HOME
DETAILS

മലയാളി യുവാവ് സൗദിയിലെ ആറുനില കെട്ടിടത്തില്‍നിന്നു വീണ് മരിച്ചനിലയില്‍; നാട്ടില്‍പ്പോയിട്ട് നാല് വര്‍ഷം

  
November 25, 2025 | 2:09 AM

Expatriate Malayali found dead in Jubail

ജുബൈല്‍: നാല് വര്‍ഷമായി നാട്ടില്‍ പോകാതെ ഗള്‍ഫില്‍ കഴിഞ്ഞിരുന്ന പ്രവാസി മലയാളിയെ ആറുനില കെട്ടിടത്തില്‍നിന്നു വീണ് മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ സ്വദേശി നീലാംബരി വീട്ടില്‍ പ്രശാന്ത് ബാബുവിനെയാണ് (42) ജുബൈലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 
കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് താമസസ്ഥലത്തെ ആറുനില കെട്ടിടത്തില്‍ നിന്നും വീണ നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. 15 വര്‍ഷമായി ജുബൈല്‍ റെഡിമിക്‌സ് കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു പ്രശാന്ത്. നാലുവര്‍ഷത്തിലേറെയായി നാട്ടില്‍ പോയിട്ട്. കഴിഞ്ഞ വര്‍ഷം ഭാര്യയെയും മക്കളെയും സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നിരുന്നു. 
പിതാവ്: പരേതനായ ബാബു. മാതാവ്: പരേതയായ രമണി. ഭാര്യ: ബിന്ദു. വൈഗ, വേദ എന്നിവരാണ് മക്കള്‍. സംഭവമറിഞ്ഞ് അല്‍ഹസയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ നിഷാന്ത് സ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസ് മേല്‍നടപടികള്‍ സ്വീകരിക്കുകയും മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അമ്മയ്ക്കൊരു സർപ്രൈസുണ്ട്'; വീട്ടിലെത്തിയപ്പോൾ കണ്ടത് മകളുടെ മൃതദേഹം: സഹോദരിയെ കത്തികൊണ്ട് 84 തവണ കുത്തി കൊലപ്പെടുത്തി സഹോദരൻ

crime
  •  4 hours ago
No Image

അജ്ഞാത വസ്തുക്കളിൽ സ്പർശിക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  4 hours ago
No Image

ട്രെയിനിൽ ജാതി അധിക്ഷേപം; സഹികെട്ട് യുവതിയെ തല്ലി യുവാവ്: വീഡിയോ വൈറൽ

crime
  •  5 hours ago
No Image

സഞ്ജുവല്ല! ചെന്നൈയുടെ ഗെയിം ചെയ്ഞ്ചർ ആ താരമായിരിക്കും: പൂജാര

Cricket
  •  5 hours ago
No Image

ബ്രിട്ടിഷ് മാധ്യമങ്ങളിലെ മുസ്‌ലിം വിരുദ്ധത: കണക്കുകളും വസ്തുതകളും സത്യം വെളിപ്പെടുത്തുമ്പോഴും തിരുത്താതെ അധികാരികൾ

International
  •  5 hours ago
No Image

ഐപിഎല്ലിൽ അവൻ അതിവേഗ സെഞ്ച്വറി നേടും: പ്രവചനവുമായി ഉത്തപ്പ 

Cricket
  •  5 hours ago
No Image

എല്‍.എന്‍.ജി ഉല്‍പാദനം നിര്‍ത്തിയെന്ന ഇസ്രായേല്‍ പ്രചാരണം തള്ളി ഖത്തര്‍

qatar
  •  5 hours ago
No Image

നെതന്യാഹുവിന് എന്ത് സംഭവിച്ചു, കാണാനില്ല? പുറത്തുവിട്ട വീഡിയോയിൽ ഒരു കയ്യിൽ 6 വിരലുകൾ, എ.ഐ വീഡിയോ എന്ന് ആരോപണം 

International
  •  5 hours ago
No Image

ടൂറിസം മേഖലക്ക് ആശ്വാസം; ഇന്‍ഡോര്‍ പരിപാടികള്‍ക്ക് ഖത്തറില്‍ അനുമതി

qatar
  •  5 hours ago
No Image

യുഎഇയിൽ വീണ്ടും ഇറാന്റെ ആക്രമണം; ഇന്നുമാത്രം തകർത്തത് ഒൻപത് മിസൈലുകളും 33 ഡ്രോണുകളും

uae
  •  5 hours ago