HOME
DETAILS

വിങ് കമാന്‍ഡര്‍ നമന്‍ഷ് സ്യാലിന്റെ വിയോഗത്തില്‍ അനുശോചിച്ച് ദുബൈ എയര്‍ ഷോ സംഘാടക സമിതി

  
November 25, 2025 | 2:28 AM

Dubai Air Show Organizing Committee condoles Wing Commander Namansh Syal

ദുബൈ: ദുബൈ എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ തേജസ് യുദ്ധ വിമാനം തകര്‍ന്ന് വീരമൃത്യു വരിച്ച വിങ് കമാന്‍ഡര്‍ നമന്‍ഷ് സ്യാലിന്റെ വിയോഗത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തി എയര്‍ ഷോ സംഘാടക സമിതി.
വിങ് കമാന്‍ഡറിന്റെ വിയോഗത്തില്‍ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും അനുശോചന സന്ദേശത്തില്‍ മധികൃതര്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് നിര്‍ത്തി വച്ച ഷോ വ്യോമാഭ്യാസത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശത്തോടുള്ള ആദര സൂചകമായി തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഈ വര്‍ഷത്തെ ഷോയുടെ അവിഭാജ്യ ഘടകമായിരുന്നു വിങ് കമാന്‍ഡര്‍. അദ്ദേഹത്തിന്റെ കഴിവും സമര്‍പ്പണവും പ്രശംസയര്‍ഹിക്കുന്നു. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ഥമാണ് ശനിയാഴ്ചയും പ്രദര്‍ശനം തുടര്‍ന്നതെന്നും സംഘാടക സമിതി പ്രസ്താവനയില്‍ പറഞ്ഞു.

നമന്‍ഷിന്റെ മൃതദേഹം കഴിഞ്ഞദിവസം ജന്മനാടായ ഹിമാചല്‍ പ്രദേശിലെ കാംഗ്ര ജില്ലയിലെ നഗ്രോട്ടയില്‍ സംസ്‌കരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ അഷ്ഫാന അക്തറും ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥയാണ്. ഇവര്‍ക്ക് ആറ് വയസുള്ള ഒരു മകളുണ്ട്. 

Summary: Dubai Air Show Organizing Committee condoles the passing of Wing Commander Namansh Syal



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മു മെഡി. കോളജിലെ മുസ്ലിം വിദ്യാര്‍ഥികളെ പുറത്താക്കും; ആവശ്യം അംഗീകരിച്ച് ലഫ്.ഗവര്‍ണര്‍

National
  •  an hour ago
No Image

ന്യൂനപക്ഷ പദവി: അല്‍ ഫലാഹ് സര്‍വകലാശാലയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസ്

National
  •  an hour ago
No Image

മലയാളി യുവാവ് സൗദിയിലെ ആറുനില കെട്ടിടത്തില്‍നിന്നു വീണ് മരിച്ചനിലയില്‍; നാട്ടില്‍പ്പോയിട്ട് നാല് വര്‍ഷം

Saudi-arabia
  •  an hour ago
No Image

ഗാസിയാബാദ് സ്‌ഫോടനം: പിതാവിനെ ജയിലിലടച്ചതോടെ ഷാഹിദ് പഠനം നിര്‍ത്തി കുടുംബഭാരം പേറി; മോചിതനാകുന്ന ഇല്യാസിനെ സ്വീകരിക്കാനൊരുങ്ങി കുടുംബം

National
  •  2 hours ago
No Image

സുദാന്‍: വെടിനിര്‍ത്തല്‍ വിസമ്മതിച്ച് ജനറല്‍ ബുര്‍ഹാന്‍; വിമര്‍ശിച്ച് യു.എ.ഇ

International
  •  2 hours ago
No Image

അരുണാചല്‍ സ്വദേശിനിയുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അംഗീകരിക്കാതെ ചൈന; വിമാനത്താവളത്തില്‍ 18 മണിക്കൂറോളം തടഞ്ഞുവച്ചു

International
  •  2 hours ago
No Image

തിരുവനന്തപുരം സ്വദേശി ഒമാനില്‍ അന്തരിച്ചു

obituary
  •  2 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള; പ്രതികളുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും

Kerala
  •  2 hours ago
No Image

എത്യോപ്യയിൽ അ​ഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; വ്യോമ​ഗതാ​ഗതം താറുമാറായി ; കൊച്ചിയിൽ നിന്നുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

International
  •  9 hours ago
No Image

തമിഴ്നാട്ടിൽ മഴക്കെടുതി രൂക്ഷം; പൊട്ടിവീണ വെെദ്യുതി ലെെനിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു

National
  •  9 hours ago