ടികകള്‍ സ്‌കാന്‍ ചെയ്ത പേജുകള്‍ തിരയേണ്ടി വരുന്നത്.
പരിഷ്‌കാരങ്ങളുടെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമ്മര്‍ദ്ദം ചെലുത്തുന്നത് ഉചിതമാണോ ? തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ മാതൃക ജനാധിപത്യ സുതാര്യതയെ പരിഹസിക്കുന്നതല്ലേ,' രാഹുല്‍ ഗാന്ധി ചോദിച്ചു.
rahul gandhi criticized the sir operations, claiming they are a crackdown, resulting in the deaths of 16 blos during voter list revisions and causing nationwide lawlessness.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."